പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്ക്, സ്‌ഫോടനത്തില്‍ പോലീസ് വാഹനം തകര്‍ന്നു

പാക്കിസ്ഥാനിലെ ക്വറ്റയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഭീകരവിരുദ്ധ സ്‌ക്വാഡിലെ അംഗങ്ങള്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം നടന്നത്. പോലീസ് പട്രോളിംഗിനിടെയായിരുന്നു സംഭവം.
സ്‌ഫോടനത്തില്‍ പോലീസ് വാഹനം തകര്‍ന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും പ്രദേശത്ത് സുരക്ഷ ശക്തമാക്കിയതായും ക്വറ്റ ഡിഐജി അബ്ദുള്‍ റസാഖ് പറഞ്ഞു.
https://www.facebook.com/Malayalivartha
























