വയറ്റില്‍ പ്ലാസ്റ്റിക് കുടുങ്ങി കുഞ്ഞന്‍ കടലാന ചത്തു

തായ്‌ലന്‍ഡില്‍ കുഞ്ഞന്‍ കടലാനയുടെ വയറ്റിൽ പ്ലാസ്റ്റിക് കുടുങ്ങിയതിനെ തുടർന്ന് ചത്തു. വയറ്റില്‍ പ്ലാസ്റ്റിക് കുടുങ്ങിയതിനെ തുടര്‍ന്നുണ്ടായ പഴുപ്പും രക്തത്തിലെ അണുബാധയും മൂലമാണ് കുഞ്ഞന്‍ കടലാന മറിയം ചത്തത്. മറിയത്തിന്റെ കുടലില്‍ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മാസങ്ങള്‍ക്ക് മുമ്പ് തെക്കു പടിഞ്ഞാറന്‍ തായ്‌ലന്‍ഡില്‍ നിന്ന് മറിയം എന്ന കുഞ്ഞന്‍ കടലാനയെ രക്ഷിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഉപയോഗ ശേഷം കടലിലേക്ക് തള്ളുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കാരണം കടല്‍ ജീവികളുടെ ആവാസ്ഥ വ്യവസ്ഥ നശിക്കുകയാണ്. ഇങ്ങനെ കടലില്‍ തള്ളുന്ന മാലിന്യങ്ങള്‍ കടല്‍ ജീവികള്‍ക്ക് സൃഷ്ടിക്കുന്ന പ്രത്യാഘാതം വളരെ വലുതാണ്. പ്ലാസ്റ്റിക് മലിനീകരണം കാരണം ഓരോ വര്‍ഷവും ഒരു കോടി സമുദ്രജീവികള്‍ ഇല്ലാതാകുന്നുവെന്നാണു പഠനങ്ങള്‍ പറയുന്നത് . അവയില്‍ പലതും ലോകം അറിയുന്നതു പോലുമില്ല. പ്ലാസ്റ്റിക് പ്രകൃതിക്ക് മാത്രമല്ല പ്രകൃതിയിലെ ജന്തുക്കൾക്കും ദോഷകരമാണ്.
https://www.facebook.com/Malayalivartha
























