ബഹിരാകാശ നിലയത്തിൽ ഇരുന്നു കൊണ്ട് ഭർത്താവായ ആൻ മക്ലെയിൻ ഭൂമിയിലെ ഭാര്യ സമ്മർ വോർഡന്റെ ബാങ്ക് അക്കൗണ്ടിൽ നുഴഞ്ഞുകയറി എന്നാണു കേസ് . ഇത് ബഹിരാകാശത്തെ ആദ്യത്തെ കുറ്റകൃത്യമായി മാറിയിരിക്കയാണ് ഇപ്പോൾ .അതിനാൽ നാസ ഇതേ പറ്റി അന്വേഷണം തുടങ്ങിയിരിക്കയാണ്

സ്വവർഗ്ഗ വിവാഹിതരായ പെൺപ്രതിഭകൾ ആയ ആൻ മക്ലെയിനും സമ്മർ വോർഡനും .രണ്ടാളും ചില്ലറ പുലികളൊന്നുമല്ല.. 'ഭാര്യ' സമ്മർ വോർഡൻ മുൻ ഇന്റലിജൻസ് ഓഫീസർ. 2013 ൽ സ്വവർഗ്ഗ വിവാഹത്തിന് മുൻപ് കൃത്രിമ ഗർഭധാരണത്തിലൂടെ സമ്മർ വോർഡൻ ഒരു ആൺകുഞ്ഞിനു ജൻമം നൽകിയിരുന്നു...ഭർത്താവായ ആൻ മക്ലെയിൻ നാസയുടെ ബഹിരാകാശ യാത്രികയായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രപഞ്ചം ചുറ്റുന്നു
യുഎസിലെ സമാനതകളില്ലാത്ത പെൺപ്രതിഭ എന്ന് രാജ്യാന്തര മാധ്യമങ്ങൾ പാടി പുകഴ്ത്തിയ ലോകപ്രശസ്ത ബഹിരാകാശ യാത്രികയായ ആന്‍ മക്ലെയിന്‍ 2014ലാണ് മുൻ ഇന്റലിജൻസ് ഓഫിസർ ആയ സമ്മർ വോർഡനെ വിവാഹം കഴിക്കുന്നത്. ബഹിരാകാശ യാത്രികയുടെ സ്വവർഗവിവാഹം അന്ന് വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു
പിന്നീട് ഈ ബന്ധത്തിലുണ്ടായ വിള്ളലുകളിലൂടെയാണു വീണ്ടും രാജ്യാന്തര ശ്രദ്ധ നേടുന്നത്. ഇപ്പോൾ നാസ അന്വേഷിക്കുന്ന ബഹിരാകാശകേസിലെ പ്രതിയാണ് ആന്‍ മക്ലെയിൻ..
ബന്ധം ഉലഞ്ഞ ഇരുവരും വേർപിരിയലിന്റെ വക്കിലാണ് ഇപ്പോൾ ..ബഹിരാകാശ നിലയത്തിൽ ഇരുന്നു കൊണ്ട് ഭർത്താവായ ആൻ മക്ലെയിൻ ഭൂമിയിലെ ഭാര്യ സമ്മർ വോർഡന്റെ ബാങ്ക് അക്കൗണ്ടിൽ നുഴഞ്ഞുകയറി എന്നാണു കേസ് . ഇത് ബഹിരാകാശത്തെ ആദ്യത്തെ കുറ്റകൃത്യമായി മാറിയിരിക്കയാണ് ഇപ്പോൾ .അതിനാൽ നാസ ഇതേ പറ്റി അന്വേഷണം തുടങ്ങിയിരിക്കയാണ് .
നാസയുടെ ബഹിരാകാശ യാത്രികയായ ആൻ മക്ലൈൻ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ച്, വേർപിരിഞ്ഞ് കഴിയുന്ന ജീവിതപങ്കാളി സമ്മർ വോർഡന്റെ ബാങ്ക് അക്കൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചു എന്നാണ് പരാതി.
