ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വിസുകള്‍ സിംഗപ്പൂര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു

ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ ഉപയോഗിച്ചുള്ള സര്‍വിസുകള്‍ സിംഗപ്പൂര്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. 157 പേര്‍ മരണത്തിനിടയാക്കിയ ഇത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്‌സ് എട്ട് വിമാനാപകടത്തെ തുടര്‍ന്നാണ് നടപടി. സിവില്‍ ഏവിയേഷന്‍ അതോറിറ്റി ഓഫ് സിംഗപ്പൂര്‍ (സി.എ.എ.എസ്) ആണ് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
അഞ്ച് മാസത്തിനിടെ ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങള്‍ സമാനരീതിയില്‍ അപകടത്തില്‍പ്പെട്ട സാഹചര്യത്തിലാണ് സി.എ.എ.എസ് തീരുമാനം.ബംഗളൂരു, ഹൈദരാബാദ്, കാഠ്മണ്ഡു, കെയ്‌റിന്‍, ചോങ്കിങ്, ഡാര്‍വിന്‍, ഹിരോഷിമ, ക്വലാലംപുര്‍, പെനാങ്ക്, ഫുക്കെറ്റ്, വുഹാന്‍, ഫോം പെന്‍ എന്നിവടങ്ങളിലേക്കാണ് ബോയിങ് 737 മാക്‌സ് എട്ട് വിമാനം ഉപയോഗിച്ച് സിംഗപ്പൂര്‍ സര്‍വീസ് നടത്തിയിരുന്നത്.
ചൈന സതേണ്‍ എയര്‍ലൈന്‍സ്, ഗരുഡ ഇന്തോനേഷ്യ, ഷാങ്‌ഡോങ് എയര്‍ലൈന്‍സ്, തായ് ലയണ്‍ എയര്‍ എന്നിവര്‍ സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. അപകടത്തെ തുടര്‍ന്ന് ഇത്യോപ്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ബോയിങ് 737 മാക്‌സ് എട്ട് വിമാനങ്ങളുടെ സര്‍വിസ് നേരത്തെ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിംഗപ്പൂര്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചത്.
https://www.facebook.com/Malayalivartha
























