നൈജീരിയയില്‍ മൂന്നുനില സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 100ലേറെ കുട്ടികള്‍ കുടുങ്ങിയതായി ആശങ്ക

നൈജീരിയയില്‍ മൂന്നുനില സ്‌കൂള്‍ കെട്ടിടം തകര്‍ന്നുവീണ് 100ലേറെ കുട്ടികള്‍ കുടുങ്ങിയതായി ആശങ്ക. തലസ്ഥാന നഗരമായ ലാഗോസിലാണ് രാജ്യത്തെ നടുക്കിയ സംഭവം. രാവിലെ 10 മണിയോടെ വിദ്യാര്‍ഥികള്‍ അകത്തുണ്ടായിരിക്കെ കെട്ടിടം നിലംപൊത്തുകയായിരുന്നു.
40ലേറെ കുട്ടികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 100ലേറെ പേര്‍ അകത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരില്‍ 10 ഓളം പേരുടെ മൃതദേഹം ലഭിച്ചിട്ടുണ്ട്. അഴിമതി വ്യാപകമായ രാജ്യത്ത് സമാന ദുരന്തങ്ങള്‍ പതിവാണ്.കെട്ടിട നിര്‍മാണമുള്‍പ്പെടെ അടിസ്ഥാന മേഖലയില്‍ നിലവാരം കുറഞ്ഞ വസ്തുക്കള്‍ ഉപയോഗപ്പെടുത്തുന്നതാണ് പ്രധാന കാരണം.
2016ല്‍ ദക്ഷിണ നൈജീരിയയില്‍ ക്രിസ്ത്യന്‍ ദേവാലയ കെട്ടിടം തകര്‍ന്ന് 100ലേറെ പേര്‍ മരിച്ചിരുന്നു
"
https://www.facebook.com/Malayalivartha
























