Widgets Magazine 

17
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം, എം ഡി നിധീഷാണ് പ്ലെയർ ഓഫ് ദി മാച്ച്


വൃശ്ചികം ഒന്ന്... മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു.... ഭക്ത സഹസ്രങ്ങളുടെ ശരണഘോഷങ്ങളാൽ പൂങ്കാവനം മുഖരിതമായി


തലസ്ഥാനത്ത് പൊലീസിന് നേരെ ലഹരി മാഫിയയുടെ ക്രൂരത; കഴക്കൂട്ടത്ത് ഥാർ ജീപ്പ് ഇടിച്ചുകയറ്റി നാല് ഉദ്യോഗസ്ഥർക്ക് പരിക്ക്, മൂന്ന് പേർ പിടിയിൽ...


ആദ്യ അഞ്ചിൽ പോലും കേരളമില്ല?,പാചകവാതക ഉപഭോഗത്തിൽരാജ്യത്ത് ഒന്നാമത് തെലങ്കാന !എസ്.ബി.ഐ പഠനത്തിലെ വിവരങ്ങൾ..


സർക്കാരിന്റെ പുതിയ മദ്യനയം..ബെവ്‌കോ ഔട്ട്‌ലെറ്റുകളിൽ വൻ അഴിച്ചുപണി !പുറത്തുവരുന്ന നിർണ്ണായക വിവരങ്ങൾ..കേരളം ഉറ്റുനോക്കുന്ന പ്രഖ്യാപനം..

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്; സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരണം; ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

28 DECEMBER 2025 06:03 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി മേഖലയിലെ ജീവനക്കാരുടെ മിനിമം വേതനം പരിഷ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു മാസത്തിനുള്ളിൽ ഔദ്യോഗിക ഗസറ്റിൽ കരട് വിജ്ഞാപനം പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർദേശം നൽകി. തിരുവനന്തപുരത്ത് ചേർന്ന സ്വകാര്യ ആശുപത്രി വ്യവസായബന്ധ സമിതി യോഗത്തിലാണ് തൊഴിൽ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി നിർദേശം നൽകിയത്.

മാനേജ്‌മെന്റ് പ്രതിനിധികളുടെ നിസ്സഹകരണം മൂലം മിനിമം വേതന കമ്മിറ്റി മുഖേന നടത്തിയ ചർച്ചകളിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് 1948 ലെ മിനിമം വേതന നിയമത്തിലെ സെക്ഷൻ 5 (1) (ബി) പ്രകാരം സർക്കാർ നേരിട്ട് വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചത്. വേതന പരിഷ്‌കരണത്തിനായി 2023 ഒക്ടോബറിൽ സർക്കാർ രൂപീകരിച്ച കമ്മിറ്റി 14 ജില്ലകളിലും തെളിവെടുപ്പ് നടത്തുകയും നിരവധി യോഗങ്ങൾ ചേരുകയും ചെയ്തിരുന്നു. 

എന്നാൽ മാനേജ്‌മെന്റ് പ്രതിനിധികളുടെ പ്രതികൂല നിലപാട് മൂലം സമവായത്തിൽ എത്തിച്ചേരാൻ സാധിച്ചില്ല. ഭൂരിപക്ഷം ആശുപത്രികളിലും ഇപ്പോഴും 2013-ലെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള വേതനമാണ് നൽകുന്നത്. നിലവിലെ ജീവിത സാഹചര്യത്തിൽ തൊഴിലാളികൾക്ക് കുടുംബമായി ജീവിച്ചുപോകാൻ ഇത് പര്യാപ്തമല്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

