ബലാത്സംഗ കേസില്‍ കോടതിയുടെ മനുഷ്യത്വവിരുദ്ധമായ വിധി! പെണ്‍കുട്ടിയ്ക്ക് ഒരു പുരുഷനെയും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് കോടതിയുടെ നിരീക്ഷണം!

ഇറ്റലിയിലെ അങ്കോണയിലെ ഒരു കോടതിയുടെ ബലാത്സംഗ കേസിലെ വിധി സമൂഹത്തെ ഒന്നാകെ ഞെട്ടിച്ചു. കുറ്റാരോപിതരെ വെറുതെ വിടാന്‍, ഒരിക്കലും കേട്ട് കേള്‍വി പോലുമില്ലാത്ത കാര്യങ്ങള്‍ പറയുന്നത് പതിവാണെങ്കിലും, യുവതിക്ക് മയക്കുമരുന്ന് നല്‍കിയ ശേഷം ക്രൂരമായി ബലാത്സംഗം ചെയ്ത രണ്ട് യുവാക്കള്‍ക്ക്, കാണാന്‍ ആണുങ്ങളെ പോലെ ഇരിക്കുന്ന ആ പെണ്‍കുട്ടിയോട് യാതൊരു ആകര്‍ഷണവും തോന്നിയിരിക്കാന്‍ സാദ്ധ്യത ഇല്ലെന്നും അതിനാല്‍ പെണ്‍കുട്ടി ആരോപിക്കുന്നതുപോലെ ലൈംഗികപീഡനം നടന്നിട്ടുണ്ടാവില്ലെന്നുമായിരുന്നു ഇവിടെ കോടതി അഭിപ്രായപ്പെട്ടത്.
ഇത്തരം മനുഷ്യത്വ വിരുദ്ധമായ വിധി എഴുതിയ ബഞ്ചില്‍ വനിതാജഡ്ജിമാരും ഉണ്ടായിരുന്നു. കേസിനാസ്പദമായ സംഭവം നടന്നത് 2015-ലാണ് ്. രണ്ട് ചെറുപ്പക്കാര്‍ യുവതിക്ക് മയക്കുമരുന്ന് നല്‍കി ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാല്‍ ഇരയുടെ ഫോട്ടോ നോക്കി 'പെണ്‍കുട്ടി ആണുങ്ങളെ പോലെ ഇരിക്കുന്നു' എന്ന് പറഞ്ഞ് ബെഞ്ച് അവളുടെ ആരോപണത്തിന്റെ സത്യസന്ധതയെ തന്നെ സംശയിക്കുകയായിരുന്നു. ബലാത്സംഗം ചെയ്യപ്പെട്ടതിന്റെയും മയക്കു മരുന്ന് കുടിപ്പിച്ചതിന്റെയും പരിശോധനാഫലങ്ങള്‍ കോടതിക്ക് മുന്നിലുള്ളപ്പോഴായിരുന്നു ഇത്തരത്തില്‍ ഒരു നിരീക്ഷണം.
'ഈ ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയെ കാണാന്‍ ആണുങ്ങളെ പോലെ ഉണ്ട്. ഒരു പുരുഷനെയും ആകര്‍ഷിക്കാന്‍ അവള്‍ക്ക് കഴിയുമെന്ന് തോന്നുന്നില്ല. പീഡിപ്പിച്ചു എന്ന് പറയുന്ന രണ്ട് യുവാക്കള്‍ക്കും ഈ പെണ്‍കുട്ടിയോട് യാതൊരു ആകര്‍ഷണവും തോന്നിയിട്ടില്ല എന്ന് അവര്‍ തന്നെ പറയുന്നുണ്ട്. അതിനാല്‍ തന്നെ ഇവര്‍ രണ്ടു പേരും കുറ്റക്കാരല്ല'', ഇത്തരത്തില്‍ വാദിച്ചുകൊണ്ട് കുറ്റാരോപിതരെ വെറുതെ വിടുകയായിരുന്നു.

എന്നാല്‍ വിധിക്കെതിരെ നിരവധി പേര്‍ രംഗത്തെത്തി. ചുരുങ്ങിയ സമയം കൊണ്ട് 200-ഓളം പേര്‍ പ്രതിഷേധമറിയിച്ച് കോടതി വളപ്പില്‍ എത്തി. ''അത്രയും അസ്വസ്ഥതപ്പെടുത്തുന്ന ഒരു വിധി ആയിരുന്നു അത്. കേട്ട് നില്‍ക്കാനാവില്ല. പ്രതികളെ വിട്ടയക്കാന്‍ പല അസംബന്ധ കാരണങ്ങളും കോടതി കണ്ടെത്തുന്നുണ്ട്. ആരോപണം ഉന്നയിച്ച പെണ്‍കുട്ടി സുന്ദരിയല്ലാത്തതിനാല്‍ പ്രതികള്‍ക്ക് അവളെ ഇഷ്ടമല്ലായിരുന്നുവെന്നും അവളോട് അറപ്പായിരുന്നുവെന്നുമുള്ള കാരണമാണ് ഏറ്റവും ക്രൂരം'', സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന അഭിഭാഷക സിന്‍സിയ മോളിനാരോ പറയുന്നു.
''ഈ വിധി നല്‍കുന്ന സന്ദേശം വളരെ ക്രൂരവും അപകടകരവുമാണ്. ഈ ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് തിരിച്ചറിഞ്ഞ് പ്രതിഷേധിക്കാന്‍ ഇത്രയും ആളുകള്‍ ഇറങ്ങി തിരിച്ചല്ലോ എന്നതില്‍ മാത്രമാണ് ഏക പ്രതീക്ഷ'', സാമൂഹ്യ പ്രവര്‍ത്തകയും റിബല്‍ നെറ്റ്വര്‍ക്ക് എന്ന സ്ത്രീ സംഘടനയുടെ വക്താവുമായ ലൂസിയ റിസൈറ്റെല്ലി പറയുന്നു.
https://www.facebook.com/Malayalivartha
























