ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന, യു.എന്‍. രക്ഷാസമിതിയില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കൊണ്ടുവന്ന നിര്‍ദേശം പാസാകില്ല

ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കുന്നത് തടഞ്ഞ് ചൈന. യു.എന്‍. രക്ഷാസമിതിയില്‍ അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും കൊണ്ടുവന്ന നിര്‍ദേശം പാസാകില്ല. ഇതേ വിഷയത്തില്‍ നാലാം തവണയാണ് ചൈന രക്ഷാസമിതിയില്‍ എതിര്‍പ്പ് ഉയര്‍ത്തുന്നത്. സാങ്കേതിക കാരണങ്ങള്‍ ഉന്നയിച്ചാണ് ചൈന തടസമുയര്‍ത്തിയത്.
ചൈനയുടെ നടപടി നിരാശാജനകമെന്ന് ഇന്ത്യ. മസൂദിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ശ്രമം തുടരുമെന്നും ഇന്ത്യ.പ്രമേയം പരാജയപ്പെട്ടതില് നിരാശയുണ്ടെന്നും എന്നാല്, രാജ്യത്തിന്റെ പൗരന്മാര്‌ക്കെതിരേ നീചമായ കുറ്റകൃത്യങ്ങള് ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില് കൊണ്ടുവരാന് സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്.
രക്ഷാസമിതിയിലെ ഒരംഗം എതിര്ത്തതിനാല് മസൂദ് അസ്ഹറിനെ ഭീകരപ്പട്ടികയില് ഉള്‌പ്പെടുത്താനുള്ള പ്രമേയത്തില് തീരുമാനമെടുക്കാന് കഴിഞ്ഞില്ലെന്ന് പ്രസ്താവനയില് പറയുന്നു.പ്രമേയത്തിന്മേല് നിലപാട് അറിയിക്കാന് ഉപരോധസമിതിയിലെ അംഗരാജ്യങ്ങള്ക്ക് യു.എന്. പത്തുദിവസത്തെ സമയം അനുവദിച്ചിരുന്നു. ഇത് ബുധനാഴ്ച രാത്രി 12.30ന് അവസാനിച്ചതിനെത്തുടര്ന്നാണ് വോട്ടെടുപ്പ് നടന്നത്. ഇക്കാര്യത്തില് തങ്ങളുടെ നിലപാടില് മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലിയു കാങ് നേരത്തേ വ്യക്തമാക്കിയിരുന്നു.
2009, 2016, 2017 വര്ഷങ്ങളിലാണ് മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിക്കാനുള്ള പ്രമേയത്തെ ചൈന നേരത്തേ എതിര്ത്തത്.മസൂദ് അസ്ഹര് ആഗോളഭീകരന്തന്നെ യു.എസ്. ആഗോള ഭീകരപ്പട്ടികയില്‌പ്പെടാനുള്ള എല്ലാ മാനദണ്ഡങ്ങളും മസൂദ് അസ്ഹറിന്റെ കാര്യത്തില് പാലിക്കപ്പെട്ടിട്ടുണ്ടെന്ന് യു.എസ്. ഭീകരപ്പട്ടിക പുതുക്കുന്നതിനെ എതിര്ക്കുന്നത് യു.എസിന്റെയും ചൈനയുടെയും പ്രഖ്യാപിത താത്പര്യങ്ങള്ക്കും മേഖലയിലെ സ്ഥിരതയ്ക്കും സമാധാനത്തിനും എതിരാണെന്നും യു.എസ്. വിദേശകാര്യ ഡെപ്യൂട്ടി വക്താവ് റോബര്ട്ട് പല്ലാഡിനോ പറഞ്ഞു.ജെയ്‌ഷെ മുഹമ്മദ് കഴിഞ്ഞ 18 വര്‍ഷമായി ഇന്ത്യക്ക് ഏറ്റവും തലവേദന ഉണ്ടാക്കുന്ന ഭീകരസംഘടനയാണ്.