തൊഴിലാളികൾക്ക് മെച്ചപ്പെട്ട വേതനം ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കടമയാണ്. ചർച്ചകൾ ഇനിയും അനന്തമായി നീട്ടിക്കൊണ്ടുപോകാൻ കഴിയില്ല. ഡിപ്പാർട്ട്‌മെന്റ് തലത്തിൽ തയ്യാറാക്കിയ, 2013 നോട്ടിഫിക്കേഷൻ ആസ്പദമാക്കിയുള്ള 60% വർദ്ധനവ് സംബന്ധിച്ച നിർദ്ദേശം ട്രേഡ് യൂണിയനുകൾ അംഗീകരിച്ചിരുന്നു. ഒരു ആശുപത്രിക്കും അധിക ബാധ്യതയുണ്ടാക്കുന്നതല്ല ഈ നിർദ്ദേശമെന്നും മന്ത്രി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സയ്യിദ് മുഷ്താഖ് അലി ട്വന്റി 20 ടൂർണ്ണമെന്റ്... കരുത്തരായ മഹാരാഷ്ട്രയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം  (11 minutes ago)

കർമ്മരംഗത്ത് പുതിയ ഉണർവ്വും ആത്മവിശ്വാസവും കൈവരുന്ന സുദിനമാണിത്; ഉച്ചയ്ക്ക് ശേഷം ദീർഘകാല പദ്ധതികൾക്ക് അനുകൂലമായ സാഹചര്യമൊരുങ്ങും.  (28 minutes ago)

ഷിംല ജില്ലയിലെ റാംപൂർ സബ് ഡിവിഷനിലെ ഗൗര-റാംപൂർ ലിങ്ക് റോഡിൽ പഷാഡ വളവിന് സമീപം കാർ നിയന്ത്രണം വിട്ട് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർക്ക് ദാരുണാന്ത്യം... അപകടത്തിൽ രണ്ട് പേർക്ക് പരുക്ക്  (34 minutes ago)

സങ്കടക്കാഴ്ചയായി... കൊച്ചിയിൽ ലോറി ഇടിച്ച് റിട്ടയേർഡ് ഹൈക്കോടതി ജഡ്ജിയുടെ ഭാര്യയ്ക്ക് ദാരുണാന്ത്യം  (47 minutes ago)

പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി കൽപ്പാത്തിയിൽ ദേവരഥ സം​ഗമം നടന്നു..  (54 minutes ago)

മണ്ഡലകാല തീർത്ഥാടനത്തിനായി ശബരിമലനട തുറന്നു.... ഭക്ത സഹസ്രങ്ങളുടെ ശരണഘോഷങ്ങളാൽ പൂങ്കാവനം മുഖരിതമായി  (1 hour ago)

സ്‌റ്റേവയറില്‍ നിന്ന് ഷോക്കേറ്റ് ഒന്‍പതാം ക്ലാസ്സുകാരന്‍ മരിച്ച സംഭവത്തില്‍ കേസെടുത്തു  (4 hours ago)

അക്വാന്‍ ചുഴലിക്കാറ്റ് :നാല് സംസ്ഥാനങ്ങളില്‍ മഴ മുന്നറിയിപ്പ്  (4 hours ago)

പതിനേഴുകാരന്റെ കുട്ടിക്കളിയില്‍ പൊലിഞ്ഞ ജയബാലകൃഷ്ണന്റെ തട്ടുകട തുറന്നു ഭാര്യയും മകളും  (4 hours ago)

സ്പാ, മസാജ് സെന്ററുകളുടെ പ്രവര്‍ത്തനത്തില്‍ കര്‍ശന നിര്‍ദേശം  (4 hours ago)

തക്കലയില്‍ സ്വകാര്യ ബസിടിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സിന് ദാരുണാന്ത്യം  (4 hours ago)

ശബരിമല നെയ്യ് ക്രമക്കേടില്‍ രണ്ട് കച്ചവടക്കാര്‍ അറസ്റ്റില്‍  (5 hours ago)

മക്കളെ ഷാള്‍ കൊണ്ട് കെട്ടിയിട്ട് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ഭര്‍ത്താവ്  (5 hours ago)

ചാലയിലെ ജ്വല്ലറിയില്‍ നിന്ന് മോഷണം പോയ സ്വര്‍ണ്ണം പറമ്പില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി  (6 hours ago)

ജയപാലകൃഷ്ണന്റെ ചിത്രത്തിന് മുന്നില്‍ തിരിതെളിയിച്ച് തട്ടുകട വീണ്ടും തുറന്നു; ദോശയും ചമ്മന്തിയും ഓംലെറ്റും  (8 hours ago)

Malayali Vartha Recommends