വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്നു യുഎസ് കോടതി... ശിക്ഷ വിധിക്കുന്നത് ഓഗസ്റ്റ് 23 ന്

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ ബാത്ത്ടബ്ബില്‍ മുക്കിക്കൊന്ന ഇന്ത്യന്‍ വംശജന്‍ കുറ്റക്കാരനെന്നു യുഎസ് കോടതി വിധിച്ചു. അവ്താര്‍ ഗ്രെവാളിനെയാണ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയത്. ഓഗസ്റ്റ് 23ന് ഇയാള്‍ക്കു ശിക്ഷ വിധിക്കും. 12 വര്‍ഷം മുന്പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഫീനിക്‌സ് പ്രാന്തത്തിലെ വീട്ടില്‍വച്ച് ഭാര്യ നവ്‌നീത് കൗറിനെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. 2005ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. ജോലിയുടെ ഭാഗമായി അവ്താര്‍ കാനഡയിലും നവ്‌നീത് യുഎസിലുമാണ് താമസിച്ചിരുന്നത്. ഇതിനിടെ നവ്‌നീതിന് ഒരു ഹൃദയശസ്ത്രക്രിയ ആവശ്യമായി വന്നു. നവ്‌നീത് ഇത് യുഎസില്‍ നടത്താന്‍ നിശ്ചയിച്ചപ്പോള്‍ അവ്താര്‍ ശസ്ത്രക്രിയ കാനഡയില്‍ നടത്തണമെന്നു നിര്‍ബന്ധം പിടിച്ചു. ഇത് തര്‍ക്കത്തിനിടയാക്കി. ഇടയ്ക്ക് ഫോണ്‍ ചെയ്‌പ്പോള്‍ നവ്‌നീത് അവ്താറിനോടു വിവാഹമോചനം ആവശ്യപ്പെട്ടു.
ഉടന്‍ കാനഡയില്‍നിന്നു പറന്നെത്തിയ അവ്താര്‍ യുഎസിലെ വീട്ടില്‍വച്ച് ഭാര്യയുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. ഇത് ഒടുവില്‍ കൊലയിലേക്കു നയിക്കുകയായിരുന്നു. ബാത്ത്ടബ്ബിലെ വെള്ളത്തില്‍ മുക്കിയാണ് നവ്‌നീതിനെ കൊലപ്പെടുത്തിയത്. ഇതിനുശേഷം ഇന്ത്യയിലേക്കു കടന്ന അവ്താറിനെ ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റ് ചെയ്യുകയും പിന്നീട് യുഎസിലേക്കു തിരിച്ചയയ്ക്കുകയുമായിരുന്നു.
https://www.facebook.com/Malayalivartha