സിറിയയെ മുന്നിൽ നിർത്തി കളിക്കുന്നത് ആര് ?...സിറിയ തേങ്ങുമ്പോൾ..... അറിയണം ആരാണീ കുർദുകൾ എന്ന്!

സിറിയയിൽ പ്രതിസന്ധി രൂക്ഷമാകുകയാണ്..... ആറാം ദിവസവും സിറിയയിൽ തുർക്കിയുടെ അക്രമം തുടരുമ്പോൾ ..ലോകം സിറിയയ്ക്കുമുന്നിൽ മൗനം ആണെന്ന് തന്നെ പറയാം. പലായനം ചെയ്യുന്നവരുടെ എണ്ണം ആവട്ടെ ദിനം പ്രതി വർത്തിയ്ക്കുകയാണ് . 1 .30 ലക്ഷത്തോളം ആളുകൾ പലായനം ചെയ്തു എന്ന വിവരം ഐക്യരാഷ്ട്ര സംഘടന അറിയിക്കുമ്പോൾ..ആർക്കും തന്നെ സിറിയയിൽ എന്താണ് പ്രേശ്നങ്ങളുടെ കാരണം എന്ന് പറയാൻ സാധികുന്നില്ല ..കുർദുകളുടെ പേര് പലയിടങ്ങളിലും പറഞ്ഞു കേൾക്കുമ്പോൾ... ആരാണ് യഥാർത്ഥത്തിൽ കുർദുകൾ എന്ന് നമ്മൾ മനസിലാക്കേണ്ടിയിരിക്കുന്നു .
മധ്യപൂർവേഷ്യയിലെ ഏറ്റവും പ്രബലമായ നാലാമത്തെ വംശമാണ് കുർദുകൾ. ജനസംഖ്യാപരമായി ഇത്രയധികം പ്രതിനിധ്യമുണ്ടായിരുന്നിട്ടും അവർക്ക് സ്വന്തമെന്നൊരു രാഷ്ട്രമില്ല എന്നത് ഏവരെയും അത്ഭുതപ്പെടുത്തുന്നു . തുർക്കിയിലും, ഇറാഖിലും, സിറിയയിലും, ഇറാനിലും, അര്മേനിയയിലുമൊക്കെയായി അവരിങ്ങനെ അഭയാർഥികളായി പാർത്തുപോരുകയാണ്. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ഓട്ടോമൻ സാമ്രാജ്യത്തിന്റെ പതനമുണ്ടായപ്പോൾ കുർദുകൾക്കിടയിൽ സ്വന്തമായ ഒരു രാജ്യത്തിനായി മുറവിളി ഉയർന്നുകേട്ടിരുന്നു. അക്കാലത്തെ ഉടമ്പടികളിൽ പലതിലും ഭാവിയിൽ ഒരു 'കുർദിസ്ഥാൻ' രൂപീകരിക്കപ്പെടും എന്നുള്ള വാഗ്ദാനങ്ങൾ ഉണ്ടായിരുന്നു. അത് ഒരിക്കലും യാഥാർത്ഥ്യമായില്ല എന്നുമാത്രം.
സേനയുടെ ആക്രമണം ചെറുക്കാൻ കുർദ് വിമതർക്ക് സിറിയൻ സർക്കാർ പിന്തുണ പ്രഖ്യാപിച്ചു ഇപ്പോൾ രംഗത്ത് വരുമ്പോൾ . അതിർത്തിയിലേക്ക് സൈന്യത്തെ അയക്കാമെന്ന് സിറിയൻ സർക്കാർ സമ്മതികുകയും ചെയുന്നു . അമേരിക്ക സിറിയൻ അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കാൻ തീരുമാനമെടുത്തതിന് പിന്നാലെയാണ് കുർദുകൾ സിറിയൻ സർക്കാരിന്റെ സഹായം തേടിയത്.
അതിനിടെ, ഉപരോധങ്ങൾ ചുമത്തുമെന്ന ഭീഷണി വിലപ്പോകില്ലെന്നും കുർദുകളെ തുരത്തുന്നതുവരെ ആക്രമണം അവസാനിപ്പിക്കില്ലെന്നും തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ വ്യക്തമാക്കി. ആയുധ ഉപരോധംകൊണ്ടും തുർക്കി പേടിക്കില്ല. ആരെങ്കിലും ഉപരോധങ്ങൾകൊണ്ട് തുർക്കിയെ പിന്തിരിപ്പിക്കാമെന്ന് ചിന്തിച്ചിട്ടുണ്ടെങ്കിൽ വലിയ അബദ്ധമാണമെന്നും ഉർദുഗാൻ പറഞ്ഞു.
ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ തുർക്കിയുമായുള്ള ആയുധ ഇടപാടുകൾ അവസാനിപ്പിക്കുമെന്ന് ഫ്രാൻസും ജർമനിയും ശനിയാഴ്ച പ്രഖ്യാപിച്ചിരുന്നു. കുർദ് വിമതരെ തീവ്രവാദികളായാണ് തുർക്കി കാണുന്നത്. അതേസമയം, പാശ്ചാത്യരാജ്യങ്ങൾ കുർദ് സൈനികരെ മുന്നിൽ നിർത്തിയാണ് ഐ.എസ് പോലുള്ള ഭീകരസംഘങ്ങൾക്കു നേരെ പോരാടുന്നത്. കുർദുകൾ നേതൃത്വം നൽകുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സിനു നൽകിവന്ന പിന്തുണ പിൻവലിക്കുന്നതായി യു.എസ് പ്രഖ്യാപിച്ചതോടെയാണ് ഇവിടേക്ക് തുർക്കിസൈന്യം ആക്രമണത്തിനെത്തിയത്.
https://www.facebook.com/Malayalivartha
























