Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?


അനിലയുടെ നിലവിലെ അവസ്ഥ എന്താണ്..? വിചാരണ തീയതി ഒരു മാസം നേരത്തെയാക്കി നിശ്ചയിച്ചതായി പ്രതിഭാഗം അഭിഭാഷകൻ.. എന്താണ് കൊലപാതകത്തിന് പുന്നിലെ കാരണമെന്ന് ഇനിയും പുറത്തുവിടാൻ തയ്യാറല്ല..


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഓണ്‍ലൈന്‍ വഴി വിറ്റ ബേബി പൗഡറിൽ ആസ്‌ബെസ്‌റ്റോസിന്റെ സാന്നിധ്യം; ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡറിന്റെ 33,000 ടിന്നുകള്‍ തിരികെ വിളിച്ചു; വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവ്

19 OCTOBER 2019 02:34 PM IST
മലയാളി വാര്‍ത്ത

More Stories...

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ബേബി പൗഡറിന്റെ 33,000 ടിന്നുകള്‍ തിരികെ വിളിച്ച്‌​ ജോണ്‍സണ്‍ & ജോണ്‍സണ്‍. യു എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍, ഓണ്‍ലൈന്‍ വഴി വിറ്റ ഒരു ടിന്നിലെ പൗഡറില്‍ ആസ്‌ബെസ്‌റ്റോസിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് നടപടി. അമേരിക്കയിലാണ്​ പൗഡര്‍ ടിന്നുകള്‍ തിരികെ വിളിച്ചത്​. വിറ്റ പൗഡര്‍ തിരിച്ചുവിളിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഓഹരിയില്‍ വന്‍ ഇടിവുണ്ടായി. ഇതാദ്യമായാണ് വിറ്റഴിച്ച പൗഡര്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ തിരിച്ചുവാങ്ങുന്നത്. കാന്‍സറിനു കാരണമായേക്കാവുന്ന പദാര്‍ഥമാണ് ആസ്‌ബെസ്‌റ്റോസ് . ബേബി പൗഡര്‍ ഉള്‍പ്പെടെയുള്ള പൗഡര്‍ ഉല്‍പന്നങ്ങള്‍ കാന്‍സറിന് കാരണമായെന്ന് ആരോപിച്ച് 15,000ല്‍ അധികം കേസുകളാണ് ഉപഭോക്താക്കള്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിനെതിരെ നല്‍കിയിട്ടുള്ളത്.


ആസ്ബെറ്റോസ് ഒരു കാര്‍സിനോജെനാണ്. ഇത് മെസോതെലിയോമ എന്ന കാന്‍സറിന് കാരണമാകുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ ബേബി പൗഡറിലെ ഈ ഘടകവുമായി നിരന്തരം സമ്പർക്കമുണ്ടായതിനെ തുടര്‍ന്ന് തങ്ങള്‍ക്ക് കാന്‍സറുണ്ടായെന്ന് പതിനായിരക്കണക്കിന് പേരാണ് ഇതുവരെ കമ്പനിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. എന്നിട്ടും ഈ ഘടകത്തെ പൗഡറില്‍ നിന്നും ഒഴിവാക്കാന്‍ ജോണ്‍സന്‍ തയ്യാറായിട്ടില്ലെന്ന വിമര്‍ശവും ശക്തമാണ്. തങ്ങളുടെ ഉല്‍പന്നങ്ങളില്‍ വ്യാപകമായി ആസ്ബെറ്റോസില്ലെന്നാണ് കഴിഞ്ഞ മാസത്തെ എഫ്ഡിഎ ടെസ്റ്റുകളെ ഉദ്ധരിച്ച്‌ ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ പൗഡറില്‍ ആസ്ബെറ്റോസുണ്ടെന്ന് കണ്ടെത്തിയതോടെ ഇന്നലത്തെ വ്യാപാരത്തില്‍ ജോണ്‍സന്റെ ഓഹരി വിലയില്‍ 2.6 ശതമാനമാണ് ഇടിവുണ്ടായിരിക്കുന്നത്. കമ്പനിയോട് ജനത്തിന് കടുത്ത ധാര്‍മിക രോഷമുയരാന്‍ തുടങ്ങിയതിന്റെ പ്രതിഫലനമാണിതെന്ന് വിമര്‍ശകര്‍ എടുത്ത് കാട്ടുകയും ചെയ്യുന്നുണ്ട്.തങ്ങളുടെ പൗഡര്‍ ആസ്ബെറ്റോസ് രഹിതമാണെന്ന് ദശാബ്ദങ്ങളായി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ടെസ്റ്റുകളിലൂടെ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ഇവരുടെ അവകാശവാദം പൊളിഞ്ഞിരിക്കുകയാണ്.

