Widgets Magazine
13
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..


ഗൃഹനാഥന്റെ മൃതദേഹം തലയില്ലാതെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ സംഭവം.. പട്ടണക്കാട് പോലീസ് പ്രതിക്കൂട്ടില്‍..പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരും തലയെ കുറിച്ച് മണ്ടിയില്ല..


21 കുട്ടികളുടെ ജീവിതം -സംഭവമിങ്ങനെ.. മലയാളി പൊലീസ് ഉദ്യോഗസ്ഥരുടെ മൂവര്‍ സംഘം ഇടപെട്ടത് കൊണ്ട് അവർ രക്ഷപ്പെട്ടു..കുട്ടികളെ ചൈല്‍ഡ് വെല്‍ഫെയര്‍ സെന്ററിലേക്ക് മാറ്റി..


'ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ " നിന്നെ ഞാൻ സ്ഥിരമായി കിടത്തും" എന്ന് രോഗാണു ഒരുപക്ഷെ ആക്രോശിക്കും...' ഡോ. ഹാരിസ് ചിറക്കലിന്റെ പോസ്റ്റ് വൈറലാവുന്നു..


രാഹുലിനെ പിന്നാലെ വേട്ടമൃഗത്തെ പോലെ സഞ്ചരിക്കുമ്പോൾ.. ക്ലിഫ് ഹൗസിൽ മറ്റൊരു നിലവിളി ശബ്ദം ഉയരാനുള്ള സമയമായിരിക്കുന്നു.. വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി ഹർജികൾ ദില്ലി ഹൈക്കോടതി ഇന്നു മുതൽ അന്തിമവാദം കേൾക്കും..

ചൈനയുടെ ആഗ്രഹം പോലെ ലോകം മുഴുവൻ ആഗ്രഹിക്കുന്നത് ആ ഒറ്റ കാര്യം; ഇന്ത്യക്കും പാകിസ്ഥാനും ഇടയിൽ അത് സംഭവിക്കണം; അല്ലെങ്കിൽ ?

19 OCTOBER 2019 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

യുഎസ് ഇറാനിലുള്ള അമേരിക്കൻ പൗരന്മാര്‍ക്ക് മുന്നറിയിപ്പ്..അമേരിക്കന്‍ എംബസി നിർദേശവുമായി രംഗത്തെത്തി..ഇറാൻ കത്തുന്നു..ഇറാനുമായി യുദ്ധത്തിലേക്ക്..

ഖമേനി വിരുദ്ധ പ്രതിഷേധങ്ങൾക്കിടയിൽ ഇറാനിൽ 26 കാരനെ തൂക്കിലേറ്റാൻ ഒരുങ്ങുന്നു; എർഫാൻ സോൾട്ടാനിയുടെ ആദ്യ വധശിക്ഷ

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25% യുഎസ് തീരുവ ചുമത്തി ട്രംപ്; ഇന്ത്യയെ എങ്ങനെ ബാധിക്കും?

പശ്ചിമേഷ്യ ആളിക്കത്തുന്നു.., ഇതിനകം 500 ലധികം പേർ കൊല്ലപ്പെടുകയും സംഘർഷങ്ങൾ രൂക്ഷമാവുകയും ചെയ്തു..രാജ്യത്തെ ആക്രമിച്ചാൽ യുഎസ് സൈനികരെയും ഇസ്രായേലിനെയും ലക്ഷ്യം വയ്ക്കുമെന്ന് ഇറാൻ..

ഖമനേയിയെ വധിക്കും !! ട്രംപിന്റെ അന്ത്യ ശാസനം ... റെസ പഹ്‌ലവി ഇറാനിലേക്ക്? ഇറാൻ കത്തുന്നു; ഇനി വേറെ ലവൽ ഞങ്ങൾക്ക് രാജഭരണം മതി !!

