സാങ്കേതിക തകരാറുമൂലം വിമാനാപകടം;14 പേർ മരിച്ചു

സാങ്കേതിക തകരാറുമൂലം കൊളംബിയയില്‍ വിമാനാപകടത്തില്‍ 14 പേര്‍ മരണപ്പെട്ടു. .ആഭ്യന്തര വിമാനസർവീസ് നടത്തുന്ന ലേസർ എയർലൈൻസിന്റെ ഡഗ്ലസ് ഡി.സി-3 എന്ന ചെറുവിമാനമാണ് തകർന്നുവീണത്.
തെക്കൻ കൊളംബിയയിലെ സാൻ ഹൊസെ ഗവിയേരയിൽനിന്ന് വില്ലാവിൻസെസിയോയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയെ തുടർന്ന് വിമാനം അടുത്തുള്ള വിമാനത്താവളത്തിൽ ഇറക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.
തുടർന്ന് റഡാറിൽ നിന്ന് അപ്രത്യക്ഷമായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് വിമാനം തകർന്നതായി കണ്ടെത്തിയത്.
https://www.facebook.com/Malayalivartha
























