ബ്രെക്‌സിറ്റ് കരാര്‍ വീണ്ടും തള്ളി ബ്രിട്ടീഷ് പാര്‍ലമെന്റ്

വീണ്ടും ബ്രെക്‌സിറ്റ് കരാര്‍ തള്ളി ബ്രിട്ടീഷ് പാര്‍ലമെന്റ്. ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രക്‌സിറ്റ് കരാര്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുന്നത്. പാർലമെന്റിലെ ഭൂരിഭാഗം അംഗങ്ങളും കരാറിനെ എതിർത്ത് വോട്ട് ചെയ്തതോടെയാണ് കരാർ തള്ളിയത് . മൊത്തം 391 പാര്‍ലമെന്റ് അംഗങ്ങളാണ് കരാറിനെ എതിർത്തു കൊണ്ട് വോട്ട് ചെയ്തത്. 242 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി.
നേരത്തെ നടന്ന വോട്ടെടുപ്പില്‍ 432 പാര്‍ലമെന്റ് അംഗങ്ങള്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്തിരുന്നു. പിന്നീട് ചില മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയാണ് തെരേസ മേ പാര്‍ലമെന്റില്‍ വീണ്ടും കരാര്‍ അവതരിപ്പിച്ചത്.
എന്നാൽ , ബ്രെക്‌സിറ്റ് കരാര്‍ പരാജയപ്പെട്ടതോടെ കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടണമോ എന്ന കാര്യത്തില്‍ ഇന്ന് വീണ്ടും വോട്ടെടുപ്പ് നടക്കും. കരാറില്ലാതെ യൂറോപ്യന്‍ യൂണിയന്‍ വിടേണ്ടെന്ന തീരുമാനമാണ് വോട്ടെടുപ്പില്‍ ഭൂരിപക്ഷം നേടുന്നതെങ്കില്‍ ബ്രെക്‌സിറ്റ് വൈകിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയനോട് ആവശ്യപ്പെടണോയെന്ന കാര്യത്തില്‍ വീണ്ടും നാളെ വോട്ടെടുപ്പുണ്ടാവും.
https://www.facebook.com/Malayalivartha
























