സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം

സിക്കിമിലെ നാംചി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം. ലാല്‍ ബഹാദൂര്‍ റായ് (18), മാന്‍ ബഹാദൂര്‍ ഗുരുങ് (61) എന്നിവരാണ് മരിച്ചത്. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. നേരത്തെയുണ്ടായ മണ്ണിടിച്ചിലില്‍ റോഡിലേക്ക് വീണ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മണ്ണിടിച്ചിലുണ്ടായത്. അനില്‍ റായ്, മോഹന്‍ ബഹാദൂര്‍ ഛേത്രി, മഹേന്ദ്ര റായ്, സോനം വാങ്ഡി ഭൂട്ടിയ എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.
ജില്ലാ കലക്ടര്‍, അഡീഷണല്‍ ജില്ലാ കലക്ടര്‍, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് എന്നിവര്‍ സ്ഥലത്തെത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടന്നത്.
https://www.facebook.com/Malayalivartha


























