സെല്‍ഫിയെടുക്കാന്‍ കരിമ്പുലിയുടെ കൂടിന് മുകളിൽ കയറി... പിന്നെ സംഭവിച്ചതൊക്കെ ഒരൊന്നൊന്നര പുകിലാ... ഞെട്ടലോടെ ജീവനക്കാർ

സെൽഫി പ്രേമം തലയ്ക്ക് പിടിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. സെല്‍ഫിയെടുക്കാന്‍ കരിമ്പുലിയുടെ കൂടിന് മുകളിൽ കയറി. പ്രതീക്ഷിക്കാതെയായിരുന്നു കരിമ്ബുലിയുടെ ആക്രമണം. യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഒരാളാണ് കൈവരികള്‍ക്ക് മുകളില്‍ നിന്ന് യുവതിയെ വലിച്ച് താഴെയിട്ടത്. ഉടന്‍ തന്നെ ഇവരെ മൃഗശാല ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. ആക്രമണം നടക്കുന്ന സമയത്ത് കരിമ്ബുലി കൂടിന് പുറത്തായിരുന്നില്ലെന്ന് അധികൃതര്‍ പറഞ്ഞു. സെല്‍ഫിയെടുക്കാന്‍ കൂടിന്റെ കൈവരിയില്‍ കയറിനിന്ന 30 കാരിയെയാണ് കരിമ്പുലി ആക്രമിച്ചത്. കഴിഞ്ഞ വര്‍ഷവും ബാരിയറില്‍ കയറാന്‍ ശ്രമിച്ച ഒരാളെ കരിമ്ബുലി ആക്രമിച്ചിരുന്നു.
സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ കരിമ്പുലി യുവതിയുടെ കൈകളില്‍ പിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. കൂട് നിര്‍മിച്ചിരിക്കുന്നത് എന്തിനാണെന്ന് ദയവായി കാഴ്ച്ചക്കാര്‍ മനസിലാക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലെ അരിസോണയിലുള്ള വൈല്‍ഡ് ലൈഫ് വേള്‍ഡ് മൃഗശാലയിലാണ് സംഭവം.
https://www.facebook.com/Malayalivartha
























