Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം


യേശുവിന്റെ തിരുപ്പിറവിയുടെ ഓർമകൾ പുതുക്കി ക്രൈസ്തവർ ഇന്ന് ലോകമെങ്ങും ക്രിസ്തുമസ് ആഘോഷിക്കുന്നു... ഈ ക്രിസ്മസ് ദിനം സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ, എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകൾ.


ശബരിമല ദർശനത്തിനു നിയന്ത്രണം... മണ്ഡല പൂജയോടനുബന്ധിച്ച് 26ന് വെർച്വൽ ക്യൂ വഴി 30,000 പേർക്കും 27ന് 35,000 പേർക്കും പ്രവേശനം അനുവദിക്കും

ഇറാനിലേക്ക് ഇസ്രയേലിന്റെ തൊണ്ണൂറോളം ആണവ പോർമുനകൾ; ചുറ്റും മിസൈൽ സജ്ജമായ യു എസ് സഖ്യ രാജ്യങ്ങൾ; ആൾബലം കൊണ്ട് നേടാനാകില്ല; അമേരിക്കയോട് ഒരു നേരിട്ടുള്ള യുദ്ധത്തിൽ പിടിച്ചു നിൽക്കാൻ ഇറാന് കഴിയുമോ? എന്താവും ഇനിയുള്ള മണിക്കൂറുകളിൽ സംഭവിക്കുക?ഇരു രാജ്യങ്ങളുടെയും ആയുധ സൈനിക ശക്തിയുടെ ഒരു അവലോകനത്തിലേക്ക്

09 JANUARY 2020 08:32 AM IST
മലയാളി വാര്‍ത്ത

More Stories...

അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ .... വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. ... ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികൾ...

ലിബിയൻ സൈനിക മേധാവി അലി അഹമ്മദ് അൽ-ഹദാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടു....

ദുബായില്‍ യുവതിയെ മുന്‍ ഭര്‍ത്താവ് അതിക്രൂരമായി കുത്തിക്കൊന്നു

മതനിന്ദ ആരോപിച്ച് ആള്‍ക്കൂട്ടം കെട്ടിത്തൂക്കിക്കൊല ചെയ്ത കേസില്‍ 7 പ്രതികള്‍ അറസ്റ്റില്‍

100 ഹമാസുകൾക്ക് വധശിക്ഷ!! ഹിസ്ബുല്ല താവളങ്ങളിൽ ബോംബിട്ടു 450 അൽ-ഖസ്സാം ബ്രിഗേഡുകളെ പരസ്യ വിചാരണ ചെയ്യും

ലോകം മുഴുവൻ ഉറ്റു നോക്കുന്ന രണ്ടു രാജ്യങ്ങളാണ് .അമേരിക്കയും ഇറാനും. യുദ്ധഭീതി വിതച്ചുകൊണ്ട് പോർ വിളികളും പ്രകോപനങ്ങളും നടത്തുന്നതിൽ മൽസരിക്കുകയാണ് ഇരു കൂട്ടരും. കഴിഞ്ഞ ദിവസം ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളില്‍ ഇറാൻ നടത്തിയ ആക്രമണത്തില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്ചെയ്തിരുന്നു. . ഇറാന്‍ മാധ്യമങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികളും 80 സൈനികര്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്‍തു. 15 മിസൈലുകള്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പ്രയോഗിച്ചെന്നാണ് ഇറാന്‍ പ്രസ് ടിവി വെളിപ്പെടുത്തിയിരിക്കുന്നത്. ഇറാനിയന്‍ ജനറല്‍ കസ്സിം സൊലൈമാനിയുടെ കൊലപാതകത്തിനുള്ള പ്രതികാരമായിരുന്നു ഈ ആക്രമണം എന്നാണ് റിപ്പോര്‍ട്ട്.ഇതിലൊന്നുപോലും അമേരിക്കയ്ക്ക് തടുക്കാനായില്ലെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഇറാന്‍റെ ആക്രമണത്തില്‍ ഒരാള്‍ പോലും മരിച്ചില്ലെന്നാണ് അമേരിക്കയുടെ മറുപടി. ആക്രമണ സമയത്ത് സൈനികര്‍ ബങ്കറുകളില്‍ ആയിരുന്നെന്നും അമേരിക്ക വാദിക്കുന്നു. ഇറാഖിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങളായ അല്‍ അസദ്, ഇര്‍ബില്‍ സൈനിക താവളങ്ങളാണ് ഇറാന്‍ ആക്രമിച്ചത്. എന്തായാലും മേഖലയില്‍ യുദ്ധഭീതി പടരുകയാണ്.
അമേരിക്കയിൽ ആഭ്യന്തര ചർച്ചകൾ സജീവമാണ്.. ഈ അവസരത്തിലാണ് ഇരു രാജ്യങ്ങളുടെ സൈനിക ശക്തി പരിശോധിക്കുന്ന നിരവധി വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത്. തങ്ങളുടെ സൈനിക ശക്തിയും യുദ്ധ തന്ത്രങ്ങളും വെളിപ്പെടുത്തിത്ത ജയം തങ്ങൾക്കാണ് എന്ന് ഇരു രാജ്യങ്ങളും വാടാ പ്രതിവാദങ്ങൾ നടക്കുകയാണ്. .എന്താണ്ഇ റാന്‍റെയും അമേരിക്കയുടെയും സൈനിക ശക്തി , എന്തൊക്കെയാണ് ഇരു രാജ്യങ്ങളുടെയും ദൗര്‍ബല്യങ്ങള്‍

