ഫ്രാൻസിൽ ഇന്ത്യക്കുവേണ്ടി ആഞ്ഞടിച്ച് മോദി; പുതിയ ഇന്ത്യയിൽ അഴിമതിക്കാർക്ക് സ്ഥാനമില്ല; ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാൻ ഇന്ത്യയ്ക്ക് എഴുപത് വർഷം വേണ്ടിവന്നു; ഇന്ത്യയും ഫ്രാൻസും തമ്മിൽ നിലനിൽക്കുന്നത് ശ്കതമായ സുഹൃത്ബന്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഫ്രാൻസിന്റെ മണ്ണിൽ ഇന്ത്യക്കായി ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ ഇന്ത്യയിൽ അഴിമതിക്കാർക്ക് സ്ഥാനമില്ലെന്ന് ഫ്രാൻസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു . സി.ബി.ഐ അറസ്റ്റിലായ കോൺഗ്രസ് നേതാവ് പി. ചിദംബരത്തെ സൂചിപ്പിച്ചാണ് മോദിയുടെ ഈ പ്രസ്താവനയെന്നാണ് വിലയിരുത്തപെടുന്നത്. ഫ്രാൻസിൽ, പാരിസിലുള്ള യുനെസ്കോ ആസ്ഥാനത്ത് എത്തിയ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയനടപടിയെ പറ്റിയും പ്രധാനമന്ത്രി പ്രസംഗത്തിൽ പരാമർശിച്ചു. ബി.ജെ.പി സർക്കാർ നടപ്പിൽ വരുത്തിയ തീരുമാനങ്ങൾ ഒരിക്കലും നടക്കില്ല എന്നാണ് കരുതപ്പെട്ടിരുന്നതെന്നും ഒരു താത്കാലിക അനുച്ഛേദം എടുത്ത് മാറ്റാൻ ഇന്ത്യയ്ക്ക് എഴുപത് വർഷം വേണ്ടിവന്നുവെന്നും മോദി പറഞ്ഞു. അതിനെ കുറിച്ച് ആലോചിക്കുമ്പോൾ ചിരിക്കണോ കരയണോ എന്നറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഫ്രാൻസും തമ്മിൽ നിലനിൽക്കുന്നത് ശ്കതമായ സുഹൃത്ബന്ധമാണെന്നും മോദി പറഞ്ഞു.
ഇന്ത്യയുമായുള്ള പ്രതിരോധബന്ധം ശക്തിപ്പെടുത്താൻ ഫ്രാൻസും സജ്ജമായി. ഇന്ത്യയ്ക്ക് കൂടുതൽ കരുത്തേറിയ ആണവ അന്തർവാഹിനികൾ നൽകാൻ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചർച്ചയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വ്യക്തമാക്കി .
100,000 കോടിയിലേറെ ചിലവിലാകും നിർമ്മാണ . ഇന്ത്യയുടെ പങ്കാളിത്തതോടെ അന്തർവാഹിനികൾ നിർമ്മിക്കാനും താല്പര്യമുള്ളതായി മക്രോൺ മോദിയോട് വ്യക്തമാക്കി . ഇന്ത്യൻ നാവികസേന ഏറെക്കാലമായി ഉന്നയിച്ചിരുന്ന ആവശ്യമാണ് കരുത്തേറിയ ആണവ അന്തർവാഹിനികൾ . നിലവിൽ റഷ്യയിൽ നിന്ന് അകുല ക്ലാസ് ആണവ മുങ്ങിക്കപ്പൽ പാട്ടത്തിനെടുക്കാനാണ് ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം. ഇതുസംബന്ധിച്ച് 300 കോടി ഡോളറിന്റെ കരാറിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു ഇന്ത്യ പാക് തര്‍ക്കത്തില്‍ ഇടപെടില്ലെന്ന് ഫ്രാന്‍സ് വ്യക്തമാക്കി.
കശ്മീര്‍ വിഷയത്തില്‍ ഇടപെടില്ലെന്നും റഫാല്‍ പോര്‍ വിമാനങ്ങള്‍ സമയബന്ധിതമായി കൈമാറുമെന്നും ഫ്രഞ്ച് പ്രസിഡന്‍റ് വ്യക്തമാക്കി. ഭീകര്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനും കള്ളപ്പണത്തിനെതിരെ നടപടിയെടുക്കാനും സാധിക്കാതായതോടെയാണ് എഫ്എടിഎഫിന്‍റെ ഏഷ്യപസഫിക് ഘടകം പാക്കിസ്ഥാനെ കരിമ്പട്ടികയില്‍പ്പെടുത്തിയത്. ഇന്ത്യ ഇക്കാര്യം അവശ്യപ്പെട്ടിരുന്നു. സെപ്റ്റംബറില്‍ നടക്കുന്ന വിശാല യോഗം തീരുമാനം പരിശോധിക്കും ഒക്ടോബറില്‍ അന്തിമപ്രഖ്യാപനമുണ്ടാകും. ഇതോടെ പാക്കിസ്ഥാന്‍റെ രാജ്യാന്തര വ്യാപാര ഇടപാടുകള്‍ പ്രതിസന്ധിയിലായേക്കും. അതിനിടെ, ഇന്ത്യന്‍ സൈന്യത്തെ പിന്തുണച്ച നടി പ്രിയങ്ക് ചോപ്രയെ യുണിസെഫിന്‍റെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തുനീക്കണമെന്ന പാക്കിസ്ഥാന്‍റെ ആവശ്യം െഎക്യരാഷ്ട്രസഭ തള്ളി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും തിങ്കളാഴ്ച്ച കൂടിക്കാഴ്ച്ച നടത്തും. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ആഭ്യന്തരവിഷയമാണെന്ന നിലപാട് മോദി അറിയിക്കും. ഇരുവരും നേരത്തെ ഫോണില്‍ സംസാരിച്ചിരുന്നു. കശ്മീര്‍ പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെന്ന് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ച്ച ഏറെ നിര്‍ണായകമാണ്. പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും മൂന്നാംകക്ഷിയുടെ ഇടപെടല്‍ ആവശ്യമില്ലെന്നും ഇന്ത്യ ഉറച്ചനിലപാടെടുക്കുന്നു. ഭരണഘടനയുടെ അനുച്ഛേദം 370ല്‍ വരുത്തിയമാറ്റങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തരകാര്യമാണന്ന് മോദി ട്രംപിനെ അറിയിക്കും. അതിര്‍ത്തി കടന്നുള്ള ഭീകരത, ഇമ്രാന്‍ ഖാന്‍ അടക്കമുള്ള പാക് നേതാക്കളുടെ പ്രകോപനങ്ങള്‍, ഇന്ത്യ അമേരിക്ക വാണിജ്യതര്‍ക്കങ്ങള്‍ എന്നിവ ട്രംപുമായി മോദി ചര്‍ച്ച ചെയ്യും.
https://www.facebook.com/Malayalivartha