Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്


അപ്രഖ്യാപിത അടിയന്തിരാവസ്ഥയെ ശശി തരൂർ എതിർക്കണം: ചെറിയാൻ ഫിലിപ്പ്...


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധത്തിന് തടസ്സം ഒന്ന് മാത്രം; അതൊന്ന് മാറി കിട്ടിയാൽ ബാക്കി ചർച്ച ചെയ്തു പരിഹരിക്കാം; ആലീസ് ജി. വെൽസ് പറഞ്ഞതിനോട് തല കുലുക്കി ലോകം

22 OCTOBER 2019 03:17 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ഇന്ത്യയും പാകിസ്‌താനും തമ്മിൽ സമാധാനം ലോകം മുഴുവൻ ഒരേ മനസ്സോടെ ആഗ്രഹിക്കുന്ന കാര്യമാണ്. എന്നാൽ ഇപ്പോൾ അമേരിക്ക പറഞ്ഞിരിക്കുന്ന കാര്യം ലോകം തല കുലുക്കി സമ്മതിക്കുന്നു.  ഇന്ത്യയുമായി സമാധാനം പങ്കിടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പാക്കിസ്ഥാന്‍ തീവ്രവാദികൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്ന് അമേരിക്ക. അതിർത്തി കടന്നുള്ള തീവ്ര വാദത്തെ പാക്കിസ്ഥാൻ പിന്തുണയ്ക്കുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയ്ക്കുള്ള വലിയ തടസ്സമെന്ന് ദക്ഷിണ, മധ്യേഷ്യയുടെ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറി ആലീസ് ജി. വെൽസ് പറഞ്ഞു. 1971ലെ യുദ്ധത്തിന് ശേഷം ഉണ്ടായ സിംല കരാർ മാർഗത്തിൽ പറയുന്ന നിർദേശമനുസരിച്ച് ഇരു രാജ്യങ്ങള്‍ക്കിടയിലുമുള്ള പ്രശ്നങ്ങളെ ഉഭയകക്ഷി ചർച്ചകളിലൂടെ വേണം പരിഹരിക്കാനെന്ന നിർദേശമാണ് അമേരിക്കയ്ക്ക് ഉള്ളത്. യുഎൻ ചാർട്ടറിനെ ആധാരമാക്കിയാണ് ഇരുരാജ്യങ്ങൽ തമ്മിലുള്ള ബന്ധത്തിന്റെ ധാരണകൾ രൂപപ്പെടുത്തേണ്ടത്. എന്നാൽ ഭീകരതയെ പാക്കിസ്ഥാൻ വളർത്തുകയും പിന്തുണയ്ക്കുകയും ചെയുന്നത് ഇന്ത്യയുമായുള്ള സമാധാന ചർച്ചകൾക്കു വലിയ രീതിയിലുള്ള തടസ്സം ഉണ്ടാക്കുന്നുവെന്ന് ആലീസ് ജി. വെൽസ് പറഞ്ഞു.

 2006-2007 കാലത്തെ ചർച്ചകളുടെ പശ്ചാത്തലത്തിൽ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചു. ചർച്ച ചെയ്ത് പ്രശ്നം പരിഹരിക്കുക എന്നത് പ്രായോഗികമാണ് . അതിന് തെളിവായി ചരിത്രം നമുക്കു മുന്നിലുണ്ടെന്ന് ആലീസ് ജി. വെൽസ് ചൂണ്ടിക്കാണിക്കുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ നേരിട്ടുള്ള ചർച്ച തന്നെയാണ് ഫലപ്രദമെന്ന നിലപാടാണ് യുഎസിനുള്ളതെന്നും ആലീസ് പറഞ്ഞു. കശ്മീരിൽ ഭീകരപ്രവർത്തനം നടത്തുന്ന ഭീകരസംഘടനകൾ പാക്കിസ്ഥാന്റെയും കശ്മീരിന്റെയും ശത്രുക്കളാണെന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നതായും സ്വന്തം മണ്ണിലെ ഭീകരപ്രവർത്തനങ്ങൾക്കെതിരെ പാക്കിസ്ഥാൻ ഉറച്ചതും സുസ്ഥിരവുമായ തീരുമാനമെടുത്താൽ ഇന്ത്യ–പാക്ക് ഉഭയകക്ഷി ചർച്ചയ്ക്കു ശക്തമായ അടിത്തറയാകുമെന്ന് തങ്ങൾ കരുതുന്നുവെന്നും ആലീസ് ജി. വെൽസ് പറഞ്ഞു.

 ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിക്കു ശേഷം കശ്മീരിലെ സ്ഥിതിഗതികൾ സൂക്ഷ്മമായി വീക്ഷിക്കുകയാണ് . കശ്മീരിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ചു ആശങ്കയുണ്ട് എന്ന കാര്യവും അവർ ചൂണ്ടിക്കാണിക്കുന്നു . വികസനം, അഴിമതി നിർമാർജനം, ദേശീയ നിയമങ്ങളുടെ വ്യാപനം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തിയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതെന്നാണ് ഇന്ത്യയുടെ വിശദീകരണം. ഇന്ത്യൻ ന്യായങ്ങൾ അംഗീകരിക്കുമ്പോൾ തന്നെ മനുഷ്യാവകാശങ്ങൾ മാനിക്കണമെന്നാണ് അമേരിക്ക പറയുന്നത്. ഇന്റർനെറ്റ് ഉൾപ്പെടെയുള്ള സേവനങ്ങൾ പുനഃസ്ഥാപിക്കണമെന്നു ഇന്ത്യൻ അധികൃതരോട് അഭ്യർഥിച്ചിട്ടുണ്ട്. പോസ്റ്റ്പെയ്ഡ് മൊബൈൽ സർവീസുകൾ ലഭ്യമാണെങ്കിലും ഇന്റർനെറ്റ് സേവനം ഇപ്പോഴും വിച്ഛേദിക്കപ്പെട്ട നിലയിൽ തന്നെയാണ്. ജമ്മുകശ്മീരിലെ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ്‌ അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്‌ബൂബ മുഫ്‌തി ഉൾപ്പെടെയുള്ള നേതാക്കളെ തടങ്കലിലാക്കിയ നടപടിയിൽ യുഎസ് അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

കശ്മീർ വിഷയം ചർച്ച ചെയ്തു പരിഹരിക്കണമെന്ന ഉപദേശത്തെ ഇന്ത്യ നിരാകരിക്കാൻ കാരണം പാകിസ്ഥാന്റെ തീവ്രവാദ അനുകൂല നിലാപാടാണ്. പാകിസ്ഥാൻ തീവ്ര വാദം നിർത്താതെ അവരവുമായി ചർച്ചക്കില്ല എന്ന കടുത്ത തീരുമാനത്തിലായിരുന്നു ഇന്ത്യ. എന്നാൽ ഇപ്പോൾ ഇരു രാജ്യങ്ങൾക്കും ഇടയിൽ ഉണ്ടായിരിക്കുന്ന പ്രശ്നം ചർച്ച പരിഹരിക്കാൻ കഴിയുന്നതാണ് എന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (5 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (5 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (5 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (6 hours ago)

ദയാധനമായി എട്ട് കോടിയോളം രൂപയാണ് യമന്‍ പൗരന്റെ കുടുംബം ആവശ്യപ്പെട്ടിരിക്കുന്നത്  (6 hours ago)

ആദ്യ അലോട്ട്‌മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും  (8 hours ago)

എല്ലാത്തിലും രാഷ്ട്രീയം കാണരുതെന്ന് ചാണ്ടി ഉമ്മന്‍  (8 hours ago)

പഴയതും വൃത്തിയില്ലാത്തതുമായ ചെരുപ്പുകള്‍ എത്രയും പെട്ടെന്ന് വീട്ടില്‍ നിന്ന് ഒഴിവാക്കുക  (9 hours ago)

ട്രംപിന്റെ പരിഷ്‌കാരങ്ങളില്‍ പതറാതെ ബ്രസീല്‍  (9 hours ago)

ബി.ജെ.പി സംസ്ഥാന കമ്മറ്റി ഓഫീസ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ ഉദ്ഘാടനം നിര്‍വഹിക്കും  (11 hours ago)

ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (11 hours ago)

പൊലീസ് ഉദ്യോഗസ്ഥനെ തിരുവനന്തപുരത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (11 hours ago)

ശശി തരൂര്‍ സമയം ആകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യുമെന്ന് സുരേഷ് ഗോപി  (11 hours ago)

സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...  (13 hours ago)

ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...  (13 hours ago)

Malayali Vartha Recommends