ഇടഞ്ഞ് നിൽക്കുന്ന ഇന്ത്യയും പാകിസ്ഥാനും. എന്നാൽ ലോകം ഇവരിൽ നിന്നും ആഗ്രഹിക്കുന്നത് ഒരു കാര്യം മാത്രം. അതേ കാര്യം ഇപ്പോൾ ചൈനയും ആവർത്തിച്ചിരിക്കുന്നു. ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നല്ല ബന്ധം നിലനിര്‍ത്തണമെന്ന ഉപദേശവുമായി ചൈന രംഗത്ത് . മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിര്‍ത്താന്‍ ഐക്യം അത്യാവശ്യമാണെന്നും അവർ പറഞ്ഞു. നേരത്തെ ചെന്നൈയിൽ നടന്ന മോദി ഷിജിന്‍പിങ് കൂടിക്കാഴ്ചയില്‍ വിഷയം ചര്‍ച്ചയായിരുന്നു. ഇന്ത്യയുമായി നല്ല ബന്ധത്തിനാണ് ചൈന ആഗ്രഹിക്കുന്നുവെന്ന് ഇന്ത്യയിലെ ചൈനീസ് സ്ഥാനപതി സുന്‍ വെയിംദോഗ് പറഞ്ഞു. എന്നാൽ എല്ലാതരം തീവ്രവാദത്തെയും അപലപിക്കുന്നുവെന്നും, ഭീകരവാദത്തിനെതിരെ എല്ലാ രാജ്യങ്ങളും ശക്തമായ നടപടിയെടുക്കണമെന്നും ചൈന ആവശ്യപ്പെടുകയുണ്ടായി. ഭീകരവാദത്തിനെതിരെ ഫലപ്രദമായ നടപടികളെടുക്കാത്തതിന് പിന്നാലെ രാജ്യാന്തര സാമ്പത്തികകാര്യ കർമ്മസിമിതി പാകിസ്ഥാന് മുന്നറിയിപ്പ് നൽകിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ കാര്യം അദ്ദേഹം വ്യക്തമാക്കിയത്. ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. അതിന് പിന്നാലെ കശ്മീർ വിഷയവും കൂടെ വന്നപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോകുകയായിരുന്നു.

അസമാധനത്തിലായിരിക്കുന്ന മേഖലയിൽ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുക എന്ന ആവശ്യവും ചൈന ഉയർത്തി. ചൈനയും ഇന്ത്യയും ഈ മേഖലയിൽ പ്രധാന സ്വാധീനമുള്ള പ്രധാന രാജ്യങ്ങളാണ്.
ഇവിടുത്തെ പ്രാദേശിക സാഹചര്യങ്ങളെക്കുറിച്ച് ഇരു നേതാക്കൾക്കും നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ചൈനയും ഇന്ത്യയും മാത്രമല്ല ചൈനയും പാകിസ്ഥാനും അതുപോലെ തന്നെ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നല്ല ബന്ധത്തിനായി ആത്മാർത്ഥമായി പ്രതീക്ഷിക്കുന്നുവെന്ന് സുന്‍ വെയിംദോഗ് പറഞ്ഞു. പ്രാദേശിക സമാധാനവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിലും വികസനവും സമൃദ്ധിയും സാക്ഷാത്കരിക്കുന്നതിലും മേഖലയിലെ രാജ്യങ്ങൾ കൈകോർക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നതായും , ”അദ്ദേഹം ഓർമ്മിപ്പിച്ചു. ഫെബ്രുവരിയിൽ നടന്ന പുൽവാമ ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായി. 40 സിആർ‌പി‌എഫ് ഉദ്യോഗസ്ഥർ മരിക്കുകയുണ്ടായി .ആക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ആസ്ഥാനമായുള്ള ജയ്ശ്-ഇ-മുഹമ്മദ് ഏറ്റെടുത്തിരുന്നു . തുടർന്ന് ഫെബ്രുവരി 26 ന് നടന്ന വ്യോമാക്രമണത്തിൽ ഇന്ത്യ പാകിസ്ഥാനിലെ ബാലക്കോട്ടിലെ തീവ്രവാദ ക്യാമ്പ് നശിപ്പിക്കുയുകണ്ടായി.

ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിലെ പ്രത്യേക പദവി നീക്കം ചെയ്യുന്നതിനെ പാകിസ്ഥാൻ എതിർത്തതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയായിരുന്നു. ഇസ്ലമാബാദ് ന്യൂഡൽഹിയുമായുള്ള നയതന്ത്ര ബന്ധത്തെ പോലും താഴ്ത്തി.,പാകിസ്താൻ ആഗോളതലത്തിൽ പ്രശ്നം ഉയർത്തിക്കാട്ടാൻ ആവർത്തിച്ച് ശ്രമിച്ചിട്ടും ഒറ്റപ്പെട്ടു. ഈ വിഷയത്തിൽ വലിയ പിന്തുണ അവർക്ക് ലഭിച്ചില്ല. എന്നാൽ ജമ്മു കശ്മീരിൽ കേന്ദ്രത്തിന്റെ നീക്കം ഇന്ത്യയുടെ ആഭ്യന്തര കാര്യമായിരുന്നു എന്ന ഇന്ത്യയുടെ നിലപാട് റഷ്യ, ഫ്രാൻസ്, യുഎസ് എന്നിവയുൾപ്പെടെ എല്ലാ പ്രധാന ലോകശക്തികളും അംഗീകരിച്ചു.ചൈനീസ് പ്രസിഡന്റ് സിൻ ജിൻപിങ്ങിന്റെ ഇന്ത്യൻ സന്ദർശനത്തിന് മുമ്പ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും കരസേനാ മേധാവിക്കൊപ്പം ബീജിംഗ് സന്ദർശിക്കുകയും കശ്മീരിലെയും സിപിഇസിയുടെയും പ്രശ്നങ്ങൾ ഉന്നയിച്ചിരുന്നു. ചർച്ചകൾക്കും ഭീകരതയ്ക്കും കൈകോർക്കാൻ കഴിയില്ലെന്ന വാദത്തിലാണ് ഇന്ത്യ . അതിനാൽ, ഇന്ത്യ-പാകിസ്ഥാൻ ബന്ധം പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ ഈ ഉപദേശം ഇന്നത്തെ സാഹചര്യത്തിൽ ഒരു ഫലവും ഉണ്ടാക്കാൻ സാധ്യതയില്ല.

