157 പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് എട്ട് വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി

157 പേരുടെ മരണത്തിനിടയാക്കി തകര്‍ന്നുവീണ ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് എട്ട് വിമാനത്തിന്റെ ബ്ലാക്‌ബോക്‌സ് കണ്ടെത്തി. ഇത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബബയില്‍നിന്ന് കെനിയയുടെ തലസ്ഥാനമായ നൈറോബിയിലേക്ക് പുറപ്പെട്ട വിമാനമാണ് ഞായറാഴ്ച രാവിലെ ടേക്ഓഫ് ചെയ്തയുടന്‍ ആഡിസ് അബബ വിമാനത്താവളത്തിന് സമീപം തകര്‍ന്നുവീണത്.നൈറോബിയില്‍ നടക്കുന്ന ഐക്യരാഷ്ട്ര സഭ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്ന പ്രതിനിധികളായിരുന്നു വിമാനത്തില്‍ കൂടുതലും. തിങ്കളാഴ്ച തുടങ്ങിയ സമ്മേളനം മരിച്ചവര്‍ക്ക് ആദരാഞ്ജലിയര്‍പ്പിച്ചു.
അപകടത്തില്‍ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്‍േറാണിയോ ഗുട്ടെറസ് അനുശോചനം രേഖപ്പെടുത്തി. അപകടത്തെ തുടര്‍ന്ന് ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങളുടെ സര്‍വിസ് നിര്‍ത്തിവെച്ചു. ഒക്‌ടോബറില്‍ ഇന്തോനേഷ്യയിലെ ലയണ്‍ എയറിന്റെ ഇതേ വിമാനം തകര്‍ന്ന് 189 പേര്‍ മരിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























