അള്‍ജീരിയന്‍ പ്രസിഡന്റിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു

അൾജീരിയയിൽ പ്രസിഡന്റ് അബ്ദുൽ അസീസ് ബൂത്ഫിലികക്കെതിയുള്ള പ്രതിഷേധം ശക്തമാകുന്നു. ഇന്നലെ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ അദ്ധ്യാപകരും പ്രതിഷേധത്തിനായി തെരുവിലിറങ്ങി. നൂറ് കണക്കിന് അദ്ധ്യാപകരാണ് ഇന്നലെ അള്‍ജീരിയയില്‍ പ്രതിഷേധത്തിനിറങ്ങിയത്. രാജ്യത്തെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നീട്ടികൊണ്ട് പോകുന്നതിനെതിരെയാണ് പ്രതിഷേധം നടക്കുന്നത്.
പ്രസിഡന്റ് ബൂത്ഫിലിക്ക അകാരണമായി പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് നീട്ടി കൊണ്ട് പോകുകയാണെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. കഴിഞ്ഞയാഴ്ചയാണ് രാജ്യത്തെ സര്‍വകലാശാലകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടുന്നതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചത്.
എന്നാല്‍ ഏപ്രില്‍ 18-ന് നടക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നടക്കില്ലെന്നും ഈ വര്‍ഷം അവസാനത്തോടെ മാത്രമേ നടത്തൂ എന്നും ബൂത്ത്ഫിലിക്ക പറഞ്ഞിരുന്നു. ഇതാണ് ജനങ്ങളെ പ്രതിഷേധവുമായി വീണ്ടും തെരുവിലിറങ്ങാന്‍ ചൊടിപ്പിച്ചത് . അതേസമയം അഞ്ചാം തവണയും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കില്ലെന്ന് ബൂത്ത്ഫിലിക്ക അറിയിച്ചു. ഇദ്ദേഹം വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെതിരെയും പ്രതിഷേധമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha
