തങ്ങളുടെ പൗഡറില്‍ ആസ്ബറ്റോസ് അംശം അടങ്ങിയിട്ടുണ്ടെന്ന് കമ്പനി നേരത്തെ തന്നെ തിരിച്ചറിഞ്ഞ കാര്യമാണെന്നും എന്നിട്ടും അത് മറച്ച്‌ വയ്ക്കുകയായിരുന്നുവെന്നുമാണ് റോയിട്ടേര്‍സ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിരിക്കുന്നത്. 1971 മുതല്‍ 2000 വരെ നിരന്തരം നടത്തിയിരുന്ന ടെസ്റ്റുകളിലെല്ലാം കമ്പനിയുടെ പൗഡറില്‍ ചെറിയ അളവില്‍ ആസ്ബെറ്റോസ് അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നുവെന്നാണ് ഈ അന്വേഷണം എടുത്ത് കാട്ടുന്നത്. എന്നാല്‍ കമ്പനിയുടെ ഉന്നതാധികാരികള്‍ ഇക്കാര്യം മറച്ച്‌ വയ്ക്കുകയായിരുന്നുവെന്നും റോയിട്ടേര്‍സ് നടത്തിയ അന്വേഷണത്തിലൂടെ വെളിപ്പെട്ടിട്ടുണ്ട്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സ് കമ്പനി ദശാബ്ദങ്ങളായി ആസ്ബെസ്റ്റോസിന്റെ സാന്നിധ്യമുള്ള പൗഡറാണ് വിറ്റ് വരുന്നത്. ഈ പൗഡര്‍ ഉപയോഗിക്കുന്നതുമൂലം അണ്ഡാശയ ക്യാന്‍സര്‍ ഉള്‍പ്പെടയുള്ള രോഗങ്ങള്‍ ഉണ്ടാകുന്നു എന്ന നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിൽ വാർത്താ ഏജൻസിയായ റായിട്ടേഴ്സ് ഇതിന് മുമ്പ് അന്വേഷണം നടത്തിയിരുന്നു. കമ്പനിയുടെ രേഖകള്‍ പ്രകാരം 1971ലും 2000ലും നടത്തിയ പരിശോധനയില്‍ പൗഡറില്‍ ആസ്ബെസ്റ്റോസിന്റെ സാന്നിധ്യം ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ നവജാത ശിശുക്കള്‍ക്കായുള്ള പൗഡറില്‍ അസ്ബസ്റ്റസ് ഇല്ലെന്നും ഈ റിപ്പോര്‍ട്ട് തെറ്റാണെന്നും ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ പ്രതികരണവുമായി രംഗത്തെത്തുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...  (4 minutes ago)

ഇനി മുതല്‍ സ്ത്രീകള്‍ക്ക് ഡീലക്‌സ് ബസുകളിലും സൗജന്യമായി യാത്രചെയ്യാം  (4 minutes ago)

ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...  (16 minutes ago)

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...  (23 minutes ago)

അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?  (32 minutes ago)

Christa-Pikes അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍;  (41 minutes ago)

Anila Baby case കടുത്ത ശിക്ഷാ സാധ്യത തള്ളി വിദഗ്ധർ  (52 minutes ago)

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (1 hour ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (3 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (3 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (4 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (4 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (5 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (5 hours ago)

Malayali Vartha Recommends