Widgets Magazine
04
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതൽ അട്ടിമറിച്ച കേസിൽ ആൻ്റണി രാജുവിന് 3 വർഷം തടവും 10,000 രൂപ പിഴയും...


ഏത് രാഹുൽ മാങ്കൂട്ടത്തിൽ..? വിജയ സാധ്യത കൂടുതലുള്ളതിനാൽ മത്സരിക്കാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടും: നിയമസഭാ തെരഞ്ഞെടുപ്പിൽ രാഹുലിന് കോണ്‍ഗ്രസ് സീറ്റ് നൽകുമോയെന്ന ചോദ്യത്തിനോട് പ്രതികരിച്ച് സണ്ണി ജോസഫ്...


പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ...? രാഹുൽ മത്സരിക്കുമോയെന്നത് അനാവശ്യ ചർച്ച: പി ജെ കുര്യനെ തള്ളി മുരളീധരൻ...


ഹൈക്കോടതിയിൽ എത്തിച്ചത് തുന്നി ചെറുതാക്കി കൊച്ചു കുട്ടികളുടേതാക്കിയ അടിവസ്ത്രം..എന്താണ് ആൻ്റണി രാജുവിൻ്റെ തൊണ്ടിമുതൽ കേസ്?


ഇന്ന് എട്ട് ജില്ലകളിൽ നേരിയ മഴയക്ക് സാധ്യത.. ഗ്രീൻ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..15.6 മില്ലി മീറ്റർ മുതൽ- 64.4 മില്ലീ മീറ്റർ വരെയുള്ള മിതമായ മഴ..ഒരിടത്തും മഴയ്ക്ക് സാധ്യതയില്ല...

ഇന്ത്യൻ പ്രധാന മന്ത്രിയോട് ഖേദം അറിയിച്ച് ബ്രിട്ടൻ പ്രധാന മന്ത്രി ; കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബ്രിട്ടന്റെ പിന്തുണ

21 AUGUST 2019 06:10 PM IST
മലയാളി വാര്‍ത്ത

ഭാരത സ്വാതന്ത്ര ദിനത്തിൽ ബ്രിട്ടനിൽ നടന്ന ഇന്ത്യ വിരുദ്ധ പ്രകടനത്തിൽ ഖേദം പ്രകടിപ്പിച്ച്‌ ബ്രിട്ടൻ പ്രധാന മന്ത്രി ബോറിസ് ജോൺസൻ. പ്രധാന മന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ വിളിച്ചു ഈ കാര്യം പറഞ്ഞിരുന്നു. ൽഫോണിലൂടെ നടന്ന സംഭാഷണത്തിലാണ് ബ്രിട്ടൻ പ്രധാന മന്ത്രി ഇന്ത്യൻ പ്രധാന മന്ത്രിയോട് മാപ്പ് അപേക്ഷിച്ചത്. ഇന്ത്യൻ സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് പതിനഞ്ചിനായിരുന്നു ബ്രിട്ടനിൽ ഇന്ത്യ വിരുദ്ധ പ്രകടനങ്ങൾ നടന്നത്. ബ്രിട്ടന്റെ തലസ്ഥാനത്ത് ഭാരതവിരുദ്ധ പ്രകടനവും കശ്മീര്‍ വിരുദ്ധ പ്രതിഷേധവും നടന്നിരുന്നു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിച്ചു. വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാനുള്ള ശ്രമം നടന്നു. എന്നാൽ ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയിരുന്നു. ഇത് ഏറെ പ്രതിഷേധത്തിന് വഴിയൊരുക്കി. ഇതിന്റെ പഛാത്തലത്തിലാണ് നരേന്ദ്ര മോദി ബോറിസ് ജോൺസണുമായി ഫോണിൽ സംസാരിച്ചത്.

നരേന്ദ്രമോദി ബോറിസ് ജോണ്‍സനെ ഫോണില്‍ വിളിക്കുകയും അതൃപ്തി അറിയിക്കുകയും ചെയ്തു. പാക്കിസ്ഥാനും ഖാലിസ്ഥാനും വേണ്ടി വാദിക്കുന്നവര്‍ ഇത്രയധികം ഭാരതീയര്‍ സമാധാനപരമായി ജീവിക്കുന്ന ബ്രിട്ടണില്‍ പ്രക്ഷോഭങ്ങള്‍ക്ക് ഒരുങ്ങുന്ന സാഹചര്യങ്ങളെപ്പറ്റിയുളള ആശങ്ക മോദി പങ്കുവച്ചു. ഇതേ തുടര്‍ന്ന് ജോണ്‍സണ്‍ ഫോണിലൂടെ തന്നെ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ആഗസ്റ്റ് 15നു ലണ്ടനില്‍ നടന്ന പ്രകടനത്തില്‍ ഭാരതത്തിന്റെ ദേശീയപതാകയെ അപമാനിക്കുകയും വലിയ സുരക്ഷ നല്‍കിയിട്ടുണ്ടെന്ന് കരുതുന്ന നയതന്ത്രകാര്യാലയത്തിനു നേരെ കല്ലെറിയാന്‍ ശ്രമിച്ചതും മോദി ചൂണ്ടിക്കാട്ടുകയുണ്ടായി. ലണ്ടന്‍ പോലീസ് ഭാരതീയരുടെ പരാതിയില്‍ നടപടി എടുക്കാന്‍ വൈകിയതും അദ്ദേഹം എടുത്തു കാട്ടി. ജമ്മുകശ്മീര്‍ വിഷയം ഇന്ത്യ- പാക് ഉഭയ കക്ഷി വിഷയമാണെന്നും മറ്റുള്ളവര്‍ ഇടപെടേണ്ടതല്ലെന്നും ബോറിസ് ജോണ്‍സണ്‍ ഇതിനെ തുടര്‍ന്ന് പ്രസ്താവിക്കുകയും ചെയ്തു. ഭാരതവുമായി ജലവായു സംരക്ഷണ മേഖലയിലേയും ഭീകരവിരുദ്ധ വിഷയത്തിലും കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു. ഇരുവരും ഈ ആഴ്ച ഫ്രാന്‍സില്‍ നടക്കുന്ന ജി-7 ഉച്ചകോടിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

