Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കടൽത്തീരത്ത് വിനോദയാത്രയ്‌ക്കിടെ എട്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു.. 16 വയസ്സുള്ള വിദ്യാർഥികളാണ് കടലിൽ മുങ്ങിമരിച്ചത്...ബീച്ചിൽ ശക്തമായ കടൽക്ഷോഭത്തിൽപ്പെട്ട് ആണ് മരണം..


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...

ലൈംഗിക ആക്രമണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തീവച്ച് കൊന്നു; ബംഗ്ലദേശില്‍ 16 പേര്‍ക്ക് വധശിക്ഷ

25 OCTOBER 2019 11:21 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ലൈംഗിക ആക്രമണത്തിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്ന കേസില്‍ മതപാഠശാലാ പ്രധാന അധ്യാപകന്‍ അടക്കം 16 പേരെ ബംഗ്ലദേശില്‍ വധശിക്ഷയ്ക്കു വിധിച്ചു. കഴിഞ്ഞ ഏപ്രില്‍ 10-നാണു നസ്രത്ത് ജഹാന്‍ റഫി (18) മരണമടഞ്ഞത്.

മാര്‍ച്ച് 27-നാണ് ബംഗ്ലദേശിന്റെ ഹൃദയം പിളര്‍ത്തിയ സംഭവങ്ങളുടെ ആരംഭം. ധാക്കയില്‍നിന്നു 160 കിലോമീറ്റര്‍ അകലെ ഫെനി എന്ന കൊച്ചുഗ്രാമത്തില്‍ നിന്നുളള പെണ്‍കുട്ടിയായിരുന്നു നസ്രത്ത്. ഫെനിയിലുളള മദ്രസയില്‍ പഠിച്ചിരുന്ന നസ്രത്തിനെ മാര്‍ച്ച് 27-ാം തീയതി പ്രധാന അധ്യാപകന്‍ മൗലാന സിറാജുദ്ദൗള ഓഫിസ് മുറിയില്‍ വിളിച്ചു വരുത്തി. ലൈംഗികമായ ചേഷ്ഠകളോടെ പലവട്ടം ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ ശക്തമായി എതിര്‍ത്തു. ശാരീരിക ഉപദ്രവം അതിരുവിട്ടതോടെ ഓഫിസ് മുറിയില്‍ നിന്ന് ഇറങ്ങി ഓടി.

യാഥാസ്ഥിതിക കുടുംബങ്ങളില്‍നിന്നു വരുന്ന മറ്റു പെണ്‍കുട്ടികളെ പോലെ ലൈംഗിക പരാതി പുറത്തു പറഞ്ഞാല്‍ മോശക്കാരിയും കുറ്റവാളിയുമായി ചിത്രീകരിക്കപ്പെടുമെന്ന വിചാരത്താല്‍ സംഭവം മൂടിവയ്ക്കാന്‍ നസ്രത്ത് തയാറായില്ല. മാതാപിതാക്കള്‍ക്കൊപ്പം സമീപത്തുളള പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. എന്നാല്‍ പരിഹാസപൂര്‍വമാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പരാതി കേട്ടത്.

പലതവണ അവളെ മുറിപ്പെടുത്തുന്ന ചോദ്യങ്ങള്‍ ഉണ്ടായി. ദൃശ്യങ്ങള്‍ ചിത്രീകരിക്കപ്പെട്ടു. മുഖത്തുനിന്നു അവളുടെ കൈകള്‍ മാറ്റാനും സൗന്ദര്യമുളള മുഖം പ്രദര്‍ശിപ്പിക്കാനും പൊലീസുകാര്‍ ആവശ്യപ്പെട്ടു. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പ്രതിഷേധമിരമ്പി, മൗലാന സിറാജുദ്ദൗളയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രധാന അധ്യാപകനെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും രണ്ടു വിദ്യാര്‍ഥികളുടെയും നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. സംഭവം വന്‍ വിവാദമായതോടെ നസ്രത്തിനെതിരെ കുടുംബത്തിലും എതിര്‍ശബ്ദങ്ങള്‍ ഉയരാന്‍ തുടങ്ങി.

