Widgets Magazine
03
Dec / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത നടപടിയിലേക്ക് കോണ്‍ഗ്രസ്


നാവികസേനാ ദിനാഘോഷങ്ങളുടെ ഭാഗമായുള്ള നാവികാഭ്യാസ പ്രകടനങ്ങൾ ഇന്നു ശംഖുംമുഖത്ത് ...രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയാവും


വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചശേഷം ബന്ധം അവസാനിപ്പിച്ചു; മുറിയിൽ വച്ച് ക്രൂരമായി ആക്രമിച്ച് ശരീരമാകെ മുറിവേൽപ്പിച്ചു: ശാരീരികവും മാനസികവുമായി ക്രൂരപീഡനം നേരിട്ടു: ഹോംസ്റ്റേയിലേക്ക് കൊണ്ടുപോയതും പത്തനംതിട്ടയിൽ രാഹുലുമായി ഏറ്റവും അടുപ്പമുള്ള വ്യക്തി...


രാഹുൽ ഈശ്വറിനെ സെൻട്രൽ ജയിലിലേക്ക് മാറ്റി; താൻ നിരാഹര സമരതിലെന്ന് രാഹുൽ സൂപ്രണ്ടിന് എഴുതി നൽകി: രാഹുൽ ജയിലിൽ കഴിയുന്നത് വെള്ളം മാത്രം കുടിച്ച്...


ഒരിക്കലും കരുതാത്ത ജയില്‍ വാസം... അതിജീവിതയെ അധിക്ഷേപിച്ച കേസില്‍ രാഹുല്‍ ഈശ്വര്‍ ജയിലില്‍, ശബരിമല സ്വര്‍ണക്കൊളള കേസില്‍ വീണ്ടും തന്ത്രിമാരുടെ മൊഴികളിലേക്ക് നീളും മുമ്പേ കുടുംബത്തില്‍ നിന്നും മറ്റൊരു കേസില്‍ അറസ്റ്റ്

കൈവച്ചതെന്തും പൊന്നാക്കി മോദി; യുഎഇയില്‍ റൂപേ കാര്‍ഡ് പുറത്തിറക്കി; ഇന്ത്യയുടെ സ്വന്തം റുപേ കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യമായി യു.എ.ഇ; ഇന്ത്യക്ക് ഇത് അഭിമാന നിമിഷം

24 AUGUST 2019 05:22 PM IST
മലയാളി വാര്‍ത്ത

ഗള്‍ഫിലും താരമായി ഇന്ത്യയുടെ സ്വന്തം റുപേ കാര്‍ഡ്. ഇന്ത്യയുടെ സ്വന്തം റുപേ കാർഡ് നിലവിൽവരുന്ന മധ്യപൂർവദേശത്തെ ആദ്യ രാജ്യമായി യു.എ.ഇ. അബുദാബിയില എമിറേറ്റ്‌സ്പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങിലാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കാര്‍ഡ് പുറത്തിറക്കിയത്.

റുപേ കാർഡിന്റെ ഉപയോഗം സാധ്യമാക്കുന്നതിന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും യു.എ.ഇ.യിലെ മെർക്കുറി പേയ്‌മെന്റും തമ്മിൽ ധാരണാപത്രം ഒപ്പുവെക്കുമെന്ന് യു.എ.ഇ.യിലെ ഇന്ത്യൻ സ്ഥാനപതി നവദീപ് സിങ് സൂരി അറിയിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ. സന്ദർശനത്തോടെ ഇരു രാജ്യങ്ങൾക്കുമിടയിൽ വിവിധ രംഗങ്ങളിലുള്ള സഹകരണം കൂടുതൽ ശക്തമാകുമെന്നും നവദീപ് സിങ് സൂരി പറഞ്ഞു.

സിംഗപ്പൂരിലും ഭൂട്ടാനിലുമാണ് ഇന്ത്യയ്ക്ക് പുറത്ത് റുപേ കാര്‍ഡുകള്‍ നിലവിലുള്ളത്. ലക്ഷക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് മലയാളികൾ അതിവസിക്കുന്ന യു.എ.ഇ-യിൽ ആദ്യമായാണ് റുപേ കാർഡ് പ്രാബല്യത്തിൽ വരുന്നത്. ഡിജിറ്റൽ പെയ്‌മെന്റുകൾ, വ്യാപാരം, ടൂറിസം എന്നിവയിൽ ഇന്ത്യ-യു.എ.ഇ ബന്ധം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് റുപെ കാര്‍ഡ് അവതരിപ്പിക്കുന്നത്. വിസ, മാസ്ട്രോ തുടങ്ങിയ കാർഡുകൾക്ക് പകരം ഉപയോഗിക്കാവുന്ന ‘റുപേ’ യു.എ.ഇ-യിലെ പി.ഒ.എസ് ടെർമിനലുകളിലും ഔട്ട്‌ലെറ്റുകളിലും ഇടപാട് നടത്താം. പണമിടപാടുകൾക്ക് മാസ്റ്റർ, വിസ തുടങ്ങിയ ഡെബിറ്റ് കാർഡുകളേക്കാൾ റുപേയുടെ സർവീസ് നിരക്ക് കുറവായിരിക്കും.