പലവട്ടം മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ ഐക്യരാഷ്ട്ര സഭയില്‍ നീക്കങ്ങള്‍ നടത്തിയതാണ്. എന്നാല്‍ അന്നൊക്കെ അത് പരാജയപ്പെട്ടു. പുല്‍വാമയിലെ ഭീകരാക്രമണത്തോടെ മസൂദ് അസ്ഹറിനെതിരെയുള്ള നീക്കങ്ങള്‍ ഫലം കാണുമെന്നാണ് സൂചന.ഇത്തവണ വിജയത്തിന്റെ പടിവാതില്‍ക്കലാണ് ഇന്ത്യ. അതേസമയം മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ അദ്ദേഹത്തിനും സംഘടനയ്ക്കും എന്തു സംഭവിക്കുമെന്നത് പ്രധാന കാര്യമാണ്. വിവിധ രാജ്യങ്ങള്‍ അദ്ദേഹത്തിനെതിരെ ഈ തീരുമാനം നടപ്പാക്കിയാല്‍ പാകിസ്താനിലെ ഭീകരവാദത്തിന്റെ നട്ടെല്ലൊടിയുമെന്നാണ് വ്യക്തമാകുന്നത്. അത് മസൂദ് അസ്ഹറിന്റെ പ്രവര്‍ത്തനങ്ങളെയും ഇല്ലാതാക്കും്മസൂദ് അസ്ഹറിനെ ആഗോള ഭീകരനായും ജെയ്‌ഷെയെ കൊടുഭീകരവാദ സംഘടനയായും കണക്കാക്കാന്‍ യുഎന്നിനെ സമീപിച്ചിരിക്കുകയാണ് അമേരിക്കയും ബ്രിട്ടനും ഫ്രാന്‍സും. യുഎന്‍ സുരക്ഷാ കൗണ്‍സിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക.
വിലക്കില്‍ മസൂദ് അസ്ഹറിനെ കുരുക്കാനാണ് തീരുമാനം. ദേശീയ തലത്തില്‍ വിവിധ രാജ്യങ്ങള്‍ ഇത് നടപ്പാക്കിയാല്‍ സാമ്പത്തിക വിലക്കുകള്‍ യാത്രാ വിലക്കുകള്‍, ആയുധങ്ങള്‍ കൈമാറുന്നതിനുള്ള വിലക്കുകള്‍ എന്നിവ മസൂദ് അസ്ഹറിന് നേരിടേണ്ടി വരും.ഒരു വ്യക്തിക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ യുഎന്‍ അംഗ സമിതിയിലെ ര ാജ്യങ്ങള്‍ അയാളുടെ ഫണ്ടുകള്‍ മരവിപ്പിക്കണം. സ്വത്തുക്കള്‍, സാമ്പത്തിക സ്രോതസ്സുകള്‍ എന്നിവയും മരവിപ്പിക്കണം. ഇതുവഴി ഇയാള്‍ക്ക് സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ലെന്ന് ഉറപ്പിക്കാം.
മറ്റ് സ്ഥലങ്ങളില്‍ നിന്ന് ഇയാള്‍ക്ക് സഹായങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ തടയാനും നിര്‍ദേശമുണ്ടാവും. ഇയാളുടെ പൗരത്വം നിരീക്ഷണ പട്ടികയില്‍ വെക്കുകയും ചെയ്യാം.എല്ലാ രാജ്യങ്ങളും മസൂദ് അസ്ഹറുമായുള്ള ആയുധ ഇടപാട് റദ്ദാക്കേണ്ടി വരും. ഇയാള്‍ക്ക് ആയുധങ്ങള്‍ എത്തിക്കുന്നതോ, വില്‍ക്കുന്നതോ, ദേശീയമായും അന്തര്‍ദേശീയമായും വിലക്കും. രാജ്യത്തിന്റെ വിമാനങ്ങളോ മറ്റ് ഉപകരണങ്ങളോ ഉപയോഗിക്കാനുള്ള അനുമതി ഇല്ലാതാവും. സാങ്കേതിക സഹായവും റദ്ദാക്കും. സൈനിക സഹായമോ, പരിശീലനമോ മസൂദ് അസ്ഹറിന് നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തും. ഇതോടെ രാജ്യത്തിനകത്തും പുറത്തുമായി മസൂദ് അസ്ഹര്‍ ഒറ്റപ്പെടും.യാത്രാ വിലക്കായിരിക്കും മസൂദ് അസ്ഹര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. മറ്റ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി റദ്ദാവും. ഇതോടെ ഭീകരപ്രവര്‍ത്തനങ്ങള്‍ മറ്റ് രാജ്യങ്ങളിലേക്ക് വളരുന്നില്ലെന്ന് ഉറപ്പാക്കാം.
