രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്ന വെനസ്വേലയില്‍ മദുറോ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തം

രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാവുന്ന വെനസ്വേലയില്‍ മദുറോ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രസിഡന്റ് നിക്കോളസ് മദുറോ രാജിവെയ്ക്കും വരെ പ്രക്ഷോഭ പരിപാടികളില്‍ നിന്ന് പിന്മാറില്ലെന്ന് സ്വയംപ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോ വ്യക്തമാക്കി.
പ്രതിഷേധങ്ങള്‍ക്ക് നേരെ മദുറോ സര്‍ക്കാരിന്റെ നടപടികള്‍ അംഗീകരിക്കാനാകില്ലെന്നും അതിനെതിരെ ശക്തമായി തന്നെ പോരാടുമെന്നും ഗൊയ്ദോ പറഞ്ഞു.
പ്രസിഡന്റ് നിക്കോളസ് മദുറോ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് വെനസ്വലേന്‍ പ്രക്ഷോഭം വ്യാപകമാകുന്നത്. അമേരിക്കയില്‍ നിന്നും വെനസ്വേലയിലേക്ക് എത്തിയ അവശ്യസാധനങ്ങള്‍ സൈന്യം തടയുകയും പ്രക്ഷോഭകര്‍ക്ക് നേരെ സൈന്യം തിരിയുകയും ചെയ്തതോടെയാണ് സ്വയം പ്രഖ്യാപിത പ്രസിഡന്റ് യുവാന്‍ ഗൊയ്ദോ രംഗത്തെത്തിയത്.
പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ടെന്നും അത് നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും ഗൊയ്ദോ കൂട്ടിച്ചേര്‍ത്തു. അതേസമയം കാരക്കാസിലെ ഹോട്ടലുകളിലും ഷോപ്പുകളിലുമെല്ലാം സൈന്യം തെരച്ചില്‍ നടത്തുകയാണ്. കൊള്ളക്കാരാണെന്ന് ആരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സമരത്തെ അടിച്ചമര്‍ത്താന്‍ ജനങ്ങളെ കള്ളക്കേസുകളില്‍ കുടുക്കുന്നുവെന്നും യുവാന്‍ ഗ്വൊയ്ദോ ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























