Widgets Magazine
07
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...


ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...


അവന് ചെവിക്കുറ്റിക്ക് രണ്ട് അടിയും കൊടുത്ത് മാനസികാരോഗ്യ ആശുപത്രിയില്‍ കൊണ്ടുപോയി ആക്കണം; രണ്ടാഴ്ച ചികില്‍സ കഴിയുമ്പോള്‍ അവന്‍ നന്നായിക്കോളും! നല്ല ചെറുക്കനാ, നശിച്ചുപോയി... രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് പി.സി.ജോര്‍ജ്


ആദ്യഘട്ടം തദ്ദേശ തിരഞ്ഞെടുപ്പ്... ഏഴ് ജില്ലകളിൽ ഇന്ന് കലാശക്കൊട്ട്, പരസ്യപ്രചാരണം വൈകിട്ട് അവസാനിക്കും, 11നാണ് വോട്ടെടുപ്പ്, വോട്ടെ ണ്ണൽ 13ന്


സിനിമാ സംവിധായകൻ ഗിരീഷ് വെണ്ണല അന്തരിച്ചു... സംസ്‍കാരം രാവിലെ 11-ന് കാക്കനാട് അത്താണി പൊതുശ്മശാനത്തിൽ

പ്രധാനമന്ത്രി നമിച്ചു, ലോകത്തിന് ഇനി ആ അമ്മയും, കേരളത്തിന് അഭിമാനം...വത്തിക്കാന്‍ പ്രാര്‍ഥനാനിര്‍ഭരം.

13 OCTOBER 2019 12:41 PM IST
മലയാളി വാര്‍ത്ത

സമ്പത്തോ വിദ്യാഭ്യാസമോ ലോകപരിചയമോ ഒന്നുമില്ലാതിരുന്നിട്ടും സഹനത്തിലൂടെയും സേവനത്തിലൂടെയും സമൂഹത്തിനു പുതുവെളിച്ചം പകര്‍ന്ന അമ്മ. പ്രാര്‍ഥനകളുടെ പൂര്‍ത്തീകരണം പ്രവൃത്തിയിലാണെന്നു സ്വജീവിതംകൊണ്ടു പ്രഘോഷിച്ച മറിയം ത്രേസ്യ ഞായറാഴ്ച പുണ്യപദവിയിലേക്ക് ഉയര്‍ത്തപ്പെടുമ്പോള്‍ നിസ്വാര്‍ഥ സേവനം ചെയ്യുന്നവര്‍ക്കത് പ്രചോദനമാകുമെന്നു തീര്‍ച്ച.

മറിയം ത്രേസ്യയുടെ ജന്മംകൊണ്ടും കര്‍മംകൊണ്ടും വിശുദ്ധിയുടെ ഭൂപടത്തില്‍ ഇടംനേടിയ കുഴിക്കാട്ടുശ്ശേരിയും ആത്മീയനിറവിലാണ്. പള്ളിയില്‍ ഞായറാഴ്ച പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. കുര്‍ബാനയ്ക്കും പ്രാര്‍ഥനകള്‍ക്കും മുന്‍ അപ്പസ്‌തോലിക് നുണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് പാനികുളം നേതൃത്വം നല്‍കും. വിശുദ്ധപദവിയുടെ പ്രതീകമായി മറിയം ത്രേസ്യയുടെ രൂപത്തില്‍ കിരീടം ചാര്‍ത്തും.

പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, ഊട്ടുനേര്‍ച്ച തുടങ്ങിയവയും നടക്കും. ഉച്ചയ്ക്കു വത്തിക്കാനില്‍ നടക്കുന്ന നാമകരണ തിരുക്കര്‍മങ്ങള്‍ വലിയ ഡിജിറ്റല്‍ സ്‌ക്രീനില്‍ ലൈവായി കാണിക്കും. സഭാ മേലധ്യക്ഷരും വൈദികരും സന്ന്യസ്തരും മറിയം ത്രേസ്യയുടെ ബന്ധുക്കളും പൊതുപ്രവര്‍ത്തകരുമടങ്ങുന്ന വലിയ സംഘം വത്തിക്കാനിലെത്തിയിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടു നടന്ന ജാഗരാനുഷ്ഠാന പ്രാര്‍ഥനയില്‍ ഇവര്‍ പങ്കെടുത്തു.