ആഗോള ഭീകരനായി പ്രഖ്യാപിച്ചാല്‍ പ്രമുഖ രാജ്യങ്ങളുടെ നിരീക്ഷണം എല്ലാ സമയത്തും മസൂദ് അസ്ഹറിനെതിരെയുണ്ടാവും. ഇത് പാകിസ്താന്‍ എല്ലാ സമയത്തും നിരീക്ഷപ്പെടുന്നതിന് തുല്യമാവും. അതാണ് പ്രധാനമായും പാകിസ്താന്‍ എതിര്‍ക്കാന്‍ കാരണം.പുതിയ നീക്കം യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പത്ത് ദിവസത്തിനകം പരിഗണിക്കും. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന നാലാമത്തെ ആവശ്യമാണ് ഇത്. 2009ല്‍ ഇന്ത്യയാണ് ആദ്യം പ്രമേയം അവതരിപ്പിച്ചത്. പുല്‍വാമ ഭീകരാക്രമണത്തില്‍ എല്ലാ രാജ്യങ്ങളും ഒറ്റക്കെട്ടായതിനാല്‍ മസൂദ് അസ്ഹറിനെതിരെയുള്ള നടപടി അന്തിമ ഘട്ടത്തിലാണ്. ഇന്ത്യക്ക് വിജയം ഉണ്ടാവുമെന്നാണ് സൂചന.
പാകിസ്താന്‍ ഭീകരവാദം എന്നോ അവസാനിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ ചൈനയുടെ പിന്തുണയാണ് ഇതിന് കാരണം. ഇത്തവണയും ചൈനയാണ് ഇന്ത്യക്ക് മുന്നിലുള്ള ഒരേയൊരു വെല്ലുവിളി. 2016ലെ പത്താന്‍ കോട്ട് ആക്രമണത്തില്‍ മസൂദ് അസ്ഹറിനെതിരെയുള്ള ഇന്ത്യന്‍ നീക്കത്തെ എതിര്‍ത്തത് ചൈനയായിരുന്നു. ഇന്ത്യയുടെ ആവശ്യത്തെ പുല്‍വാമ ആക്രമണത്തിന് ശേഷവും ചൈന തള്ളിയിരുന്നു.
ശക്തമായ തെളിവുകളാണ് ഇന്ത്യ യുഎന്നിന് മുന്നില്‍ അവതരിപ്പിച്ചത്. ചൈനയ്ക്ക് തള്ളാന്‍ പറ്റാത്ത സാഹചര്യം ഉണ്ടാക്കുകയാണ് ഇന്ത്യയുടെ മുന്നിലുള്ള വഴി. പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനുള്ള നിര്‍ദേശങ്ങളും നല്‍കി കഴിഞ്ഞു. ചൈന ഒരുപക്ഷേ പിന്തുണയ്ക്കുമെന്നാണ് പാകിസ്താനും സൂചിപ്പിക്കുന്നത്. ഇതോടെ എന്തും സംഭവിക്കാമെന്ന അവസ്ഥയാണ്. ലോകരാജ്യങ്ങളെ മുഴുവന്‍ നേരിട്ട് കണ്ട് ചര്‍ച്ച ചെയ്തുള്ള ഇന്ത്യയുടെ നീക്കം മസൂദ് അസ്ഹറിനെ കുരുക്കും.
https://www.facebook.com/Malayalivartha
























