യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന് ഹസ തിരികെ എത്തിയപ്പോള്‍ ഉമ്മയുടെ കാലില്‍ ചുംബിച്ചു!
യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികന് ഹസ അല്‍ മന്‍സൂരി മാതൃരാജ്യത്തേക്കു മടങ്ങിയെത്തിയ ശേഷം മാതാവുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ്വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ബഹിരാകാശകേന്ദ്രത്തില്‍ നിന്നും കസഖ്സ്ഥാനില്‍ തിരികെയെത്തിയ ഹസ അല്‍ മന്‍സൂരി ഇന്നലെയാണ് മാതൃരാജ്യത്തേക്കു മടങ്ങിയെത്തിയത്. അബുദാബി അല്‍ ബതീന്‍ എക്സിക്യൂട്ടീവ് വിമാനത്താവളത്തിലെത്തിയ മന്‍സൂരിക്ക് ഊഷ്മള സ്വീകരണം നല്കി. ബഹിരാകാശ യാത്രയില്‍ ഒപ്പം കരുതിയ യു.എ.ഇ ദേശീയപതാക ഉപസര്‍വ്വ സൈന്യാധിപനായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനു സമ്മാനിച്ചു.
തുടര്‍ന്നു മാതാവിനെ നേരിട്ട് കണ്ടപ്പോള്‍ കാല്ക്കല് വീഴുകയും ആശ്ളേഷിക്കുകയും ചെയ്തു. ഷെയ്ഖ് മുഹമ്മദിന്റെ സാന്നിധ്യത്തിലായിരുന്നു ഈ കാഴ്ച. ഹസ്സ അല്‍ മന്‍സൂരി ഭൂമിയില്‍ ഇറങ്ങിയാല്‍ ആദ്യം ഫോണ്‍ വിളിക്കുക മാതാവിനെയായിരിക്കുമെന്നു നേരത്തെ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളില്‍ വലിയ സ്വീകരണപരിപാടികളാണ് ഹസ അല്‍ മന്‍സൂരിക്കായി യുഎഇയില്‍ ഒരുക്കിയിരിക്കുന്നത്. സെപ്തംബര്‍ 25-ന് സോയസ് എം.എസ് 15 എന്ന ബഹിരാകാശ വാഹനത്തിലാണ് രാജ്യാന്തര ബഹിരാകാശ കേന്ദ്രത്തിലേക്കു പറന്നത്.
https://www.facebook.com/Malayalivartha