സൈനിക ശക്തികളെ റാങ്ക് ചെയ്യുന്ന ഗ്ലോബല്‍ ഫയര്‍പവര്‍ ഇന്‍റക്സ് പ്രകാരം ലോകത്ത് സൈനിക ശേഷിയുള്ള 137 രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്താണ് യുഎസ്എയുടെ സ്ഥാനം. രണ്ടാം സ്ഥാനത്ത് റഷ്യയും പിന്നെ ചൈനയുമാണ്. എന്നാല്‍ ഈ ലിസ്റ്റില്‍ 14മത്തെ സ്ഥാനത്താണ് ഇറാന്‍. 2018 ലെ കണക്ക് പ്രകാരം ഇറാന്‍ തങ്ങളുടെ സൈനിക ശക്തിക്കായി ആ വര്‍ഷം ചിലവഴിച്ച തുക 18.9 ശതകോടി അമേരിക്കന്‍ ഡോളറാണ്. അതേ സമയം അമേരിക്ക ചിലവാക്കിയ തുക 648.8 ശതകോടി അമേരിക്കന്‍ ഡോളറാണ്. സ്റ്റോക്ക്ഹോം ഇന്‍റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റ്യൂട്ടിനെ ഉദ്ധരിച്ചാണ് ഈ കണക്ക്.

6,0000 ലക്ഷം സജീവ അംഗങ്ങള്‍ ഉള്ള സൈന്യമാണ് ഇറാന് ഉള്ളത് എന്നാണ് അമേരിക്കന്‍ രഹസ്യന്വേഷണ വിവരങ്ങള്‍ പറയുന്നത്. ഒപ്പം 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ റിസര്‍വ് സൈന്യത്തെയും അമേരിക്ക പ്രതീക്ഷിക്കുന്നു. എന്നാല്‍ അമേരിക്കന്‍ സൈന്യത്തില്‍ 1.3 ദശലക്ഷം സജീവ അംഗങ്ങളും. 8ലക്ഷം റിസര്‍വ് അംഗങ്ങളുമാണ് ഉള്ളത്. ഇറാനില്‍ 18 വയസുള്ള അണുങ്ങള്‍ക്ക് സൈനിക സേവനം നിര്‍ബന്ധമാണ്. അതിനാല്‍ തന്നെ ഇറാനില്‍ മികച്ച റിസര്‍വ് സൈനികര്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇറാനിയന്‍ സൈന്യം പൊതുവായി രണ്ട് വിഭാഗങ്ങളാണ്. സാധാരണ സൈന്യം - ആര്‍ട്ടിഷ് എന്ന് ഇവര്‍ അറിയപ്പെടും. രണ്ടാം വിഭാഗം ഇസ്ലാമിക്ക് റവല്യൂഷണറി ഗാര്‍ഡ്. ഇറാന്‍റെ 1979 ലെ ഭരണഘടന പറയുന്നത് പ്രകാരം ഇറാനിയന്‍ സൈന്യം 'പ്രത്യയശാസ്‌ത്ര സേന' എന്നാണ് വിശേഷിപ്പിക്കുന്നത്. അതായത് രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ കാക്കുവാന്‍ മാത്രമല്ല. 'ദൈവത്തിന്‍റെ നിയമം' ലോകത്തെമ്പാടും നടപ്പിലാക്കുവാനുള്ള ഉത്തരവാദിത്വം ഈ സൈന്യത്തിൽ നിക്ഷിപ്തം.

