വിമാനം പറന്നുയർന്ന സമയം... ഒറ്റ നിമിഷം കൊണ്ട് എല്ലാം നിശ്ചലമാകാൻ പോകുന്നെന്ന തോന്നൽ; മിക്കവരുടെയും തലയും കൈകാലുകളും പൊട്ടി രക്തം വന്നു... മരണം മുന്നിൽ കണ്ട നിമിഷം; ആകാശച്ചുഴിയില്‍ പെട്ടു വിമാനം കുലുങ്ങി ആടിയുലഞ്ഞു; രക്തത്തില്‍ കുളിച്ച് യാത്രക്കാര്‍... 29 യാത്രക്കാര്‍ക്ക് പരുക്ക്... നാല് പേരുടെ നില ഗുരുതരം

329 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. 29 യാത്രക്കാര്‍ക്ക് പരുക്ക് പറ്റി. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ആകാശച്ചുഴിയില്‍ അകപ്പെട്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി നിലത്തിറക്കി. ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനു മുന്‍പായിരുന്നു അപകടം.
പൈലറ്റിന്റെ നിര്‍ദ്ദേശപ്രകാരം വിമാനത്താവളത്തില്‍ നേരത്തെ തന്നെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിരുന്നു. ന്യൂയോര്‍ക്കിലേക്ക് വന്ന ബോയിങ് 777 വിമാനമാണ് ആകാശച്ചുഴിയില്‍ പെട്ടത്. മിക്കവരുടെയും തലയും കൈകാലുകളും പൊട്ടി രക്തം വന്നു. പെട്ടെന്നുണ്ടായ കുലുക്കത്തെ തുടര്‍ന്ന് വിമാനത്തിനകത്ത് യാത്രക്കാര്‍ പറക്കുന്ന കാഴ്ച കാണാമായിരുന്നുവെന്നാണ് ചിലര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ലാന്‍ഡ് ചെയ്യാന്‍ 45 മിനിറ്റ് ശേഷിക്കെയാണ് വിമാനം ആകാശച്ചുഴിയില്‍ പെട്ടത്. ഭയാനകമായ നിമിഷങ്ങളിലൂടെയായിരുന്നു വിമാനത്തിലെ യാത്രക്കാര്‍ കടന്നു പോയത്.
മരണം വരെ ഒരു നിമിഷം അവര്‍ മുന്നില്‍ കണ്ടു. എന്താണ് സംഭവിക്കുന്നതെന്ന് പോലും അവര്‍ക്ക് മനസിലായിരുന്നില്ല. ഇസ്താംബുളില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോയ തുര്‍ക്കിഷ് എയര്‍ലെയിന്‍സ് വിമാനത്തിലായിരുന്നു ഭീകരമായ സംഭവങ്ങള്‍ ഉണ്ടായത്. പെട്ടെന്ന് ആകാശച്ചുഴിയില്‍ പെട്ടുപോയ വിമാനം തകരുമെന്ന് പോലും യാത്രക്കാര്‍ ഭയപ്പെട്ടു.
https://www.facebook.com/Malayalivartha


























