അറ്റ്ലാന്റയില്‍ നോട്ടുമായി പോയ ട്രക്കിന്റെ വാതില്‍ തുറന്നു നോട്ടുകള്‍ പറന്നു; വാരിക്കൂട്ടാന്‍ വന്‍ തിരക്ക്

കറന്‍സിയുമായി പോയ വാഹനത്തിന്റെ വാതില്‍ തുറന്ന് അമേരിക്കയിലെ അറ്റ്ലാന്റയില്‍ റോഡില്‍ നോട്ടുമഴ. ഏകദേശം 1 ലക്ഷത്തോളം (68,35,000) രൂപയാണ് റോഡില്‍ വീണത്.
അറ്റ്ലാന്റ ഇന്റര്‍സ്റ്റേറ്റ് 285 ഹൈവേയില്‍ വാഹനം പോയ വഴിയില്‍ നോട്ടുകള്‍ വീണു കിടക്കുന്നതിന്റെയും ആളുകള്‍ വാഹനം നിര്‍ത്തി നോട്ടുകള്‍ പെറുക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
നോട്ടുമഴ കണ്ടവര്‍ കണ്ടവര്‍ വാഹനം നിര്‍ത്തി നോട്ടുകള്‍ പെറുക്കുന്ന കാഴ്ചയാണ് പുറത്തു വന്നിരിക്കുന്നത്.
ഉദ്യോഗസ്ഥരും നോട്ടുമായി പോയ ട്രക്കിന്റെ ജീവനക്കാരും നോട്ടുകള്‍ പെറുക്കാന്‍ ശ്രമം നടത്തിയെങ്കിലും വളരെ കുറച്ചു നോട്ടുകള്‍ മാത്രമേ അവര്‍ക്ക് കിട്ടിയുള്ളൂ.
ആളുകളുടെ ഭാഗത്തു നിന്നും പെട്ടെന്നുണ്ടായ പ്രകോപനം മനസിലാക്കാമെന്നും എന്നാല്‍, പണം എടുത്ത നടപടി മോഷണത്തിന് തുല്യമാണെന്നും അതുകൊണ്ടു തന്നെ പണം തിരിച്ചു തരേണ്ടി വരുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha