പാകിസ്ഥാനിന് തിരിച്ചടി ; പാക് പൗരന്മാര്‍ക്കുള്ള വിസ കാലാവധി അമേരിക്ക അഞ്ച് വർഷത്തിൽ നിന്ന് മൂന്ന് മാസമാക്കി വെട്ടിക്കുറച്ചു

പാക് പൗരന്മാര്‍ക്കായുള്ള യൂ എസ് വിസ കാലാവധി അമേരിക്ക വെട്ടിക്കുറച്ചു. അഞ്ച് വര്‍ഷത്തില്‍ നിന്ന് മൂന്നു മാസമാക്കിയാണ് വിസ കാലാവധി വെട്ടിക്കുറച്ചിരിക്കുന്നത് . വിസ അപേക്ഷ ഫീസും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. യുഎസ് വിസയ്ക്കുള്ള പാക് പൗരന്മാരുടെ അപേക്ഷാഫീസ് 160 ഡോളറില്‍ നിന്ന് 192 ഡോളറായാണ് ഉയർത്തിയിരിക്കുന്നത്.
കൂടാതെ പാക് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള വിസ കാലാവധിയും വെട്ടിക്കുറച്ചിട്ടുണ്ട്. മൂന്ന് മാസം മാത്രമേ ഇനി മാധ്യമ പ്രവര്‍ത്തകര്‍ക്ക് വിസ അനുവദിക്കൂ. അതിന് ശേഷം വീണ്ടും വിസ പുതുക്കേണ്ടി വരും.
വിസാചട്ടത്തിലും നിരക്കിലും പാക് സര്‍ക്കാര്‍ ഭേദഗതി വരുത്തിയതിനെ തുടര്‍ന്നാണ് യുഎസ് നടപടിയെന്ന് യുഎസ് എംബസി വക്താവ് വ്യക്തമാക്കി. പാകിസ്താന്‍ അടുത്തിടെ യുഎസ് പൗരന്മാരുടെ വിസ കാലയളവില്‍ കുറവ് വരുത്തുകയും അപേക്ഷാഫീസ് വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് യുഎസ് നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ തീവ്രവാദികളോട് പാകിസ്ഥാന്‍ പുലര്‍ത്തുന്ന അനുകൂല നിലപാടില്‍ പ്രതിഷേധിച്ചാണ് അമേരിക്കയുടെ നടപടിയെന്നാണ് സൂചന.ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ പാകിസ്ഥാന് വന്‍ തിരിച്ചടിയാണ് അമേരിക്കയുടെ ഈ നീക്കം.
https://www.facebook.com/Malayalivartha


