വിസ, മാസ്റ്റർകാർഡ് തുടങ്ങിയവയ്ക്ക് പകരമുള്ളതാണ് റുപേ കാർഡ്. യു.എ.ഇ.യിലെ പി.ഒ.എസ്. ടെർമിനലുകളിലും റുപേ കാർഡുകൾ ഉപയോഗിക്കാൻ സാധിക്കും. എല്ലാ ഔട്ട്‌ലെറ്റുകളിലും ഉപയോഗിക്കാം. പണമിടപാടുകൾക്ക് മാസ്റ്റർ, വിസ ഡെബിറ്റ് കാർഡുകളേക്കാൾ നിരക്ക് വളരെ കുറവാണ്. സാധാരണ ഡെബിറ്റ് കാർഡുകൾ പോലെ എ.ടി.എം., പി.ഒ.എസ്., ഓൺലൈൻ സെയിൽസ് എന്നീ ആവശ്യങ്ങൾക്ക് റുപേ കാർഡുകൾ ഉപയോഗിക്കാം. ഇടപാടുകൾ അതിവേഗം പൂർത്തിയാകും.

2012-ൽ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള നാഷണൽ പെയ്‌മെന്റ് കോർപ്പറേഷനാണ് റുപേ കാർഡ് ആദ്യമായി അവതരിപ്പിച്ചത്. ഇന്ത്യയിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്‌സി ബാങ്ക്, ഐ.സി.ഐ.സി.ഐ. ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക് തുടങ്ങിയ പ്രമുഖ ബാങ്കുകളെല്ലാം റുപേ കാർഡ് അനുവദിക്കുന്നുണ്ട്.

യു.എ.ഇയിലെത്തിയ നരേന്ദ്രമോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. ഫ്രാന്‍സില്‍ നിന്നാണ് നരേന്ദ്ര മോദി യു.എ.ഇയില്‍ എത്തിയത്. യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പേരിലുള്ള, രാജ്യത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരം നരേന്ദ്രമോദിക്ക് സമ്മാനിക്കും. സായിദ് പുരസ്‌കാരം ലഭിക്കുന്ന ആദ്യ ഭാരതീയനാണ് നരേന്ദ്ര മോദി.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് യു.എ.ഇ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രകാശനവും ഇതിനോട് അനുബന്ധിച്ച് നടക്കും. അബുദാബി കിരീടാവകാശിയും യു.എ.ഇ സായുധസേനയുടെ ഉപസര്‍വ സൈന്യധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനടക്കമുള്ള ഭരണകര്‍ത്താക്കള്‍ ചടങ്ങുകളില്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന വിരുന്നില്‍ പങ്കെടുത്തശേഷം നരേന്ദ്ര മോദി ബഹ്റിനിലേക്ക് പോകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദക്ഷിണാഫിക്കയ്‌ക്കെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ്  (12 minutes ago)

ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം‌‌  (30 minutes ago)

തിരുവനന്തപുരം നഗരത്തിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം  (35 minutes ago)

പിണറായിയുടെ തേമ്പിയ ഭരിഷ്ടം ചുമക്കാൻ 1.10കോടി..! അമ്പോ.. സ്വർണം ഫിറ്റ് ചെയ്ത സാധനം...!  (48 minutes ago)

നേതാക്കളെല്ലാം എതിരായി കഴിഞ്ഞു... ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിര്‍ണായകം, മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, കേസ് മറ്റൊരു തീയതിയിലേക്ക് മാറ്റിവയ്ക്കാന്‍ സാധ്യതയേറെ, കൂടുതൽ കടുത്ത  (49 minutes ago)

തുലാവർഷ മഴ സംസ്ഥാനത്ത് പലയിടങ്ങളിലും സജീവമായി തുടങ്ങി.  (1 hour ago)

രാഹുൽ തിരുവനന്തപുരത്ത്.. നേരെ കോടതിയിലേക്ക്...ഇന്ന് ജാമ്യം 5 കാരണങ്ങൾ ഇത്..!അതിജീവിതയും രാഹുലും അടച്ചിട്ട മുറിയിൽ ഉടൻ  (1 hour ago)

ചക്കുളത്തുകാവ് പൊങ്കാല നാളെ...  (1 hour ago)

ഭക്തസഹസ്രങ്ങൾ ദ്വാദശിപ്പണം  (1 hour ago)

വിവാഹ രാത്രിയിൽ വരനെ കാണാതായി  (2 hours ago)

സ്വർണക്കവർച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതി ....  (2 hours ago)

ഇന്ത്യൻ പെൺകുട്ടികളുടെ വില കോടികൾ  (2 hours ago)

വിദ്യാർത്ഥികളും അധ്യാപകരും സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു  (2 hours ago)

ബഹുമാന്യരായ വ്യക്തികളുമായി അടുത്തിടപഴകാനും അവർക്കൊപ്പം വേദി പങ്കിടാനും അവസരം  (2 hours ago)

ഇമ്രാൻ ഖാനെ അസിം മുനീർ പീഡിപ്പിച്ചു  (2 hours ago)

Malayali Vartha Recommends