Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഉറ്റ ചങ്ങാതികളായിരുന്ന ഇസ്രയേലും ഇറാനും തെറ്റിപ്പിരിയാൻ കാരണമിതാണ് ; സുലെമാനിയെ വധിക്കാൻ ഇസ്രായേൽ തീരുമാനിച്ചിരുന്നു; ഒരു കാലത്ത്ആയുധ ഇടപാടുകൾ വരെ നടത്തിയിരുന്ന രാജ്യങ്ങൾ; ഇപ്പോൾ യുദ്ധ ഭീതിയിൽ ഭയന്ന് ഇസ്രായേൽ

10 JANUARY 2020 09:27 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഇസ്രയേലും ഇറാനും ഇപ്പോൾ ബദ്ധ ശത്രുക്കളാണ് . എന്നാൽ എന്തുകൊണ്ടാണ് ഒരിക്കൽ ആത്മാർത്ഥ സുഹൃത്തക്കൾ ആയിരുന്ന ഇറാനും ഇസ്രയേലും എന്തുകൊണ്ടാണ് ശത്രുക്കളായത് ? ഇപ്പോൾ അമേരിക്കയ്‌ക്കെതിരെയുള്ള ഇറാന്റെ പോർ വിളിയിൽ നെഞ്ചിടിപ്പോടെ ഇരിക്കുന്നതും അതെ ഇസ്രായേൽ തന്നെ. ഇറാനിലെ സൈനിക ജനറൽ കാസിം സുലെമാനിയെ അമേരിക്കൻ സൈന്യം വ്യോമാക്രമണത്തിലൂടെ വധിച്ചതിന് ശേഷം പ്രദേശത്താകെ സംഘർഷാവസ്ഥയാണ്. തങ്ങൾ തിരിച്ചടിക്കും എന്ന് ഭീഷണി മുഴക്കിയ ഇറാൻ, സാമ്പിളെന്നോണം ഇറാഖിലെ അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ മിസൈലാക്രമണം നടത്തി.

ആ ആക്രമണത്തിൽ തങ്ങളുടെ രോമത്തിനു പോലും പരിക്കേറ്റിട്ടില്ല എന്നും, തങ്ങൾക്ക് എന്തെങ്കിലും നാശനഷ്ടങ്ങൾ ഇറാൻ ആക്രമണത്തിൽ ഉണ്ടായാൽ തങ്ങൾ 52 ലൊക്കേഷനുകളിൽ ആക്രമണങ്ങൾ നടത്തും എന്ന് അമേരിക്കയും, അമേരിക്ക തങ്ങളെ ആക്രമിച്ചാൽ തങ്ങൾ തിരിച്ചും ആക്രമിക്കാൻ മടിക്കില്ല എന്ന് ഇറാനും പറയുന്നു. ഇങ്ങനെ പരസ്പരമുള്ള പോർവിളികൾ മുഴങ്ങുമ്പോൾ ആകെ ചങ്കിടിപ്പോടെ അത് കേട്ടുനിൽക്കുന്നത് മൂന്നാമതൊരു കൂട്ടരാണ്, ഇസ്രായേൽ. കാരണം, ഇറാന്റെ അമേരിക്കയോടുള്ള അടുത്ത ഭീഷണി, തങ്ങളെ ആക്രമിച്ചാൽ തിരിച്ച് ഇസ്രായേലിനെ ആക്രമിക്കാനും തങ്ങൾ മടിക്കില്ല എന്നതാണ്.

