Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

കട്ടിലിന്റെ കാലൊടിച്ച മകളെ പൂട്ടാന്‍ അമ്മയും കാമുകനും. മകളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വാശിയിലാണ് അമ്മ. ആസ്‌ത്രേലിയയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്

02 NOVEMBER 2019 04:56 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

കട്ടിലിന്റെ കാലൊടിച്ച മകളെ പൂട്ടാന്‍ അമ്മയും കാമുകനും. മകളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന വാശിയിലാണ് അമ്മ. ആസ്‌ത്രേലിയയിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. കാമുകനുമൊത്ത് അമ്മ നിക്കോള്‍ കിടക്കുമ്പോഴാണ് മകള്‍ റിയാണ കട്ടിലിന്റെ കാലൊടിച്ചത്. മകള്‍ 1600 പൗണ്ട് , ഒന്നേമുക്കാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അമ്മയുടെ ആവശ്യം. സിഡ്‌നിയിലാണ് സംഭവം നടന്നത്.
'ട്രയല്‍ ബൈ കൈല്‍' എന്ന പേരില്‍ കൈല്‍ സാന്‍ഡിലാന്‍ഡ്‌സ് എന്ന റേഡിയോ ജോക്കി നടത്തുന്ന റിയാലിറ്റി ഷോയെയാണ് അമ്മ സമീപിച്ചിരിക്കുന്നത്. മകള്‍ കട്ടില്‍ തകര്‍ത്തപ്പോള്‍ താന്‍ വീട്ടിലില്ലായിരുന്നെന്ന് അമ്മ പറയുന്നു. കാമുകനുമൊത്ത് യാത്രയിലായിരുന്നു.
വീട് നോക്കണമെന്ന് മകളോട് ആവശ്യപ്പെട്ടിരുന്നു. അതിനിടെ ഇങ്ങിനെയൊരു ചതി പ്രതീക്ഷിച്ചില്ലെന്നും നിക്കോള്‍ പറയുന്നു.

അമ്മ ഇല്ലാതിരുന്നപ്പോള്‍ താന്‍ കാമുകനെ വീട്ടില്‍ വിളിച്ചുവരുത്തിയാണ് ഈ പരിപാടി കാണിച്ചതെന്ന് റിയാണ പറയുന്നു. അമ്മയെ പോലെ നൂറ് കിലോയിലധികം ഭാരമുള്ള റിയാണ കാമുകനുമൊത്ത് കട്ടിലില്‍ കിടക്കുന്നതിനിടെ കാല്‍ ഒടിയുകയായിരുന്നു. ഇക്കാര്യം അമ്മയോട് പറഞ്ഞതുമില്ല. യാത്ര കഴിഞ്ഞ് വന്ന അമ്മയും കാമുകനും ക്ഷീണിതരായി കട്ടിലില്‍ കിടക്കാന്‍ ചെന്നപ്പോഴാണ് പണി കിട്ടിയതെന്നും മകള്‍ പറയുന്നു.
അമ്മയുടെയും മകളുടെയും തര്‍ക്കം കേട്ട 'ജഡ്ജി' കൈല്‍, കാമുകനുമായി ശയിക്കാന്‍ സ്വന്തം മുറിയിലെ കട്ടില്‍ ഉപയോഗിക്കാമായിരുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ അവിടെ തന്റെ സുഹൃത്തും കാമുകനും ഇരിക്കുകയായിരുന്നെന്ന രസകരമായ മറുപടിയാണ് നല്‍കിയത്. ഏതായാലും അമ്മയുടെ കട്ടില്‍ തകര്‍ത്ത മകള്‍ക്ക് പിഴയിട്ടിരിക്കുകയാണ് കോടതി!

താനില്ലാത്ത സമയം നോക്കി കാമുകനെ വിളിച്ചുവരുത്തിയ മകളുടെ നടപടി ശരിയായില്ലെന്നും അമ്മ ആരോപിച്ചു. എന്നാല്‍ അമ്മയ്ക്ക് കാമുകനൊപ്പം ഉല്ലാസയാത്ര പോകാമെങ്കില്‍ പ്രയാപൂര്‍ത്തിയായ തനിക്ക് കാമുകനുമൊത്ത് കഴിയാമെന്ന് റിയാണ വാദിച്ചു. നഷ്ടപരിഹാരം നല്‍കില്ലെന്നും വീട്ടിലെ ഉപകരണങ്ങള്‍ കേടായാല്‍ നന്നാക്കുകയാണ് വേണ്ടതെന്നും അതിന് താന്‍ സഹായിക്കാമെന്നും റിയാണ പറഞ്ഞെങ്കിലും നഷ്ടപരിഹാരം വേണമെന്ന ഉറച്ചനിലപാടിലാണ് അമ്മ. അമൃതാ ടി.വിയിലെ കഥ ഇതുവരെ പോലെയുള്ള റിയാലിറ്റി ഷോയാണ് ട്രയല്‍ ബൈ കൈല്‍. ആസ്‌ത്രേലിയയിലെ വളരെ പോപ്പുലറായ റിയാലിറ്റിഷോയാണ്. ഷോയുടെ പബഌസിറ്റിക്ക് വേണ്ടി കാട്ടിക്കൂട്ടിയ സംഭവമാണിതെന്നും ആക്ഷേപമുണ്ട്.