എപ്രില്‍ 6-ന് പരീക്ഷയെഴുതാനായി മതപാഠശാലയില്‍ നസ്രത്ത് തിരിച്ചെത്തി. അവളുടെ ഒരു സുഹൃത്തിനെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ടെറസില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നു സഹപാഠി പറഞ്ഞതനുസരിച്ചാണ് നസ്രത്ത് കെട്ടിട്ടത്തിന്റെ ടെറസിലെത്തിയത്. അതൊരു ചതിയായിരുന്നു. മുഖം മറച്ച ഒരു കൂട്ടം വിദ്യാര്‍ഥികള്‍ അപ്പോള്‍ തന്നെ അവളെ വളഞ്ഞു. അധ്യാപകനെതിരെയുളള പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നപ്പോള്‍ കയ്യില്‍ കരുതിയിരുന്ന മണ്ണൈണ്ണ അവളുടെ ദേഹം മുഴുവന്‍ ചൊരിഞ്ഞു തീ കൊളുത്തി. ആത്മഹത്യയെന്നു ചിത്രീകരിക്കാനായിരുന്നു ശ്രമം. സംഭവിച്ച കാര്യങ്ങള്‍ അക്കമിട്ടു പറഞ്ഞു സഹോദരന്റെ മൊബൈലില്‍ നസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികള്‍ ഒരോരുത്തരായി പിടിയിലായി. എപ്രില്‍ 10-ന് നസ്രത്ത് മരണത്തിനു കീഴടങ്ങി.

ലൈംഗികപീഡന ആരോപണം ഉന്നയിച്ച് പ്രധാന അധ്യാപകനെതിരെ മാര്‍ച്ച് അവസാനമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ഇതേ തുടര്‍ന്ന് അറസ്റ്റിലായ അധ്യാപകന്‍ ജയിലില്‍നിന്നു പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ആളുകളെ നിയോഗിക്കുകയായിരുന്നു. പരാതി പിന്‍വലിക്കാന്‍ വിസമ്മതിച്ചതോടെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവര്‍ത്തകരും ചില വിദ്യാര്‍ഥികളും ചേര്‍ന്നു മതപാഠശാലയ്ക്കുള്ളില്‍ പെണ്‍കുട്ടിയെ കെട്ടിയിട്ടു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി. 80% പൊള്ളലേറ്റ പെണ്‍കുട്ടി നാലാം ദിവസം ആശുപത്രിയില്‍ മരിച്ചു. സംഭവത്തില്‍ ബംഗ്ലദേശിലെങ്ങും വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സമ്മര്‍ദത്തിലാക്കി ധാക്കയില്‍ പ്രക്ഷോഭം ദിവസങ്ങളോളം നീണ്ടു. അതിവേഗ കോടതിയിലാണു വിചാരണ നടന്നത്.

കൊല്ലപ്പെടുമ്പോള്‍ 18 വയസ്സ് മാത്രമായിരുന്നു അവളുടെ പ്രായം. മണ്ണെണ്ണ ദേഹത്തൊഴിച്ചു തീ കൊളുത്തിയാണ് സഹപാഠികള്‍ കൊന്നത്. അവളുടെ നിലവിളി കേള്‍ക്കാവുന്നത്ര അടുത്ത് സഹോദരന്‍ ഉണ്ടായിരുന്നു. പക്ഷേ അവളുടെ അടുത്തെത്താന്‍ കൊലയാളികള്‍ അയാളെ അനുവദിച്ചില്ല. 80 ശതമാനം പൊള്ളലേറ്റ താന്‍ വൈകാതെ മരിക്കുമെന്ന് അവള്‍ക്ക് ഉറപ്പുണ്ടായിരുന്നു. സഹോദരന്റെ മൊബൈല്‍ ഫോണ്‍ വാങ്ങി അവള്‍ മരണമൊഴി രേഖപ്പെടുത്തി. 'എന്നെ പ്രധാന അധ്യാപകന്‍ ഓഫിസ് മുറിയില്‍ വിളിച്ചു വരുത്തി ദേഹത്ത് പലവട്ടം സ്പര്‍ശിക്കുകയും ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. മരണം വരെ അനീതിയോട് ഞാന്‍ പോരാടും' - മരണക്കിടക്കയിലും അനീതിയോടു പടപൊരുതിയ, തന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ തുറന്നു കാട്ടിയ, കൊച്ചു പെണ്‍കുട്ടിക്കു മുന്‍പില്‍ തല കുനിച്ചു ബംഗ്ലദേശ്.