അതുകൊണ്ടുതന്നെ പ്രത്യേക അധികാരങ്ങളുംസ്വാധീനവും ഉള്ളവരാണ് ഇസ്ലാമിക്ക് റവല്യൂഷണറി ഗാര്‍ഡ് ഇറാനിലെ സിവിലിയന്‍ ജീവിതത്തിലും, ഇറാന് പുറത്ത് ഇറാന്‍റെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും ഇസ്ലാമിക്ക് റവല്യൂഷണറി ഗാര്‍ഡിന് ശേഷിയുണ്ട്. ഇതിന്‍റെ രഹസ്യന്വേഷണ വിഭാഗത്തിന്‍റെ തലവനായിരുന്നു അമേരിക്ക കൊലപ്പെടുത്തിയ ജനറല്‍ കാസ്സിം സൊലൈമാനി.
അമേരിക്കയുടെ സെന്‍റര്‍ ഫോര്‍ സ്റ്റാറ്റര്‍ജിക്ക് അന്‍റ് ഇന്‍റര്‍നാഷണല്‍ സ്റ്റഡീസിന്‍റെ റിപ്പോര്‍ട്ട് പ്രകാരം മിഡില്‍ ഈസ്റ്റില്‍ ഏറ്റവും വൈവിദ്ധ്യവും ശേഷിയും ഉള്ള മിസൈലുകള്‍ കൈവശമുള്ള രാജ്യമാണ് ഇറാന്‍. യുഎസ് ഡിഫന്‍സ് ഇന്‍റലിജന്‍സ് ഏജന്‍സി ഡയറക്ടര്‍ വിന്‍സന്‍റ് ആര്‍ സ്റ്റുവര്‍ട്ടിന്‍റെ അഭിപ്രായ പ്രകാരം അമേരിക്ക നേരിടുന്ന പ്രധാന അഞ്ച് സൈനിക വെല്ലുവിളികളില്‍ പ്രധാനപ്പെട്ടതാണ് ഇറാന്‍റെ മിസൈല്‍ ശേഷി. ഇത്തരം ഒരു മിസൈല്‍ ആക്രമണം തന്നെയാണ് ബുധനാഴ്ച ബാഗ്ദാദില്‍ ഉണ്ടായത് എന്നത് അത്ര നിസ്സാരമായി കണക്കാക്കേണ്ട ഒന്നല്ല. ഇറാന്‍റെ കയ്യിലുള്ള ബാലസ്റ്റിക്ക് ക്രൂയിസ് മിസൈലുകള്‍ 2,000 കിലോമീറ്ററില്‍ കൂടുതല്‍ ദൂരത്തുള്ള ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ളവയാണ്. ഇതിനാല്‍ തന്നെ ദക്ഷിണ കിഴക്കന്‍ യൂറോപ്പ്, ഇസ്രയേല്‍ എന്നിവയ്ക്കൊക്കെ ഇറാന്‍ മിസൈലുകള്‍ ഭീഷണിയായേക്കും.