ഞായറാഴ്ച ഫ്രാന്‍സിസ് പാപ്പയുടെ നേതൃത്വത്തില്‍ നടക്കുന്ന വിശുദ്ധപദവി പ്രഖ്യാപനത്തിനുശേഷം തിങ്കളാഴ്ച റോമിലെ വിശുദ്ധ അനസ്താസിയയുടെ ബസലിക്കയില്‍ നടക്കുന്ന കൃതജ്ഞതാ ബലിയിലും ഇവര്‍ പങ്കെടുക്കും. സിറോമലബാര്‍ സഭ മേലധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ നടത്തുന്ന ദിവ്യബലിയിലും പ്രാര്‍ഥനകളിലും സഭാപിതാക്കന്‍മാരും വൈദികരും സഹകാര്‍മികരാകും.

ഭാരത കത്തോലിക്ക മെത്രാന്‍സമിതി തലവനും മുംബൈ അതിരൂപത അധ്യക്ഷനുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സന്ദേശം നല്‍കും. തുടര്‍ന്ന് അനുമോദന സമ്മേളനവും സ്‌നേഹവിരുന്നും നടക്കും. ഇന്ത്യയെ പ്രതിനിധാനം ചെയ്ത് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ നേതൃത്വത്തിലുള്ള സംഘവും വത്തിക്കാനിലുണ്ട്. വിശുദ്ധപദവി പ്രഖ്യാപനവുമായി ബന്ധപ്പെട്ട ഭാരതസഭയുടെ ആഘോഷം നവംബര്‍ 16നു കുഴിക്കാട്ടുശ്ശേരിയില്‍ നടക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ചെന്നിത്തലയുടെ മൊഴിയെടുക്കാന്‍ എസ്‌ഐടി  (13 minutes ago)

തോക്കുചൂണ്ടി അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ വ്യവസായി രക്ഷപ്പെട്ടു  (17 minutes ago)

സുരേഷ് ഗോപി നടനില്‍ നിന്ന് പക്വതയുള്ള രാഷ്ട്രീയക്കാരനിലേക്ക് എത്താന്‍ ദൂരം ഇനിയും താണ്ടേണ്ടതുണ്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി  (31 minutes ago)

വിവാഹത്തില്‍ നിന്ന് പിന്മാറുന്നുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ സ്മൃതി മന്ദാന  (47 minutes ago)

മന്ത്രവാദചികിത്സയുടെ പേരില്‍ 50 ലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍  (56 minutes ago)

കൊച്ചി-മുസിരിസ് ബിനാലെ; ഘാന കലാകാരന്‍ മഹാമയില്‍ നിന്ന് കലാനുഭവങ്ങള്‍ നേടി ബിഎഫ്എ വിദ്യാര്‍ഥികള്‍  (1 hour ago)

കൊച്ചി മുസിരിസ് ബിനാലെ'ഇൻവിറ്റേഷൻസ്' പരിപാടി ഡിസംബർ 13 മുതൽ; ഏഴ് വേദികളിലായി 11 പ്രോജക്റ്റുകൾ  (1 hour ago)

ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...  (1 hour ago)

ആദ്യകേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞതോടെ തിടുക്കപ്പെട്ട് രാഹുലിനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന നിലപാടിൽ അന്വേഷണ സംഘം: തുടർനടപടികൾ അതിജീവിതയുടെ മൊഴിയെടുത്ത ശേഷം...  (1 hour ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയല്ല: രൂക്ഷ വിമര്‍ശനവുമായി ഇ പി ജയരാജന്‍  (2 hours ago)

കാണണമെന്ന് അവര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് കണ്ടത്; ജമാഅത്തെ ഇസ്ലാമി കൂടിക്കാഴ്ചയെക്കുറിച്ച് വ്യക്തമാക്കി മുഖ്യമന്ത്രി  (2 hours ago)

ആദ്യ വിവാഹബന്ധം തകര്‍ത്തത് താനാണെന്ന് ദിലീപ് പലരോടും പറഞ്ഞിരുന്നുവെന്ന് യുവനടിയുടെ മൊഴി  (2 hours ago)

ഷാഫിക്കാ ...ഷാഫിക്കാ....! നിലവിളിച്ച് ജനം..! രാഹുൽ വിഷയം ഏശിയിട്ടില്ല ഷാഫിക്ക് തലസ്ഥാനത്ത് സംഭവിച്ചത്..!  (5 hours ago)

തീർഥാടകർക്കുനേരേ പാഞ്ഞടുത്ത് കാട്ടാന...  (5 hours ago)

തിരുവനന്തപുരത്ത് നിന്നുള്ള അഞ്ച് വിമാനങ്ങൾ കൂടി റദ്ദാക്കി ഇൻഡിഗോ.  (5 hours ago)

Malayali Vartha Recommends