സാർക്ക് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ പോകുകയാണെന്ന് പാകിസ്ഥാൻ പ്രഖ്യാപിച്ചു, അതിൽ ഇന്ത്യയെയും അംഗരാജ്യമായി ക്ഷണിക്കും.എന്നിരുന്നാലും, നേരത്തെ ദക്ഷിണേഷ്യൻ റീജിയണൽ ഫോറത്തിൽ പൂർണ്ണ പങ്കാളിത്തത്തിൽ സമവായം ഉണ്ടാക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ ഫലം കണ്ടില്ലായിരുന്നു . ചൈനീസ് പ്രസിഡന്റ് ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ അടുത്തിടെ സമാപിച്ച ചർച്ചകൾക്ക് ശേഷം , മേഖലയിലെ സഹകരണം വ്യാപിപ്പിക്കുന്നതിനെ പറ്റി കൂടുതൽ ചിന്തിക്കാൻ ചൈന നിർദ്ദേശിച്ചതായി ചൈനീസ് പ്രതിനിധി അറിയിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്നു മുതല്‍ ആരംഭിക്കാനിരുന്ന ഡോക്ടര്‍മാരുടെ സമരം ഒരാഴ്ചത്തേക്ക് മാറ്റി  (8 minutes ago)

സിനിമാ മേഖലയില്‍ ജനുവരി 21ന് സൂചനാ പണിമുടക്ക്  (26 minutes ago)

കേന്ദ്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ശശി തരൂര്‍ എംപി  (48 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രത്തിന് പ്രശംസയുമായി രജനിയും കമലും  (59 minutes ago)

എക്കോ സിനിമയെ പ്രശംസിച്ച് നടന്‍ ധനുഷ്  (1 hour ago)

അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി 50 ഡോക്ടര്‍മാരും സംഘവും ശബരിമലയിലേക്ക്  (1 hour ago)

87 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ കൂടി യാഥാര്‍ത്ഥ്യമായി; സംസ്ഥാനത്ത് ആകെ 750 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ സജ്ജം  (1 hour ago)

തെരുവുനായ നിയന്ത്രണത്തില്‍ കടുത്ത നിലപാടുകളുമായി സുപ്രീം കോടതി  (2 hours ago)

ഭിന്നശേഷിക്കാരനായ യുവാവിന്റെ വീടിനുള്ളിലെ ശുചിമുറിയില്‍ കഞ്ചാവ് കൃഷി  (2 hours ago)

മാസ്മര സംഗീതത്തിൻ്റെ ഉടമകളായ ശ്രേയാ ഘോഷലും ഹനാൻ ഷായും മാജിക്ക് മഷ്റൂമിൽ പാടുന്നു!!  (2 hours ago)

മകരവിളക്ക് മഹോത്സവം: പത്തനംതിട്ട ജില്ലയില്‍ നാളെ പ്രാദേശിക അവധി  (2 hours ago)

'ജനനായകന്‍' പൊങ്കലിന് മുന്‍പ് എത്തിയേക്കില്ല; നിര്‍മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഇന്നലെ അപ്പീല്‍ ഫയല്‍ ചെയ്‌തെങ്കിലും കോടതി ഇന്നും പരിഗണിച്ചില്ല  (2 hours ago)

IRAN വന്‍ ആക്രമണമോ?  (3 hours ago)

Alappuzha പോലീസിന് പറ്റിയത് വന്‍ അബദ്ധമോ  (3 hours ago)

ആ കുട്ടി കടത്ത് തെളിഞ്ഞത് ഇങ്ങനെ  (4 hours ago)

Malayali Vartha Recommends