കഴിഞ്ഞ സമീപ വര്‍ഷങ്ങ ളില്‍ ഐഎസ് അടക്കമുള്ളവര്‍ക്കെതിരെയുള്ള നീക്കത്തിന്‍റെ ഭാഗമായി ഇറാഖ്, സിറിയ എന്നിവിടങ്ങളിലേക്ക് ഇറാൻ മിസൈല്‍ വിക്ഷേപിച്ചിട്ടുണ്ട്. ഇതിനൊപ്പം തന്നെ പേര്‍ഷ്യന്‍ കടലിടുക്കില്‍ എണ്ണടാങ്കറുകള്‍ തകര്‍ത്തതും വാര്‍ത്തകളില്‍ വന്നിരുന്നു. എന്നാല്‍ അമേരിക്കന്‍ സൈനിക ശക്തിയോട് നേരിട്ട് ഏറ്റുമുട്ടാന്‍ ഇറാന് ഈ ശേഷി പോരെന്നാണ് പ്രതിരോധ വിദഗ്ധരുടെ പക്ഷം. ഇതിനായുള്ള സാമ്പത്തിക സൈനിക ശേഷി ഇറാന് ഇപ്പോഴില്ലെന്നാണ് ഇവരുടെ വിശ്വാസം.
തങ്ങളുടെ സൈനിക നയതന്ത്ര ശേഷി മേഖലയിലെ നിഴല്‍ യുദ്ധങ്ങളിലും വിമത പോരാട്ടങ്ങളിലും ഇടപെടല്‍ നടത്തിയാണ് ഇറാന്‍റെ കഴിവ് കാണിക്കുന്നത് . അമേരിക്ക, ഇസ്രയേല്‍, സൗദി അടക്കമുള്ള രാജ്യങ്ങള്‍ക്ക് എതിരായ മേഖലയിലെ വിമതരെ ഇറാനാണ് സംരക്ഷിക്കുന്നത് എന്ന പ്രധാന ആരോപണവും ഉയരുന്നുണ്ട്.. കൊല്ലപ്പെട്ട ജനറല്‍ കാസ്സിം സൊലൈമാനിയായിരുന്നു അതിന്റെ മാസ്റ്റർ ബ്രെയിൻ . ലെബനിലേ ഹിസ്ബുള്ള, യെമനിലെ ഹൂത്തി വിമതര്‍, സിറിയയിലെ ബഷര്‍ അല്‍ അസാദിന്‍റെ അനുകൂലികള്‍ തുടങ്ങിയവരെല്ലാം ഇറാന്‍റെ ആയുധങ്ങള്‍ കൈപറ്റുന്നു എന്ന ആരോപണമുണ്ട്.

2015 ൽ ഉടമ്പടയിൽ ഒപ്പുവെച്ച അമേരിക്കന്‍ ആണവ കരാറിന് ശേഷം അന്താരാഷ്ട്ര ഉപരോധങ്ങളില്‍ വന്ന ഇളവ് ഉപയോഗപ്പെടുത്തി വളരെ വേഗം ഇറാന്‍ തങ്ങളുടെ സൈന്യത്തില്‍ വലിയ തോതില്‍ നവീകരണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന് പുറമേ അടുത്തിടെ ഇറാന്‍ ആളുകളില്ലാത്ത ആത്മഹത്യ ഡ്രോണുകള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവയെ പ്രതിരോധ വിദഗ്ധര്‍ വലിയ നാശത്തിന്‍റെ ആയുധങ്ങള്‍ എന്നാണ് വിശേപ്പിക്കുന്നത്.

ആണവ ആയുധ ശേഷി ഇറാന്‍ ഇപ്പോഴും കൈവരിച്ചിട്ടില്ല എന്നത് തന്നെയാണ് ലോകത്തിന്‍റെ അനുമാനം. അത്തരത്തില്‍ ഒരു അവകാശവാദം ഇന്നുവരെ ഇറാന്‍ ഉന്നയിച്ചിട്ടുമില്ല. 2010ല്‍ അമേരിക്കന്‍ ഇസ്രയേല്‍ കമ്പ്യൂട്ടര്‍ വൈറസ് സ്റ്റുക്സ് നെറ്റിന്‍റെ ആക്രമണത്തില്‍ ഇറാന്‍റെ രാജ്യത്തെ 1000 ത്തോളം ന്യൂക്ലിയര്‍ സെന്‍ട്രഫ്യൂഗലുകള്‍ നിശ്ചലമായിരുന്നു.

