മനാമയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്ത് വിശ്വാസികളുടെ ഹൃദയംകവര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയത് വിശ്വാസികളുടെ ഹൃദയംകവര്‍ന്ന്. കൈകള്‍ കൂപ്പി പ്രാര്‍ത്ഥനാനിരതനായി നില്‍ക്കുന്നതിന്റെ ദൃശ്യം ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെ പങ്കുവച്ചത് നിമിഷനേരം കൊണ്ടായിരുന്നു വൈറലായത്. 'ഗള്‍ഫ് മേഖലയിലെ ഏറ്റവും പഴക്കമുള്ള ഈ ക്ഷേത്രം ഇന്ത്യയും ബഹ്‌റിനും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ തെളിവാണ്' എന്ന കുറിപ്പോടെയാണ് ദര്‍ശനം നടത്തുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവെച്ചത്
അതീവ സുരക്ഷ ഒരുക്കിയിരുന്നതിനാല്‍ കുറച്ചുപേരെ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തി വിട്ടിരുന്നുള്ളൂ. ഇന്ത്യയുടെ മഹത്തായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിന് എല്ലാവരെയും അഭിനന്ദിച്ച മോദി ബഹ്‌റൈന്‍ രാജാവിനോടും ഭരണകൂടത്തോടും എല്ലാ സഹായങ്ങള്‍ക്കും നന്ദിയും അറിയിച്ചു. കശ്മീര്‍ തീരുമാനത്തിനെതിരെ പാക്കിസ്ഥാന്‍ സ്വദേശികള്‍ ബഹ്‌റൈനില്‍ പ്രകടനം നടത്തിയിരുന്നതിനാല്‍ അതീവ ജാഗ്രതയാണ് എങ്ങും പുലര്‍ത്തിയിരുന്നത്.
ശ്രീനാഥ്ജി ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി 42 ലക്ഷം ഡോളറിന്റെ (ഏകദേശം 30 കോടി രൂപ) പദ്ധതിയും മോദി പ്രഖ്യാപിച്ചിരുന്നു. ബഹ്‌റൈനിലും റുപേ കാര്‍ഡ് അവതരിപ്പിച്ച മോദി ക്ഷേത്രത്തില്‍ നിന്നുള്ള പ്രസാദം റുപേ കാര്‍ഡ് ഉപയോഗിച്ചാണ് വാങ്ങിയത്. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപന ഫലകവും അദ്ദേഹം അനാവരണം ചെയ്തു. ക്ഷേത്രത്തിലെത്തിയ ഇന്ത്യന്‍ സമൂഹവുമായി മോദി കൂടിക്കാഴ്ച നടത്തി.200 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണിത്. ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പദ്ധതികള്‍ ഈ വര്‍ഷം തന്നെ ആരംഭിക്കും. 16,500 സ്‌ക്വയര്‍ഫീറ്റ് സ്ഥലമാണ് ഇതിനായി ഉപയോഗിക്കുന്നത് . പരമ്പരാഗത ഹിന്ദു ആചാരപ്രകാരം വിവാഹം കഴിക്കുന്നതിനുള്ള സൗകര്യങ്ങളും ഉണ്ടായിരിക്കും. അല്‍ ഗുദൈബിയ കൊട്ടാരത്തില്‍ രാജാവ് ഷെയ്ഖ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫ നല്‍കിയ വിരുന്നില്‍ പ്രധാനമന്ത്രിക്കൊപ്പം വ്യവസായ പ്രമുഖരും പങ്കെടുത്തു. എം.എ യൂസഫലി, ഡോ.ബി.രവിപിള്ള, ഡോ. ബി.ആര്‍ ഷെട്ടി, ഡോ.വര്‍ഗീസ് കുര്യന്‍,മുഹമ്മദ് ദാദാഭായി,വി.കെ.രാജശേഖരന്‍പിള്ള തുടങ്ങിയവര്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് ആശംസയറിയിച്ചു.
https://www.facebook.com/Malayalivartha