എപ്രില്‍ 10-ന് മരണത്തിനു കീഴടങ്ങുമ്പോള്‍ പതിനായിരക്കണക്കിനു ആളുകളാണ് നസ്രത്ത് ജഹാന്‍ റഫി എന്ന പതിനെട്ടുകാരിയെ അവസാനമായി ഒരു നോക്കു കാണാന്‍ ഒത്തുകൂടിയത്. സംഭവം നടന്നു മണിക്കൂറുകള്‍ക്കുളളില്‍ കൃത്യത്തില്‍ ഉള്‍പ്പെട്ട 16 പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തിനു കാരണക്കാരനായ പ്രധാന അധ്യാപകനു മേല്‍ കൊലക്കുറ്റമടക്കമുളള വകുപ്പുകള്‍ ചുമത്തി. ഒരു പ്രതി പോലും രക്ഷപ്പെടില്ലെന്നു പ്രധാനമന്ത്രി ഷെയ്ഖ് ഹസിന നേരിട്ടെത്തി മാതാപിതാക്കള്‍ക്ക് ഉറപ്പു നല്‍കി.

താന്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടുവെന്ന പരാതിയുമായി ചെന്ന നസ്രത്തിനെ സ്റ്റേഷനില്‍ അപമാനിക്കുകയും ലൈംഗിക പരാതി വിഡിയോയില്‍ ചിത്രീകരിച്ചു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത പൊലീസ് ഓഫിസറെ തല്‍സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ലൈംഗിക അതിക്രമങ്ങളില്‍ ലജ്ജിക്കേണ്ടതു പെണ്‍കുട്ടിയല്ലെന്നും അക്രമികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ഇരകള്‍ക്കു ധൈര്യം കൊടുക്കുകയാണു വേണ്ടതെന്നും ചര്‍ച്ചകള്‍ ഉണ്ടായി.

ഏപ്രില്‍ 17-ന് മുഖ്യപ്രതി അബ്ദൂര്‍ റഹിം, താനും തന്റെ സുഹൃത്തുക്കളായ 11 പേരും ചേര്‍ന്നാണു നസ്രത്തിനെ കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ കുറ്റസമ്മതം നടത്തി. ഏപ്രില്‍ നാലാം തീയതി നസ്രത്തിനെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ റഹിമും സുഹൃത്തുക്കളും യോഗം ചേര്‍ന്നതായും ഗൂഢാലോചന നടത്തിയതായും വെളിപ്പെട്ടു. പ്രതികള്‍ പിടിയിലായെങ്കിലും നസ്രത്തിനു നീതി ലഭിക്കണമെന്ന് ആവശ്യം ഉന്നയിച്ചു പതിനായിരങ്ങളാണ് തെരുവില്‍ ഇറങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

BEACH ബീച്ചിൽ ശക്തമായ കടൽക്ഷോഭം  (9 minutes ago)

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (2 hours ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (2 hours ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (3 hours ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (3 hours ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (4 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (4 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (4 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (4 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (5 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (5 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (6 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (6 hours ago)

Malayali Vartha Recommends