ഇറാന്റെ റെവല്യൂഷനറി ഗാർഡ്സിന്റെ ഭാഗത്തു നിന്നുണ്ടായിരിക്കുന്ന പ്രസ്താവനയിൽ പറയുന്നത് ഈ ആക്രമണത്തിൽ അമേരിക്ക- ഇസ്രായേൽ എന്ന് വേറിട്ട് കാണാൻ തങ്ങൾക്ക് സാധിക്കുന്നില്ല എന്നാണ്. അമേരിക്ക ഇറാനുനേരെ തിരിച്ചടിച്ചാൽ, ഹിസ്ബുള്ള ഇസ്രായേലിനെ ആക്രമിക്കാൻ മടിച്ചേക്കില്ല എന്നാണ് ഇറാനിലെ പത്ര ഏജൻസിയായ തസ്‌നീം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്, ഇറാൻ അങ്ങനെ വല്ല അബദ്ധവും പ്രവർത്തിച്ചാൽ അതിന്റെ പ്രത്യാഘാതങ്ങൾ ഗുരുതരമായിരിക്കും, തങ്ങൾ ശക്തമായി തിരിച്ചടിക്കും എന്നൊക്കെയാണ്.
ഇപ്പോഴത്തെ സ്ഥിതികൾ എപ്പോൾ വേണമെങ്കിലും വഷളാകാൻ സാധ്യതയുണ്ടെന്നും, അങ്ങനെ സംഭവിച്ചാൽ അത് ചെന്ന് നിൽക്കുക ഇസ്രായേലും ഇറാനും തമ്മിലുള്ള യുദ്ധത്തിലാകും എന്നാണ് യെരുശലേം ടൈംസ് പത്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കയുടെ സുഹൃത്തും സഖ്യകക്ഷിയുമായ ഒരു രാജ്യമെന്ന നിലയ്ക്ക്, ഇസ്രായേൽ എന്നും തന്നെ ഇറാന്റെ നോട്ടപ്പുള്ളിയായിരുന്നു. ഒരു കാലത് ഉറ്റചങ്ങാതിമാരായിരുന്നവർ.
1979 -ൽ ഇറാനിലുണ്ടായ ഇസ്ലാമിക വിപ്ലവമാണ് ആ സൗഹൃദത്തിൽ വിള്ളൽ വീഴ്ത്തിയത്.. ഇസ്രായേലിലെ ഏറ്റവും പഴയ പത്രമായ ഹാരെറ്റ്‌സിൽ വന്ന ഒരു റിപ്പോർട്ട് പറയുന്നത്, 1974 -75 കാലത്ത് അതിർത്തിത്തർക്കത്തിന്റെ പേരിൽ ഇറാഖുമായി നിരന്തരയുദ്ധത്തിലേർപ്പെട്ടിരുന്ന കാലത്ത് ഇറാൻ ഇസ്രായേലിൽ നിന്ന് ആയുധങ്ങൾ വാങ്ങിയിരുന്ന കാലം വരെ ഉണ്ടായിരുന്നു എന്നാണ്.

1948 -ൽ ഇസ്രായേൽ രൂപീകൃതമായ കാലത്ത് ഇറാഖിൽ യഹൂദർക്കെതിരെ നിരന്തരം ആക്രമണങ്ങൾ നടന്നിരുന്നു. അന്നവർ പലായനം ചെയ്തത് ഇറാനിലേക്കായിരുന്നു. അവർക്ക് അന്ന് രണ്ടു കയ്യും നീട്ടി അഭയം നൽകാൻ സന്മനസ്സു കാണിച്ചു ഇറാൻ. താത്വികമായി പലസ്തീനെ വിഭജിച്ച് ഇസ്രായേൽ എന്ന രാജ്യമുണ്ടാക്കുന്നതിന് എതിരായിരുന്നു എങ്കിലും, അങ്ങനെ സംഭവിച്ച ശേഷം അവരെ രാജ്യമായി അംഗീകരിച്ച രണ്ടാമത്തെ മാത്രം അറബ് രാജ്യമായിരുന്നു ഇറാൻ.

അറബ് ലോകത്ത് തങ്ങളുടെ ഷിയാ സ്വത്വം കാരണം ഇറാൻ വേറിട്ട് നിന്നിരുന്നതും അന്ന് ഇസ്രായേലുമായി സൗഹൃദത്തിലാകാൻ കാരണമായി. പേർഷ്യൻ ഗൾഫിലെ ഇറാന്റെ സ്വാധീനം കൊണ്ട്‌ അക്കാലത്ത് അമേരിക്കയ്ക്ക് ഇറാനുമായി സഹകരിക്കേണ്ടി വന്നിരുന്നു,അതുപോലെ ഇസ്രായേലിനും. ഇറാനിലെ എണ്ണയും സൗഹൃദത്തിലേക്ക് നയിച്ച മറ്റൊരു ഘടകമായിരുന്നു.
ഇസ്രായേലിനും അന്ന് ഇറാൻ എണ്ണ വിറ്റിരുന്നു. ഇസ്രയേലിന്റെ നിരവധി സൈനിക ഉപദേഷ്ടാക്കൾ അക്കാലത്ത് ടെഹ്റാനിൽ താമസിച്ചിരുന്നു. അറുപതുകളിലും എഴുപതുകളിലുമൊക്കെ ടെഹ്‌റാനും ടെൽഅവീവിനും ഇടക്ക് നിരന്തരം വിമാനസർവീസുകളും ഉണ്ടായിരുന്നു.

1970 -ൽ ഗമാൽ അബ്ദുൽ നസീറിന്റെ മരണത്തിനും, അൻവർ സാദത്തിന്റെ സ്ഥാനാരോഹണത്തിനും ശേഷമാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധത്തിൽ വിള്ളലുകൾ വീണുതുടങ്ങുന്നത്. മറ്റൊന്ന്, 1975 -ൽ ഇറാഖുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് ഉടമ്പടിയാണ്. അതോടെ കുർദിഷ് വിപ്ലവകാരികൾക്ക് ആയുധം നൽകുന്ന പരിപാടി ഇറാൻ അവസാനിപ്പിക്കുകയും, ഇസ്രായേലിന് പഴയ രാഷ്ട്രീയ സ്വാധീനം ഇറാന്റെ മേൽ ഇല്ലാതെയാവുകയും ചെയ്തു. 1979 -ൽ അയത്തൊള്ളാ ഖൊമേനി ഫ്രാൻസിൽ നിന്ന് തിരിച്ചെത്തിയ ശേഷം, ഇറാനിൽ ഇസ്ലാമിക വിപ്ലവം നടക്കുകയും, അതോടെ വിള്ളൽ പൂർണ്ണമാവുകയും ചെയ്തു.

