പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചാം തവണയും മത്സരിക്കാനുള്ള നീക്കത്തില്‍ നിന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബോള്‍ട്ടഫിക്ക പിന്‍മാറി

പ്രസിഡന്റ് സ്ഥാനത്തേക്ക് അഞ്ചാം തവണയും മത്സരിക്കാനുള്ള നീക്കത്തില്‍ നിന്ന് അള്‍ജീരിയന്‍ പ്രസിഡന്റ് അബ്ദുള്‍ അസീസ് ബോള്‍ട്ടഫിക്ക പിന്‍മാറി. 82 വയസ്സും അനോരോഗ്യവുമുള്ള ബുത്തുഫികയുടെ നീക്കത്തിനെതിരേ അള്‍ജീരിയയില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തിലാണ് തീരുമാനം.
ഏപ്രില്‍ 16ന് നടക്കാനിരുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബോള്‍ട്ടഫിക്ക നീട്ടിവെച്ചു. 1999 മുതല്‍ അള്‍ജീരിയയുടെ പ്രസിഡന്റ് പദവിയില്‍ തുടരുകയാണ് ബോള്‍ട്ടഫിക്ക. 2013ല്‍ പക്ഷാഘാതം വന്നതിനുശേഷം പൊതുവേദികളില്‍ അപൂര്‍വമായാണ് പ്രസിഡന്റ് പ്രത്യക്ഷപ്പെട്ടിരുന്നത്.
അനോരോഗ്യവുമുള്ള ബോള്‍ട്ടഫിക്ക അഞ്ചാം തവണയും പ്രസിഡന്റ് പദവി ലക്ഷ്യമിട്ട് പ്രചരണ പരിപാടികള്‍ ആരംഭിച്ചതോടെ വിവിധ നഗരങ്ങള്‍ കേന്ദ്രീകരിച്ച് പ്രതിഷേധം ഉയരുകയായിരുന്നു. ഇതോടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ ബോള്‍ട്ടഫിക്ക നിര്‍ബന്ധിതനാകുകയായിരുന്നു. പുതിയ തെരഞ്ഞെടുപ്പ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, മന്ത്രിസഭാ പുനഃസംഘടന ഉടന്‍ തന്നെ നടക്കുമെന്നാണ് സൂചന.
"
https://www.facebook.com/Malayalivartha
























