കുടിയേറ്റക്കാരെ സ്വീകരിക്കാൻ ട്രംപ് ഒരുക്കിയത്ഇലക്ടിക് ഫെൻസ് ; കിടങ്ങുകളിൽ വെള്ളം;മുതല; വിഷപ്പാമ്പുകൾ ; പോരാത്തതിന് വെടിയുണ്ടയും .....

കുടിയേറ്റം രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതിര്‍ത്തി കടക്കും മുന്‍പ് കുടിയേറ്റക്കാര്‍ മരിച്ചു വീഴണമെന്നും യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുതായി റിപ്പോര്‍ട്ട്. കുടിയേറ്റം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും അതുകൊണ്ടു തന്നെ ഏതു വിധേനയും കുടിയേറ്റം തടയണം എന്നും ട്രംപ് സൈന്യത്തിന് കർശന നിർദ്ദേശം കൊടുത്തിരുന്നു
കുടിയേറ്റക്കാരുടെ കാലിന് വെടിവെയ്ക്കണം. അങ്ങനെ അവരുടെ വേഗത കുറയ്ക്കണം.അതിര്‍ത്തി കടക്കുന്നതിന് മുന്‍പ് തന്നെ അവര്‍ മരിച്ചു വീഴണം. ഇതായിരുന്നു സൈനികരോട് ട്രംപ് നിര്‍ദ്ദേശിച്ചിരുന്നതത്രെ .അതിർത്തി കടക്കും മുൻപേ വെടിവച്ച് വീഴ്ത്തണമെന്നാണ് ട്രംപ് ആദ്യം നിർദേശിച്ചത്. എന്നാൽ അത് നിയമപരമല്ലെന്നു സൈനികർ ചൂണ്ടിക്കാട്ടിയപ്പോൾ ആണ് കാലിൽ വെടിവെക്കാൻ നിർദ്ദേശം നൽകിയത്..
ന്യൂയോര്‍ക്ക് ടൈംസിലെ രണ്ട് മാദ്ധ്യമ പ്രവര്‍ത്തകരായ മൈക്കല്‍ ഷയര്‍, ജൂലി ഡേവിസ് എന്നിവര്‍ ചേര്‍ന്നെഴുതിയ ബോര്‍ഡര്‍ വാര്‍ പുസ്തകത്തിലാണ് ട്രംപിന്റെ നിര്‍ദ്ദേശത്തെപ്പറ്റിയുള്ള വെളിപ്പെടുത്തല്‍ ഉണ്ടായിരിക്കുന്നത്. എന്നാല്‍ ഇത് നിയമപരമായ ഉത്തരവ് ആയിരുന്നില്ലെന്നും സൈനികന്‍ വെളിപ്പെടുത്തി
കുടിയേറ്റക്കാരുടെ കാലിന് വെടിവെക്കുന്നതിനോടൊപ്പം അതിര്‍ത്തിയുടെ മുകള്‍ ഭാഗത്ത് കൂര്‍ത്ത കമ്പികളോട് കൂടിയ മതിലുണ്ടാക്കാനും ഇതിലൂടെ വൈദ്യുതി കടത്തി വിടാനും ട്രംപ് നിര്‍ദ്ദേശം നല്‍കിയുന്നതായി പുസ്തകത്തില്‍ പരാമര്‍ശിക്കുന്നു.... ഇതിനെല്ലാം പുറമെ കിടങ്ങ് നിര്‍മ്മിച്ച് അതിനുള്ളില്‍ മുതല,പാമ്പ് തുടങ്ങിയ വന്യജീവികളെയും വിഷ ജീവികളെയും ഇടാനും ട്രംപ് അനൗദ്യോഗിക നിര്‍ദ്ദേശം നല്‍കിയിരുന്നതായും വ്യക്തമാക്കുന്നു.
