അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ തലവൻ പോള്‍ മനാഫോര്‍ട്ടിന് ആറു വര്‍ഷം തടവുശിക്ഷ

2016 തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ റഷ്യയുമായി ഗൂഢാലോചന നടത്തിയതിനെ തുടർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണ തലവനായിരുന്ന പോൾ മനോഫോർട്ടിന് ആറു വർഷം തടവ് ശിക്ഷ.യു.എസ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്.
ചെയ്തു പൊയ എല്ലാ തെറ്റുകള്‍ക്കും പോൾ മനോഫോർടട്ട് കോടതിയില്‍ മാപ്പ് ചോദിച്ചു. തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്നും ഇനിയുള്ള കാലം മറ്റൊരാളായി ജീവിക്കാമെന്നും പോള്‍ മനാഫോര്‍ട്ടിന്‍ കോടതിയില്‍ പറഞ്ഞു. തെരഞ്ഞൊടുപ്പ് ഗൂഢാലോചനയിലൂടെ വന്‍ തുക സമ്പാദിച്ച മാര്‍ട്ടിന്‍ റഷ്യയുമായുള്ള ബന്ധം മറച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയെ ധരിപ്പിച്ചു.
നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞയാഴ്ചയാണ് പോള്‍ മനാഫോര്‍ട്ടിന് നാല് വര്‍ഷത്തേക്ക് മറ്റൊരു കോടതി തടവ് ശിക്ഷ വിധിച്ചത്. ഇതിന് പിന്നാലെയാണ് ഗൂഢാലോചന കേസില്‍ ആറ് വര്‍ഷത്തേക്ക് തടവുശിക്ഷ. കഴിഞ്ഞയാഴ്ച വിധിച്ച തടവുശിക്ഷയിലെ 30 മാസം ഈ ശിക്ഷക്കൊപ്പം ഒന്നിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. രണ്ടു ശിക്ഷയും കൂടി ചേര്‍ത്ത് എട്ടര വര്‍ഷം പോള്‍ മനാഫോര്‍ട്ടിന് ജയിലില്‍ കഴിയേണ്ടി വരും.
https://www.facebook.com/Malayalivartha
























