ഇരട്ടക്കൊലപാതകം നടത്തിയിട്ട് പോലീസ് പിടിയില്‍ നിന്നും കടന്ന പതിമൂന്നുകാരനെ അമ്മ പോലീസില്‍ ഏല്പിച്ചു
അമേരിക്കയിലെ നോര്‍ത്ത് കരോലൈനയില്‍ ഇരട്ട കൊലപാതക കേസില്‍ അറസ്റ്റു ചെയ്തു കോടതിയില്‍ ഹാജരാക്കിയശേഷം തിരികെ കൊണ്ടുവരുന്നതിനിടയില്‍ പോലീസുകാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട പതിമൂന്നുകാരനായ ജെറിക്കൊയെ മാതാവ് തിരികെ പോലീസില്‍ ഏല്പിച്ചു.
നവംബര്‍ 5-നായിരുന്നു കാലില്‍ ചങ്ങലയിട്ടിരുന്ന ജെറിക്കൊ റോബ്സണ് കൗണ്ടി കോര്‍ട്ടില്‍ നിന്നും പുറത്തുകടക്കുന്നതിനിടെ രക്ഷപ്പെട്ടത്. കുട്ടിയെ കണ്ടെത്തുന്നവര്‍ക്ക് പോലീസ് 15,000 ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.
ഒക്ടോബര്‍ 14-ന് ഫ്രാങ്ക് തോമസ് (34) ആഡം തോമസ് (33) എന്നിവര്‍ മരിച്ച കേസിലായിരുന്നു ജെറിക്കൊയെ കൊലപാതക കുറ്റത്തിന് അറസ്റ്റു ചെയ്തത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ ചിത്രം പരസ്യപ്പെടുത്തുന്നതിന് വിലക്കുണ്ടെങ്കിലും ജെറിക്കൊ അപകടകാരിയെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്നു കുട്ടിയുടെ ചിത്രം പോലീസ് പരസ്യപ്പെടുത്തുകയും പിടികൂടാന്‍ പൊതുജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു.
നവംബര്‍ 5-മുതല്‍ പോലീസിന് തലവേദന സൃഷ്ടിച്ച ജെറിക്കൊ സ്വന്തം വീട്ടില്‍ എങ്ങനെ എത്തിയെന്നറിയില്ല. ബുധനാഴ്ച ജെറിക്കൊയെ ജുവനൈല്‍ ഡിറ്റന്‍ഷന്‍ സെന്ററില്‍ അടച്ചു.
https://www.facebook.com/Malayalivartha