മെക്സിക്കോയിൽ മയക്ക് മരുന്ന് സംഘത്തെ അന്വേഷിച്ച് പോയ അന്വേഷകർ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത് !പിന്നിൽ സാത്താൻ ആരാധകർ എന്ന് സൂചന

നാല്‍പതിലധികം തലയോട്ടികൾ, നിരവധി അസ്ഥികൾ ഭരണിയില്‍ സൂക്ഷിച്ച നിലയില്‍ ഭ്രൂണം. മയക്കുമരുന്ന് സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന കാഴ്ചകൾ. ഏറെ ദുരൂഹതകൾ സൃഷ്ടിച്ച് മെക്‌സികോ നഗരത്തിലെ ഈ കാഴ്ചകൾ.മെക്സിക്കോയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരത്തിൽ നിന്നും വന്ന ആ വിവരത്തിലേക്ക്. ദുരൂഹത നിറഞ്ഞ് നിൽക്കുന്ന ഘട്ടത്തിലേക്കായിരുന്നു മയക്ക് മരുന്ന് സംഘത്തെ അന്വേഷിച്ച് പോയ പോലീസുകാർ ചെന്നെത്തിയത്. മെക്‌സികോ നഗരത്തിന് സമീപം നടത്തിയ അന്വേഷണത്തിൽ നാല്‍പതിലധികം തലയോട്ടികളും അസ്ഥികളും കണ്ടെത്തുകയുണ്ടായി. മയക്കുമരുന്ന് വ്യാപാരികളുടെ ഗൂഢസങ്കേതങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ റെയ്ഡിലാണ് ഇവ കണ്ടെത്തിയിരിക്കുന്നത് എന്നത് ഞെട്ടിക്കുന്നു. ഡസന്‍ കണക്കിന് ശരീരാസ്ഥികളായിരുന്നു ഇവിടെ നിന്നും കണ്ട് കിട്ടിയിരിക്കുന്നത്. ഇവ മാത്രമല്ല ഗ്ലാസ് ഭരണിയില്‍ സൂക്ഷിച്ച നിലയില്‍ ഒരു ഭ്രൂണവും പോലീസിന് ലഭിക്കുകയുണ്ടായി.
ബലിപീഠത്തിൻറെ അടുത്തായി സൂക്ഷിച്ച നിലയിലായിരുന്നു തലയോട്ടികള്‍ കണ്ടെത്തിയിരുന്നത്. മെക്‌സിക്കോ സിറ്റി അറ്റോര്‍ണി ജനറലിന്റെ ഓഫീസ് ഈ ചിത്രങ്ങൾ പുറത്തു വിട്ടിരുന്നു. പുറത്ത് വിട്ട ചിത്രത്തില്‍ കാണുവാൻ സാദിക്കുന്നത് ബലിപീഠത്തിന് ചുറ്റുമായി അടുക്കിവെച്ച നിലയിൽ തലയോട്ടികള്‍ ഇരിക്കുന്നതാണ്. ബലിപീഠത്തിന് പിന്നിലായി തലയില്‍ കൊമ്ബുകളോടു കൂടിയ മുഖം മൂടി കൊണ്ടലങ്കരിച്ച നിലയില്‍ ഒരു കുരിശ് സ്ഥാപിച്ചിട്ടുണ്ട്. ബലിപീഠത്തിന് വലതു വശത്തെ ഭിത്തിയില്‍ നിറയെ ചിഹ്നങ്ങള്‍ വരച്ചു ചേര്‍ത്തിട്ടുണ്ടായിരുന്നു . മുകളില്‍ കൈകളുള്ള പിരമിഡ്, കൊമ്ബുകള്‍ക്കിടയില്‍ ഷഡ്ഭുജാകൃതി വരച്ചു ചേര്‍ത്ത ആട്ടിന്‍തല, ആകാശ ഗോളങ്ങള്‍ ഇവയുള്‍പ്പെടെ അനവധി നിഗൂഢചിഹ്നങ്ങളും ചിത്രങ്ങളും ഇവയില്‍ പെടുന്നു. വിവിധനിറത്തിലെ വരകളുള്ള ദണ്ഢുകള്‍ ഭിത്തിക്ക് നേരെ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
വിവിധതരത്തിലുള്ള കത്തികള്‍, നാല്‍പത് താടിയെല്ലുകള്‍, മുപ്പതിലധികം അസ്ഥികള്‍(കൈകളുടേയും കാലുകളുടേയും)എന്നിവയാണ് ഇവിടെ നിന്ന് ലഭിച്ചത്. ഗ്ലാസ് ഭരണിയില്‍ കണ്ടെത്തിയത് മനുഷ്യഭ്രൂണമാണോയെന്ന് ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. മനുഷ്യശരീരാവശിഷ്ടങ്ങള്‍ ലഭിച്ച തലസ്ഥാനനഗരത്തിന്റെ സമീപപ്രദേശമായ ടെപിറ്റോ നിയമവിരുദ്ധപ്രവര്‍ത്തങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ സ്ഥലം കൂടിയാണ് എന്നത് ശ്രദ്ധേയം. ടെപിറ്റോയില്‍ മയക്കുമരുന്ന് വ്യാപാരത്തിന്റെ ഭാഗമായി നിരവധി പരീക്ഷണശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി രഹസ്യതുരങ്കങ്ങളും രഹസ്യസങ്കേതങ്ങളും നിറഞ്ഞ ടെപിറ്റോ രഹസ്യപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായാണ് വിലയിരുത്തപ്പെടുന്നത്. ആഭിചാരപ്രവര്‍ത്തനങ്ങളും ഇവിടെ സജീവമോണോ എന്നൊരന്വേഷണവും പോലീസ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് 31 പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.എന്നാല്‍ അവരില്‍ 27 പേരെ വിട്ടയക്കാന്‍ ജഡ്ജി ഉത്തരവിടുകയുണ്ടായി.
https://www.facebook.com/Malayalivartha