രണ്ട് മിനിറ്റ് വൈകിയത്കൊണ്ട് തിരിച്ചു കിട്ടിയത് ജീവിതത്തിലെ ഭാഗ്യനിമിഷങ്ങൾ

വിമാനത്താവളത്തിലെത്താൻ രണ്ട് മിനിറ്റ് വൈകിയത് ജീവിതത്തിലെ ഏറ്റവും ഭാഗ്യനിമിഷങ്ങളെന്ന് ആവരത്തിച്ചു കൊണ്ടിരിക്കുകയാണ് അന്റോണിസ് മാവ്‌റോപൗലോസ് എന്ന ഗ്രീക്കുകാരൻ. ഞായറാഴ്ച രാവിലെ എത്യോപ്യയയിൽ തകർന്നുവീണ വിമാനത്തിലെ 150മത്തെ യാത്രക്കാരനായിരുന്നു അന്റോണിസ്. വൈകിയതിനെ തുടർന്ന് യാത്രാനുമതി ലഭിക്കാതെ അടുത്ത വിമാനത്തില യാത്രക്കൊരുങ്ങിയ അന്റോണിസിനെ കാത്തിരുന്നത് തന്റെ യാത്ര മുടങ്ങിയ വിമാനം തകരന്ന് അതിലെ എല്ലാ യാത്രക്കാരും അപകടത്തിനിരയായി എന്ന വാർത്തയായിരുന്നു വിമാനത്താവളത്തിലെത്താന് വൈകിയതിന്റെ വിഷമത്തിലായിരുന്നുവെങ്കിലും തന്റെ ഭാഗ്യദിനമാണിതെന്നും വിമാനയാത്രാടിക്കറ്റിന്റെ ഫോട്ടോ ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്ക് വെച്ച് അന്റോണിസ് കുറിച്ചു.
ഇന്റർനാഷണൽ സോളിഡ് വേസ്റ്റ് അസോസിയേഷൻ പ്രസിഡന്റായ അന്റോണിസ് യുഎന്നിന്റെ പരിസ്ഥിതി പരിപാടിയിൽ പങ്കെടുക്കുന്നതിനാണ് നെയ്‌റോബിയിലേക്ക് യാത്രക്കൊരുങ്ങിയത്. അടുത്ത വിമാനത്തിനായി കാത്തിരുന്ന അന്റോണിസിനെ അധികൃതര പോലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടു പോയത്. ജീവൻ തിരിച്ചു കിട്ടിയതിന് ദൈവത്തോട് നന്ദി പറയാൻ അവർ പറഞ്ഞിരുന്നതായി അന്റോണിസ് ഓർമിച്ചു. വിമാനം മിസായത് കൊണ്ട് മാത്രം ആയുസ് നീട്ടിക്കിട്ടിയതില സന്തോഷമുണ്ടെങ്കിലും മറ്റു യാത്രക്കാർക്കുണ്ടായ ദുര്യോഗത്തിൽ വിഷമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എത്യോപ്യൻ തലസ്ഥാനമായ ആഡിസ് അബാബയിൽ നിന്ന് നെയ്‌റോബിയിലേക്ക് തിരിച്ച ഇ ടി 302 വിമാനം പറന്നുയരന്ന് ആറുമിനിറ്റിന് ശേഷം തകർന്നു വീഴുകയായിരുന്നു. ബോയിങ്ങിന്റെ 737 മാക്‌സ്8 ശ്രേണിയിൽ പെട്ടതാണ് വിമാനം. 2018 ഒക്ടോബറിൽ ഇന്തോനേഷ്യയിൽ അപകടത്തിൽ പെട്ട വിമാനവും ഈ ശ്രേണിയിലുള്ളതാണ്. വിമാനം അടിയന്തരമായി തിരിച്ചിറങ്ങാൻ പൈലറ്റ് അനുമതി ചോദിച്ചിരുന്നതായി റിപ്പോർട്ടുണ്ട്. അനുമതി ലഭിച്ചെങ്കിലും തിരിച്ചിറങ്ങുന്നതിന് മുമ്പ് വിമാനം തകർന്നു വീഴുകയായിരുന്നു.
എത്യോപ്യൻ എയർലൈൻസ് വിവിമാനം തകർന്നുവീണ് വിമാനത്തിലുണ്ടായിരുന്ന മുഴുവൻ പേരും മരിച്ചതായി റിപ്പോർട്ട്.
149 യാത്രക്കാരും എട്ടു ജീവനക്കാരും ഉളപ്പെടെ 157 പേരാണ് അപകട സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.വിമാനത്തിലുണ്ടായിരുന്ന മുഴുവന്‌പേരും മരിച്ചതായി എത്യോപ്യയിലെ സർക്കാർ മാധ്യമങ്ങൾ സ്ഥിതീകരിച്ചതോടെ നിരവധി ആഫ്രിക്കൻ നേതാക്കന്മാർ അനുശോചനം അറിയിച്ചു.
എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയില്‌നിന്ന് കെനിയയുടെ തലസ്ഥാനമായ നെയറോബിയിലേക്കു തിരിച്ച ഇ ടി 302 വിമാനമാണ് പറയന്നുയർന്ന് കുറച്ചുസമയത്തിനുള്ളിൽ തകർന്നുവീണത്.
https://www.facebook.com/Malayalivartha
























