ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ സേവനങ്ങള്‍ക്ക് തടസ്സം, ഇന്ത്യന്‍ സമയം രാത്രി പത്തോടെയാണ് ഫേസ്ബുക് പ്രവര്‍ത്തന രഹിതമായത്

ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം എന്നിവയുടെ സേവനങ്ങള്‍ തടസപ്പെട്ടു. ഫേസുബുക്കില്‍ പ്രവേശിക്കാന്‍പോലും കഴിയാത്ത തരത്തിലുള്ള സാങ്കേതിക പ്രശ്‌നങ്ങളാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ചിലര്‍ക്ക് ഫേസ്ബുക് തുറക്കാന്‍ കഴിഞ്ഞെങ്കിലും പോസ്റ്റ് ചെയ്യാനും മീഡിയ ഫയലുകള്‍ ഷെയര്‍ ചെയ്യാനും തടസം നേരിട്ടു. ഇന്ത്യന്‍ സമയം രാത്രി പത്തോടെയാണ് ഫേസ്ബുക് പ്രവര്‍ത്തന രഹിതമായത്.
ഇന്‍സ്റ്റാഗ്രാമും സമാനമായ പ്രശ്‌നം നേരിട്ടു. വാട്‌സാപ്പിലും മീഡിയ ഫയല്‍ ഷെയര്‍ ചെയ്യാന്‍ പലര്‍ക്കും തടസം നേരിട്ടു. പ്രശ്‌നം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്നും ഫേസ്ബുക് ട്വിറ്ററില്‍ അറിയിച്ചു.
പ്രശ്‌നം ഡി ഡോസ് ആക്രമണം മൂലമല്ലെന്നും എന്നും ഫേസ്ബുക് അറിയിച്ചിട്ടുണ്ട്. ഒരു സര്‍വീസ് ഉപയോഗിക്കാന്‍ ആ സെര്‍വേറിന് സാധിക്കാവുന്നതില്‍ / കൈകാര്യം ചെയ്യാവുന്നതില്‍ അധികം റിക്വസ്റ്റ് അയക്കുന്നതിന് ഹാക്കര്‍ മാര്‍ പ്രത്യകം കോഡ് സെറ്റ് ചെയ്ത് നടത്തുന്ന ആക്രമണം ആണ് ഡി ഡോസ് അറ്റാക്ക്.
"
https://www.facebook.com/Malayalivartha
