സമ്മർവോർഡനും ബന്ധുക്കളുമാണ് ഫെഡറൽ ട്രേഡ് കമ്മീഷനും നാസ ഓഫീസിലും പരാതി നൽകിയത്.' അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വച്ച് ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചതിൽ തെറ്റൊന്നുമില്ലെന്നാണ് ആൻ മക്ളൈന്റെ നിലപാട്. വിവാഹത്തിനു ശേഷം രണ്ട് പേരും ഉപയോഗിച്ചു കൊണ്ടിരുന്ന ജോയിന്റ് അക്കൗണ്ടാണ് ഇതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമാണ് ആൻ പറയുന്നത്
'മകന്റെ ചെലവിലേക്കായി ഞാനും വോർഡനും ചേർന്ന് നേരത്തെ നിക്ഷേപിച്ച പണം ഉപയോഗിച്ച് മകന്റെ ആവശ്യങ്ങൾ നിറവേറ്റുന്നുണ്ടോ, ബില്ലുകൾ അടയ്ക്കുന്നുണ്ടോ എന്ന് പരിശോധിക്കുകയാണുണ്ടായത്. ഇതിൽ തെറ്റൊന്നുമില്ല- ആൻ പറഞ്ഞു.
ആറുമാസത്തെ ബഹിരകാശ ദൗത്യം പൂർത്തിയാക്കി ആൻ ഭൂമിയിൽ തിരിച്ചെത്തിയിട്ടുണ്ട്. നാസ ഇൻസ്പെക്ടർ ജനറൽ ഇരുവരുടെയും മൊഴിയെടുത്ത് അന്വേഷണം ആരംഭിച്ചു.
2014 ൽ വിവാഹിതരായ ഇവർ 2018 ൽ വിവാഹമോചനത്തിന് അപേക്ഷിച്ചിരുന്നു . കുഞ്ഞിനെ പരിചരിക്കാന്‍ ആനിനു താല്‍പര്യമില്ലെന്നും തന്നെ അവഹേളിക്കുകയാണെന്നുമാണ് വോർഡന്റെ പരാതി.അതെ സമയം
വോര്‍ഡന്റെ കുട്ടിയെ ആൻ മക്ലെയിന്‍ തട്ടിയെടുക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സമ്മർ വോർഡന്റെ കുടുംബം മക്ലെയിനെതിരെ പരാതി നൽകിയിട്ടുമുണ്ട്
വെസ്റ്റ് പോയന്റ് മിലിട്ടറി അക്കാദമിയിൽ നിന്ന് ഉന്നത വിജയത്തോടെ ബിരുദം നേടിയ ആൻ ഇറാക്ക് യുദ്ധത്തിൽ ഉൾപ്പെടെ പങ്കെടുത്തിരുന്നു. 2013 മുതലാണ് നാസയിൽ ബഹിരാകാശ ദൗത്യങ്ങളിൽ പങ്കാളിയാവുന്നത്. .
ബഹിരാകാശ നിലയത്തിൽ വെച്ച് ഇവർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അതത് രാജ്യങ്ങളിലെ നിയമങ്ങൾ അനുസരിച്ചാവും ശിക്ഷ ലഭിക്കുക. ഇതിനുള്ളില്‍ ഇവര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടാല്‍ അതത് രാജ്യങ്ങളിലെ നിയമങ്ങള്‍ അനുസരിച്ചാവും ഇവർക്ക് ശിക്ഷ ഉണ്ടായിരിക്കുക .കഴിഞ്ഞ വർഷം ആനും വോര്‍ഡനും വേർപിരിഞ്ഞുവെങ്കിലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ല. ജൂണിലാണ് ആൻ ബഹിരാകാശ യാത്രയ്ക്കു ശേഷം തിരിച്ചെത്തിയത്.
https://www.facebook.com/Malayalivartha