. കഴിഞ്ഞ വർഷം മാർച്ചിൽ ബിബിസി പ്രക്ഷേപണം ചെയ്ത 'ഷാഡോ കമാൻഡർ: ഇറാൻസ് മിലിട്ടറി മാസ്റ്റർമൈൻഡ്' എന്ന ഡോക്യുമെന്ററിയിൽ ഇസ്രായേലി സൈനികോദ്യോഗസ്ഥർ സൊലേമാനിയുടെ സൈന്യത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റിയുള്ള അവരുടെ അഭിപ്രായങ്ങൾ വെട്ടിത്തുറന്നു പറയുകയുണ്ടായി.

കഴിഞ്ഞ അമ്പതുവർഷമായി ഇസ്രായേലിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന ഗോലാൻ മലനിരകൾ കയ്യടക്കാൻ ഇറാൻ സൊലേമാനിയുടെ നേതൃത്വത്തിൽ ശ്രമിച്ചു എന്നായിരുന്നു ഇസ്രായേലിന്റെ ആരോപണം. അമേരിക്കയെപ്പോലെ ഇസ്രായേലും കാസിം സൊലേമാനിയെ വലിയ ഭീഷണിയായിട്ടാണ് കണ്ടിരുന്നത് എന്നതാണ് വാസ്തവം.
1998 -ലാണ് ജനറൽ സൊലേമാനി ഖുദ്സ് ഫോഴ്‌സിന്റെ തലപ്പത്തെത്തുന്നത്. 1992 -ൽ ഹിസ്ബുല്ലാ തീവ്രവാദികൾ ബ്യൂണസ് അയേഴ്‌സിലെ ഇസ്രായേൽ എംബസി തകർത്തപ്പോൾ അതിന് വേണ്ട സഹായം ചെയ്തത് ഖുദ്സ് ഫോഴ്‌സ് ആണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു.

2006 -ൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ഹിസ്ബുല്ലാ പക്ഷത്തിന് വേണ്ട ആയുധങ്ങൾ നൽകി സഹായിച്ചത് ഇറാനായിരുന്നു. കഴിഞ്ഞ കുറേ വര്ഷങ്ങളായി ഇസ്രായേൽ വിരുദ്ധ ശക്തികളായ ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ സംഘടനകളുടെ നേതാക്കളുമായി നിരന്തരം കണ്ടുമുട്ടിയിരുന്ന സൊലേമാനി അവയുടെ സംയോജനത്തിനു പിന്നിൽ പ്രവർത്തിച്ചിരുന്നു.

മൂന്നു വർഷം മുമ്പ് തന്നെ ഇസ്രായേൽ സൊലേമാനിയെ ഇല്ലാതാക്കാനുള്ള തീരുമാനം എടുത്തിരുന്നു എന്നും, 2018 പ്രസ്തുത തീരുമാനത്തിന് അമേരിക്കൻ ഗ്രീൻ സിഗ്നൽ കിട്ടും വരെ ഇസ്രായേൽ കാത്തിരിക്കുകയായിരുന്നു എന്നുമാണ് കുവൈറ്റിൽ നിന്നും പുറപ്പെടുന്ന അൽ ജരീദാ എന്ന പത്രം എഴുതിയത്. ഇസ്രായേൽ കൂടി അറിഞ്ഞുകൊണ്ടാണ് ഈ വധമെന്നാണ് ഈ ലേഖനത്തിലൂടെ അവർ പറഞ്ഞുവെച്ചത്.

ഇത്തരത്തിൽ ആകെ ഒരു ഇസ്രായേൽ വിരുദ്ധ വികാരം ഇറാനിലെ ഭരണാധികാരികൾക്കും സൈനിക നേതാക്കൾക്കും ഇടയിൽ നിറഞ്ഞു നിൽക്കെ, പ്രദേശത്ത് സാഹചര്യം വഷളായാൽ അത് ഏറ്റവും ആദ്യം ബാധിക്കുക ഇസ്രായേലിനെ ആയിരിക്കും.

അമേരിക്കയിലേക്ക് നേരിട്ടൊരു ആക്രമണം നടത്തുക എന്നത് ഇറാന് കുറച്ച പ്രയാസമുള്ള കാര്യമാണ്.അതുകൊണ്ടുതന്നെ അമേരിക്കസയുടെ സഖ്യ രാഷ്ട്രങ്ങളെയാവും ഇറാൻ ലക്ഷ്ട്യമിടുന്നത്.അതിൽ മുന്പന്തിയിലുള്ളത് ഇസ്രയേലും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (2 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (3 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (3 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (3 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (4 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (5 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (6 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (7 hours ago)

Malayali Vartha Recommends