ഇതില്‍ നിന്നെല്ലാം ഇറാന്‍ അമേരിക്കയുമായി നേരിട്ട് ഒരു ഏറ്റുമുട്ടലിന് തയ്യാറാകുമോ എന്ന കാര്യം സംശയത്തിലാക്കുന്നു. 1990 ല്‍ ഇറാന്‍റെ അയല്‍ രാജ്യമായി ഇറാഖ് കുവൈത്ത് ആക്രമിക്കുന്ന സമയത്ത് ലോകത്തിലെ ഏറ്റവും ശക്തമായ നാലാമത്തെ സൈനിക ശക്തിയായിരുന്നു. അതിന് ശേഷം ഇറാഖിന് സംഭവിച്ചത് എന്താണെന്ന് ലോകത്തിന് മുന്നിലുള്ള ഉദാഹരണമാണ്. എന്നാല്‍ അമേരിക്കന്‍ സൈനിക ക്യാമ്പുകളെ ആക്രമിച്ചതോടെ ചിത്രം മാറ്റിയിരിക്കുകയാണ് ഇറാന്‍.

അതേ സമയം ഇറാനെതിരെ ഒരു നടപടി ആലോചിക്കുമ്പോള്‍ അമേരിക്കയ്ക്ക് കരുത്താകുന്നത് ഇറാന് ചുറ്റും ഉള്ള അമേരിക്കയുടെ സഖ്യശക്തികളെയാണ്. ഇസ്രായേൽ തന്നെയാണ് അതിൽഏറ്റവും പ്രധാനം.ഏതാണ്ട് 80-90 ആണവ പോര്‍മുനകള്‍ കയ്യിലുള്ള രാജ്യമാണ് ഇസ്രയേല്‍. അതിനൊപ്പം തന്നെസമീപ മേഖലകളിൽ യുഎഇ, സൗദി, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ പിന്തുണയും അവിടെ നിന്ന് എപ്പോള്‍ വേണമെങ്കിലും പോര്‍ വിമാനങ്ങള്‍ അയക്കാനുള്ള ശേഷിയും അമേരിക്കയ്ക്ക് ഉണ്ട്. അതിനാല്‍ തന്നെ കൃത്യമായ സൈനിക മേല്‍ക്കൈ അമേരിക്കയ്ക്ക് ഉണ്ടെന്നു വിദഗ്ദർ അഭിപ്രായ പ്പെടുന്നു.
മറ്റൊരു പ്രധാനകാര്യം വളരെക്കാലം നീണ്ട നിരോധനങ്ങളാല്‍ അമേരിക്കന്‍ ആകാശ ആക്രമണത്തെ നേരിടാന്‍ കഴിയുന്ന രീതിയില്‍ അധുനിക വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നോ റഷ്യയില്‍ നിന്നോ വാങ്ങുവാന്‍ ഇറാന് സാധിച്ചിട്ടില്ല എന്നതാണ്. . ചുറ്റുമുള്ള പല രാജ്യങ്ങളും ഇറാന്റെ ശത്രുപക്ഷത്താണ്. ഇറാന്‍റെ ഇപ്പോഴത്തെ ഏക ഉറച്ച പങ്കാളി സിറിയയിലെ ബാഷര്‍ ഭരണകൂടം മാത്രമാണ്. അമേരിക്കന്‍ വ്യോമക്രമണങ്ങളെ തടുക്കാന്‍ മിസൈല്‍ സുരക്ഷ ഒരു പരിധിവരെ ഇറാന് തുണയായേക്കാം.

എന്നാല്‍ അമേരിക്കന്‍ ആധുനിക വിമാനങ്ങളോട് പൊരുതി നില്‍ക്കാന്‍ പോന്ന പോര്‍വിമാനങ്ങള്‍ ഇറാനില എന്ന് വിദഗ്ദർ ചൂണ്ടിക്കാണിക്കുമ്പോൾ സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയായിട്ടും ഇറാൻ ആത്മവിശ്വാസത്തോടെ അമേരിക്കയെ നേരിടുന്നതിന്റെപിറകിലെ വസ്തുതകൾ മാത്രം ഇനിയും വ്യക്തമായിട്ടില്ല.അമേരിക്കയുടെ സൈനിക താവളം പോലും ആക്രമിക്കാനുള്ള നിലപാട് ഇറാൻ സ്വീകരിച്ചത് അമേരിക്കയുടെ പ്രത്യാക്രമണം മുൻകൂട്ടി കണ്ടുകൊണ്ടു തന്നെയാവണം.അതുകൊണ്ടുതന്നെയിരു രാജ്യങ്ങളും നേരിട്ടുള്ള പോരാട്ടത്തിലേക്കു എത്തിയാൽ എന്തുസംഭവിക്കും എന്ന ആകാംക്ഷയിലാണ് ലോക ജനത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടുകാര്‍ പള്ളിയില്‍ പോയ സമയം നോക്കി വീടിന്റെ വാതില്‍ തകര്‍ത്ത് 60 പവന്‍ കവര്‍ന്നു  (2 hours ago)

