Widgets Magazine
29
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...


വിനയമില്ലാത്ത അധികാരവും അപക്വമായ രാഷ്ട്രീയവും; ആര്യയുടെ വീഴ്ച ഒരു പാഠമാണ്: മേയർ പദവിയിൽ നിന്ന് കാഴ്ചക്കാരിയുടെ റോളിലേക്ക്; ആര്യയുടെ തിരിച്ചടിക്ക് പിന്നിലെ കാരണങ്ങൾ...


സങ്കടക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കുഴഞ്ഞുവീണ തൊഴിലാളി മരിച്ചു


നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച രണ്ടു തവണ കേരളത്തിലെത്തും... തെരഞ്ഞെടുപ്പ് റാലി 29ന് പാലക്കാട്ടും, അന്നു തന്നെ റോഡ് ഷോ തൃശൂരിലും...


രാജ്യം നേരിടുന്ന പ്രതിസന്ധികൾ ചർച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിമാരുടെ യോഗം ചേർന്നു... . കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടികൾ സ്വീകരിക്കും, സംസ്ഥാന - ജില്ലാ തലത്തിൽ കൺട്രോൾ റൂമുകൾ തുറക്കും

ഭീതിയോടെ ഒരു നഗരം; പാക്കിസ്ഥാനിലെ 900ത്തോളം കുട്ടികള്‍ക്ക് എച്ച്‌ ഐ വി ബാധിച്ചതായി സ്ഥിരീകരണം

31 OCTOBER 2019 05:31 PM IST
മലയാളി വാര്‍ത്ത

പാക്കിസ്ഥാനിലെ 900ത്തോളം കുട്ടികള്‍ക്ക് എച്ച്‌ ഐ വി ബാധിച്ചതായി സ്ഥിരീകരണം. ഉപയോഗിച്ച സിറിഞ്ചുകള്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് പാകിസ്ഥാനിലെ ഒരു നഗരത്തിലെ 900 കുട്ടികള്‍ എച്ച്‌ ഐ വി ബാധിതരാണെന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. പാക്കിസ്ഥാനിലെ ശിശുരോഗ വിദഗ്ദനായ ഡോ. മുസാഫര്‍ ഘംഗ്രോയാണ് ഈ ദുരന്തത്തിന് കാരണക്കാരന്‍.ഡോക്ടറുടെ വഞ്ചനാപരമായ സമീപനമാണ് ഇത്തരമൊരു ദുരന്തത്തിലേക്ക് ഇത്രയധികം കുട്ടികളെ തള്ളി വിട്ടത്. അണുബാധയുള്ള സിറിഞ്ചുകള്‍ ഈ ഡോക്ടര്‍ വീണ്ടും ഉപയോഗിച്ചതിലൂടെയാണ് ഇത്രയധികം കുട്ടികള്‍ എച്ച്‌ ഐ വി ബാധിതരായത്.

അഞ്ഞൂറോളം കുട്ടികളില്‍ ഈ വര്‍ഷം ആദ്യം എച്ച്‌ഐവി ബാധ കണ്ടെത്തിയിരുന്നു. എന്നാല്‍, 1100 കുട്ടികള്‍ക്കാണ് എച്ച്‌ഐവി ബാധയുള്ളതായി കണ്ടെത്തിയിരിക്കുന്നത്. ഈ കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ 900 കുട്ടികളില്‍ എച്ച്‌ ഐ വി പോസിറ്റീവ് ആണെന്ന് തെളിഞ്ഞു. ഘംഗ്രോ മറ്റുള്ളവരില്‍ ഉപയോഗിച്ച്‌ അണുബാധയേറ്റ സിറിഞ്ചുകള്‍ കുട്ടികളെ ചികിത്സിക്കുമ്ബോള്‍ ഉപയോഗിക്കുകയായിരുന്നു.

നൂറു കണക്കിന് പേര്‍ക്ക് എച്ച്‌ ഐ വി ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അശ്രദ്ധ, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം, ഡോ. ഘംഗ്രോ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു പൊതു ആശുപത്രിയില്‍ ഇപ്പോഴും ജോലി ചെയ്യുന്നുണ്ടെന്നുമാണ് പുറത്തുവരുന്ന സൂചനകള്‍.

