ഊര്ജതന്ത്രത്തിനുള്ള നൊബേല് സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു

2019ലെ ഊര്ജതന്ത്രത്തിനുള്ള നൊബേല് സമ്മാനം മൂന്നു പേർക്ക്. ജേതാക്കളെ പ്രഖ്യാപിച്ചിരിക്കുകയാണ് . ജെയിംസ് പീബിള്സ്, മൈക്കല് മേയര്, ദിദിയര് ക്യൂലോസ് എന്നിവരാണ് പുരസ്കാരം നേടിയിരുന്നത്. ഭൗതിക പ്രപഞ്ചശാസ്ത്രത്തിലെ സൈദ്ധാന്തിക കണ്ടെത്തലുകൾക്കാണ് കനേഡിയന് വംശജനായ പീബിള്സിന് പുരസ്കാരം കിട്ടിയത്. മേയറിനും ക്യുലോസിനും പുരസ്കാരം തേടിയെത്തിയത് സൗരോര്ജ തരത്തിലുള്ള നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന ഒരു എക്സോപ്ലാനറ്റ് കണ്ടെത്തിയതിനാണ് .
അതേ സമയം സമാധാനത്തിനുള്ള നൊബേല് സമ്മാനം അടുത്ത ആഴ്ചയിൽ പ്രഖ്യാപിക്കും. കൗമാര കാലാവസ്ഥാ സംരക്ഷണ പ്രവര്ത്തക ഗ്രെറ്റ തുന്ബര്ഗും പരിഗണനയിലുണ്ട്. സാഹിത്യത്തിനുള്ള നൊബേല് കഴിഞ്ഞ തവണ നല്കിയില്ല. ഇത്തവണ രണ്ടു സാഹിത്യ നൊബേലാണ് പ്രഖ്യാപിക്കുന്നത്.
https://www.facebook.com/Malayalivartha