ലഹരി വില്പന കേസില്‍ യുവതിയും കാമുകനും ഉള്‍പ്പെടെ നാല് പേര്‍ പിടിയില്‍  (2 hours ago)

പുതുവര്‍ഷത്തില്‍ നരേന്ദ്ര മോദി കേരളത്തില്‍  (3 hours ago)

ശബരിമല സ്വർണ്ണക്കൊള്ള; കൊള്ളക്ക് പിന്നിൽ വലിയൊരു ഗൂഡസംഘം പ്രവർത്തിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല  (7 hours ago)

വര്‍ഗീയ പ്രചാരണം, വിദ്വേഷം വളര്‍ത്തല്‍, കലാപം സൃഷ്ടിക്കല്‍ ഇതൊക്കെ കേരളത്തില്‍ ആര്‍ എസ് എസ് പ്രയോഗിച്ചു; ആര്‍ എസ് എസിന് ഒരുകാലത്തും കീഴടക്കാന്‍ പറ്റാത്തതാണ് നമ്മുടെ നാടിന്‍റെ മതേതര മനസ്സെന്ന് മുഖ്യമന്  (7 hours ago)

നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച സ്ഥിരം നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നത് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകരിച്ചു; രേഖ കേരളത്തില്‍ ആവിഷ്കരിക്കാന്‍ സര്‍ക്കാര്‍  (7 hours ago)

കെഎസ്ആർടിസി ബസിൽ ദേഹാസ്വാസ്ഥ്യം; പിന്നാലെ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാതെ വഴിയിലിറക്കി വിട്ടു  (7 hours ago)

ഭരണഘടനാനുസൃതമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ രാജ്യത്ത് നടത്തുന്ന വോട്ടർപട്ടിക പരിഷ്ക്കരണത്തെപ്പറ്റി തെറ്റിദ്ധാരണയും ഭയവും പരത്തി മുഖ്യമന്ത്രി; വിമർശനവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്ര  (8 hours ago)

കൂട്ട ആത്മഹത്യ നടന്ന രാവിലെ ആ വീട്ടിൽ പോലീസ് എത്തി..!ക്ഷേത്ര കലവറയിലും കലാധരൻ അസ്വസ്ഥൻ  (11 hours ago)

കലാധരന്റെ അച്ഛനെ പൂട്ടി ജീവിച്ചിരിക്കുന്ന അയാളെ കൊന്ന് തിന്ന്..!പിള്ളേരെ കൊല്ലാൻ 'അമ്മ കൂട്ട്..! ഭാര്യയെ വളഞ്ഞ് പോലീസ്  (11 hours ago)

കേറി വാടാ രാഹുലെ..! തിരുപ്പിറവി..! പിണറായിയെ വെട്ടി..! ആവേശത്തോടെ ജനം പിന്നാലെ ഷാഫിയും...!  (11 hours ago)

തമിഴ്നാട്ടിലെ ഹൊസൂരിൽ എയർപോർട്ടിനായി 2980 ഏക്കർ കൃഷിഭൂമി  (12 hours ago)

മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ജിദ്ദയിൽ മരിച്ചു....  (12 hours ago)

പറവൂരിൽ സതീശനെതിരെ രാഹുൽ ഇറങ്ങും..! പാലക്കാട് സ്വതന്ത്രൻ..രണ്ടിടത്ത് രാഹുൽ..! അമ്പോ..!RAHUL V/S SATHEESHAN  (12 hours ago)

രാഹുലിന് സീറ്റ് ഇല്ല സതീശന്റെ ചതി..! സ്വതന്ത്രനായി രാഹുൽ ഇറങ്ങും..! കോൺഗ്രസ്സ് V/S രാഹുൽ  (12 hours ago)

Malayali Vartha Recommends