റിയാണയും അമ്മയും വീട്ടില്‍ നല്ല കൂട്ടാണ്. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ ഇരുവര്‍ക്കും പരിഹരിക്കാമായിരുന്നു. അല്ലെങ്കില്‍ സുഹൃത്തുക്കള്‍ ഇടപെടുമായിരുന്നു. അതിന് പകരം റിയാലിറ്റിഷോകളിലും മറ്റും പോയി പരസ്പ്പരം ചെളിവാരിയെറിഞ്ഞത് ശരിയായില്ലെന്നാണ് നിക്കോളിന്റെ അടുത്തബന്ധുക്കള്‍ പറയുന്നത്. അമ്മയ്ക്കും മകള്‍ക്കും സാധാരണ മനുഷ്യരേക്കാള്‍ തടി കൂടുതലാണ്. അത് പാരമ്പര്യമായി കിട്ടിയതാണ്. ഒരാള്‍ക്ക് മറ്റൊരാളോട് ക്ഷമിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഉണ്ടായിരുന്നുള്ളൂ. അതിന് പകരം ടി.വി ഷോയിലും മറ്റും പോയി ചീപ്പ് പബഌസിറ്റിക്ക് ശ്രമിച്ചത് ശരിയായില്ലെന്ന് രണ്ട് പേരുടെയും ഫാമിലി സുഹൃത്ത് പറയുന്നു. എന്തായാലും ആസ്‌ത്രേലിയയിലെ ഓണ്‍ലൈന്‍ മീഡിയകളിലെല്ലാം ഇപ്പോഴത്തെ ട്രെന്‍ഡിംഗ് വാര്‍ത്തയാണ് റിയാണയും നിക്കോളും പിന്നെ കട്ടിലും.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ബസ് മേഖലയിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക്...  (35 minutes ago)

സ്വകാര്യ ആശുപത്രികളിലെ അമിതചികിത്സാച്ചെലവിന് നിയന്ത്രണമേർപ്പെടുത്താൻ നിയമനിർമ്മാണത്തിനൊരുങ്ങി സംസ്ഥാന സർക്കാർ  (1 hour ago)

മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം... ജന്തർമന്ദറിന്റെ രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ റോഡുകളും പൊലീസ് ബാരിക്കേഡുകൾവച്ച് അടച്ചുപൂട്ടി, കേരള ഹൗസ് വഴ  (1 hour ago)

കണ്ണീർക്കാഴ്ചയായി... ഭക്ഷണം കഴിക്കുന്നതിനിടയിൽ ശാരീരികാസ്വാസ്ഥ്യം, ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (1 hour ago)

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുമുള്ള സൗജന്യ ബസ് യാത്രാ പദ്ധതി വിപുലീകരിച്ച് മുഖ്യമന്ത്രി ജോസഫ് വിജയ്  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്... പവന് 760രൂപയുടെ വർദ്ധനവ്  (2 hours ago)

മോട്ടോര്‍ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയ്യാറാക്കിയ ചലാനുകള്‍ 50 ശതമാനം മാത്രം ഒടുക്കി തീര്‍പ്പാക്കാനുള്ള സുവര്‍ണാവസരം വീണ്ടും...  (2 hours ago)

മേരി കോമിനു ശേഷം ബോക്സിങ്ങിൽ ഇന്ത്യക്ക് വീണ്ടും സ്വർണം....  (3 hours ago)

വിദ്യാർഥികൾക്ക് മൃഗശാലയിൽ സൗജന്യ പ്രവേശനം... വന്യജീവിവാരാഘോഷം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യം  (3 hours ago)

കണ്ണീർക്കാഴ്ചയായി... ക്ഷേത്രദർശനത്തിന് പോയവരുടെ ടെമ്പോ ട്രക്കുമായി കൂട്ടിയിടിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം  (3 hours ago)

അടുത്ത വർഷത്തെ ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ  (4 hours ago)

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (4 hours ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (4 hours ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (4 hours ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (5 hours ago)

Malayali Vartha Recommends