‘വൈദ്യുതീകരിച്ച വേലി കടക്കാൻ ശ്രമിക്കുന്നവരുടെ ദേഹത്തു കൊണ്ടു കയറുന്ന അറ്റം കൂർപ്പിച്ച ഇരുമ്പുകമ്പികൾ മുകളിൽ, അതു കഴിഞ്ഞാൽ വെള്ളം നിറഞ്ഞ കിടങ്ങ്;..അതിൽ മുതലകളോ പാമ്പുകളോ’ – മാർച്ചിൽ വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിലെ യോഗത്തിൽ ട്രംപ് ഇങ്ങനെ പറഞ്ഞുവെന്നാണു റിപ്പോർട്ടുകൾ
മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാന്‍ ട്രംപ് നിര്‍ദ്ദേശം നല്‍കിയതിന് ഒപ്പമുണ്ടായിരുന്ന നിര്‍ദ്ദേശങ്ങളായിരുന്നു ഇവയെല്ലാം.പന്ത്രണ്ടോളം ഉന്നത ഉദ്യോഗസ്ഥന്മാരുമായുള്ള ഇന്‍റര്‍വ്യൂകളെ അടിസ്ഥാനപ്പെടുത്തിയാണ് ബുക്ക് തയ്യാറാക്കിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസാണ് പുസ്തകം പബ്ലിഷ് ചെയ്തിരിക്കുന്നത്.
സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ, ആഭ്യന്തര സുരക്ഷാ സെക്രട്ടറി കിർസ്റ്റ്ജൻ നീൽസൻ എന്നിവരടക്കം പങ്കെടുത്ത യോഗത്തിൽ കുടിയേറ്റക്കാർക്കെതിരെ ഉദാസീന നടപടി എടുക്കുന്നു എന്നാരോപിച്ച് പോംപെയോടും നീൽസനോടും ട്രംപ് കയർത്തു സംസാരിച്ചെന്നും റിപ്പോർട്ടുകളുണ്ട് .
ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ വാഗ്ദാനങ്ങളിൽ ഏറ്റവും പ്രധാനമായ ഒന്നായിരുന്നു മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്നത് ..മതില്‍ കെട്ടുന്നതോടെ ഇരു രാജ്യങ്ങളും കൂടുതകല്‍ സുരക്ഷിതമാകുമെന്ന് ട്രംപ് പറഞ്ഞു. അനധികൃതമായി ആയുധങ്ങളും പണവും കൈമാറ്റം ചെയ്യുന്നത് അവസാനിക്കും. തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റുന്നതിലുപരി അതിര്‍ത്തി സുരക്ഷ ഉറപ്പു വരുത്തരുന്നതിന്റെ ഭാഗം കൂടിയാണ് മതിൽ കെട്ടുന്നത് എന്നാണ് ട്രംപ് പറഞ്ഞിരുന്നത് ..
2000 മൈല്‍ ദൂരത്തില്‍ മതില്‍ കെട്ടാന്‍ വന്‍തുക ചെലവാകുമെന്നാണ് കണക്കുകൂട്ടല്‍... എന്നാൽ ഈ പണം പൂര്ണമായിത്തന്നെ മെക്സിക്കോയുടെ കയ്യിൽ നിന്നും ഈടാക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
അനധികൃത കുടിയേറ്റം തടയാനും ശക്തമായ നടപടി സ്വീകരിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം പറഞ്ഞിരുന്നു.. അതിന്റെ തുടർ നടപടിയായിട്ടാണ് അതിർത്തി കടന്നെത്തുവരെ കാലിൽ വെടിവെച്ചു വീഴ്ത്താനുള്ള ഉത്തരവ് നൽകിയത്
അതേസമയം അതിർത്തി സുരക്ഷയിൽ താൻ കർക്കശക്കാരനാണ്. എന്നാൽ ഇത്തരത്തിൽ ചിന്തിച്ചിട്ടില്ല, ഇതൊക്കെ വ്യാജ വാർത്തകളാണ് എന്നാണു ട്രംപ് ട്വീറ്റ് ചെയ്തിരിക്കുന്നത്
https://www.facebook.com/Malayalivartha