നേരത്തെ പാക്കിസ്ഥാനെ ഭീതിയിലാഴ്ത്തി രാജ്യത്ത് എയ്ഡ്സ് രോഗം അതിവേഗം പടരുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് എയ്ഡ്സ് വലിയതോതില്‍ പടര്‍ന്നുപിടിക്കുന്നത്.രാജ്യത്തെ ആരോഗ്യമേഖല കയ്യടക്കിയിരിക്കുന്നത് മുറിവൈദ്യന്‍മാരാണ്. എയ്ഡ്സ് പടര്‍ന്നുപിടിക്കാന്‍ ഇതും വലിയൊരളവ് കാരണമാകുന്നതയാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞുപോയ വര്‍ഷം 1.2 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. അതായത് ആയുധങ്ങള്‍ക്കും യുദ്ധത്വരയ്ക്കും വേണ്ടിയുള്ള തുക.ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ നാലു ശതമാനം വരെ ഈ ആക്രമണോത്സുകതയ്ക്ക് പാകിസ്ഥാന്‍ മാറ്റുന്നു. രാജ്യം ആരോഗ്യരംഗത്ത് വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമാണെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്സ് അതിവേഗം പകരാന്‍ കാരണമാകുന്നത്. ഇത് ചെയ്യുന്നതോ പണം ലാഭിക്കാനും. ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ ഒരു നിലവാരവും പുലര്‍ത്തുന്നില്ല. ലക്ഷക്കണക്കിന് മുറിവൈദ്യന്മാരാണ് പാകിസ്ഥാനിലെ ആരോഗ്യരംഗം കയ്യടക്കിയിട്ടുള്ളത് . ഐക്യരാഷ്ട്രസഭയാണ് ഈ കണക്ക് പുറത്തുവിടുന്നത്.

രണ്ടുവര്‍ഷത്തിനിടെ ഷാകോട്ടില്‍ 140ല്‍ അധികം പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയത് . ഈ വര്‍ഷം ഇതു വരെ 85 പേര്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബസ്തറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നന്‍കാന സാഹിബിലെ ഷാക്കോട്ടില്‍ പകര്‍ച്ചവ്യാധിയെന്ന പോലെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട  (2 hours ago)

തലയില്‍ പൂച്ചയെ വച്ച് യുവതി എയര്‍പോര്‍ട്ടിലൂടെ നടന്നുനീങ്ങുന്ന വീഡിയോ വൈറലായി  (2 hours ago)

ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍  (3 hours ago)

രാഹുല്‍ ഗാന്ധി തനിക്ക് ചില ഉറപ്പുകള്‍ നല്‍കിയിട്ടുണ്ടെന്നു കെ സുധാകരന്‍  (3 hours ago)

ഹോര്‍മുസ് കടലിടുക്കിലൂടെ എല്‍പിജിയുമായി രണ്ട് ഇന്ത്യന്‍ കപ്പലുകള്‍  (4 hours ago)

സംസ്ഥാനത്ത് വേനല്‍മഴയെ തുടര്‍ന്ന് വീട്ടുമുറ്റത്ത് നിന്ന വയോധിക ഇടിമിന്നലേറ്റ് മരിച്ചു  (4 hours ago)

വിദ്യാര്‍ഥിനിയെ വീട്ടില്‍ വിളിച്ചുവരുത്തി മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ പ്രതികള്‍ക്ക് 10 വര്‍ഷം കഠിന തടവ്  (5 hours ago)

പീഡന പരാതിയുമായി സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതായി പരാതി  (5 hours ago)

വിവാഹബന്ധത്തിനുള്ളിലെ ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി  (6 hours ago)

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് ഡീല് എന്ന് എം.എ ബേബി  (6 hours ago)

'കല്യാണമരം' നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു  (7 hours ago)

ദേ ശിവൻകുട്ടി അപ്പൂപ്പന്റെ നെറ്റിയിൽ കുറി ..! കാറൽമാക്സ് മുത്തപ്പാ...! രാജീവിനെ പേടിച്ച് ചെയ്തു കൂട്ടുന്നത്  (7 hours ago)

സേതുവിൻ്റെ സ്വന്തം കെമിസ്ട്രി ടീച്ചർക്കു വേണ്ടി ഒരു ഗാനം; ഒരു ദുരൂഹ സാഹചര്യത്തിലെ ആദ്യ ഗാനമെത്തി!!!!  (7 hours ago)

KFC ൽ ജോലി ഒഴിവുകൾ 50.000 വരെ ശമ്പളം ഇപ്പോൾ അപേക്ഷിക്കാം  (7 hours ago)

കുസാറ്റില്‍ അവസരം SSLC ക്കാർക്ക് അപേക്ഷിക്കാം 22 ഒഴിവുകള്‍  (7 hours ago)

Malayali Vartha Recommends