കശ്മീര്‍ പ്രശ്നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണണമെന്നും ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു. കശ്‌മീർ വിഷയത്തില്‍ മധ്യസ്ഥ വാഗ്ദാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോ​ണ​ള്‍​ഡ്​ ട്രം​പ് വീണ്ടും രംഗത്തെത്തിയതിന് പിന്നാലെയാണ് ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി നിലപാട് വ്യക്തമാക്കിയത്. കശ്മീരിലേത് സങ്കീര്‍ണ സാഹചര്യമാണെന്നും മധ്യസ്ഥക്ക് തയാറാണെന്നും ട്രംപ് പറഞ്ഞിരുന്നു.കാശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്ക് ബോറിസ് ജോൺസൺ പിന്തുണ അറിയിചിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം പാകിസ്ഥാന്‍ വിഷയത്തില്‍ അയല്‍ രാജ്യങ്ങളുടെ സഹായം തേടിവരുകയാണ്. പാകിസ്ഥാന്റെ സൗഹൃദ രാജ്യമായ ചൈന മാത്രമാണ് വിഷയത്തില്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നത്. യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ രഹസ്യ ചര്‍ച്ച വേണമെന്നും ചൈന ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നായിരുന്നു മറ്റ് രാജ്യങ്ങളുടെ നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം ലക്ഷദീപം ജനുവരി 14ന്; തിരക്ക് നിയന്ത്രിക്കാന്‍ ഇത്തവണ പുതിയ സംവിധാനം ഒരുക്കും  (3 hours ago)

വെനസ്വേലയിലെ അമേരിക്കന്‍ ആക്രമണം: പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലഫ്‌ലോര്‍സിനെയും യുഎസ് കസ്റ്റഡിയില്‍  (3 hours ago)

കേരള സര്‍ക്കാര്‍ ആവിഷ്‌കരിച്ച സ്ത്രീസുരക്ഷാ പദ്ധതിക്ക് അപേക്ഷാ ഫീസ് നിശ്ചയിച്ചു  (4 hours ago)

വടക്കഞ്ചേരിയില്‍ ദേശീയപാത മുറിച്ചുകടക്കവെ ബൈക്കിടിച്ച് വയോധികന്‍ മരിച്ചു  (4 hours ago)

പൊലീസ് ആണെന്ന് പറഞ്ഞ് യുവാവിന്റെ വാഹനം തടഞ്ഞ് മോഷണം  (4 hours ago)

വാഹനാപകടത്തില്‍ നടന്‍ ആശിഷ് വിദ്യാര്‍ത്ഥിക്കും ഭാര്യയ്ക്കും പരിക്ക്  (4 hours ago)

വെനസ്വേല അമേരിക്ക സംഘര്‍ഷം: ആഗോള സാമ്പത്തിക രംഗത്ത് ആശങ്ക  (4 hours ago)

യുവതിയെ ഗര്‍ഭിണയാക്കിയതിലും ഗര്‍ഭഛീത്രം നടത്തിയതിലും തന്റെ തലയില്‍ കെട്ടി വെക്കാന്‍ ശ്രമം നടന്നു; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിതയുടെ ഭര്‍ത്താവ്  (5 hours ago)

കഴിഞ്ഞുപോയ ഓരോ അനുഭവത്തിനും നന്ദിയുണ്ട്; ബിഎംഡബ്ല്യു ബൈക്കില്‍ യാത്ര ചെയ്യുന്ന നടിയുടെ ചിത്രങ്ങള്‍  (5 hours ago)

ബംഗ്ലാദേശില്‍ അക്രമികള്‍ തീകൊളുത്തിയ ഹിന്ദു വ്യാപാരി മരിച്ചു  (5 hours ago)

290 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് എന്‍.ക്യു.എ.എസ് ലഭിച്ചു  (6 hours ago)

തൊണ്ടിമുതല്‍ തിരിമറികേസ്: മുന്‍ മന്ത്രി ആന്റണി രാജുവിന് 3 വര്‍ഷം തടവ് ശിക്ഷ  (6 hours ago)

കളിച്ചുകൊണ്ടിരുന്ന ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു കൊലപ്പെടുത്തി  (6 hours ago)

ഇലക്ട്രിക് ബസ് കോര്‍പ്പറേഷന്‍ പരിധിയില്‍ മാത്രമേ സര്‍വ്വീസ് നടത്താന്‍ പാടുള്ളുവെന്ന നിര്‍ബന്ധ വ്യവസ്ഥയില്ല; വരുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ചര്‍ച്ചചെയ്യും  (7 hours ago)

പാൻ ഇന്ത്യൻ ത്രില്ലറുമായി മലയാളത്തിലേക്ക് പുതിയൊരു, കമ്പനി; പ്രസാദ് യാദവ് സംവിധായകൻ; ആദ്യചിത്രം അനൗൺസ് ചെയ്തു!!  (8 hours ago)

Malayali Vartha Recommends