Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുലെമാനി വധത്തിൽ ഐ എസ് സന്തോഷിക്കുന്നത് എന്തുകൊണ്ട്? വിചിത്രമാണ് പശ്ചിമേഷ്യ

10 JANUARY 2020 11:36 AM IST
മലയാളി വാര്‍ത്ത

സുലൈമാനിയുടെ വധത്തിൽ ഏറ്റവും കൂടുതൽ സന്തോഷം ഇപ്പോൾ ഐ എസ് തീവ്രവാദികൾക്കാണ് . അമേരിക്കയുടെ ഏറ്റവും വലിയ ലക്ഷ്യമായി അവർ പറയുന്നത് തീവ്രവാദികൾക്കെതിരെയുള്ള പോരാട്ടമാണ്. സുലൈമാനിയെ വധിച്ചതിനെ സംബന്ധിച്ച അമേരിക്കയുടെ വിശദീകരണവും ഈ നടപടി തീവ്രവാദത്തിനെതിരാണ് എന്നതു തന്നെ യായിരുന്നു. എന്നാൽ ഇപ്പോൾ സുലൈമാനിയുടെ വധത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നതാകട്ടെ ഐ എസ ഭീകരരും.

സുലൈമാനി വധത്തോടെ അമേരിക്കയും ഇറാനുംതമ്മിലുള്ള പോര് മൂർച്ഛിക്കുകയും സായുധാക്രമണത്തിലേക്കു എത്തുന്ന സാഹചര്യം വരെ സൃഷ്ടിക്കപ്പെടുകയും ചെയ്തു.അമേരിക്കയുടെ സഖ്യ രാജ്യങ്ങൾക്കു പോലും ഭീഷണിയായി മാറിയ സുലൈമാനി വധത്തോടെ ഐ എസ് ഭീകരരുടെ നേരെയുള്ള ലക്ഷ്യത്തിൽ അയവു വരുത്തി സ്വയം പ്രതിരോധമേർപ്പെടുത്താനുള്ള ശ്രമത്തിലാണ് അമേരിക്ക.സൈനികരുടെ ഭാഗത്തു നിന്ന് ചിന്തിച്ചാൽ അവർക്കു മറ്റു മാർഗങ്ങളില്ല എന്ന് തന്നെ പറയാം. ഇപ്പോൾ സ്വയം പ്രതിരോധമേർപ്പെടുത്തുക എന്നത് തന്നെയാണ് അമേരിക്കയുടെ മുൻപിലുള്ള ഏക മാർഗം .

ബാഗ്ദാദിൽ വെച്ച ഇറാൻ സൈനിക മേധാവി സുലൈമാനിയെ അമേരിക്ക വധിച്ച വാർത്തകൾ പുറത്തു വന്നപ്പോൾ തന്നെ സുലൈമാനിയുടെ വധത്തിൽ പ്രതികരം ചെയ്യുമെന്ന് ഇറാൻ പ്രഖ്യാപിച്ചിരുന്നു.അതുകൊണ്ടുതന്നെ ഇറാഖിലെയടക്കമുള്ള യു എസ സൈനിക താവളങ്ങൾ യുയുധാ സാധ്യത മുൻകൂട്ടി കണ്ടു കൊണ്ടുള്ള മുന്നൊരുക്കത്തിലായിരുന്നു. ഐ എസിന്റെ ശക്തമായ തിരി ച്ചുവരവിന്‌ കളമൊരുക്കുന്ന സാഹചര്യമാണ്ഇപ്പോൾ സൃഷ്ടിക്കപ്പെട്ടതും.ഐ എസ് ക്യാമ്പുകൾ സന്തോഷിക്കാനുള്ള കാരണവും ഇതുതന്നെയാണ്,. ഇറാഖിലെ അമേരിക്കാൻ സൈനിക താവളങ്ങൾ പിൻവലിക്കണമെന്ന ശക്തമായ ആവശ്യം ഉന്നയിക്കുന്ന പാർലമെന്റ് അംഗങ്ങൾക്കും ഈ സാഹചര്യം നൽകുന്ന സന്തോഷം ചെറുതല്ല.

ഐ എസ്ഭീകര വാദം കൂടുതൽ വേരുറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടമാണിത്.ഇറാഖിൽ നിന്ന് ഒരിക്കൽ ഉന്മൂലനം ചെയ്‌ത അൽഖൊയിതയുടെ പുതിയ വേർഷനാണ് ഐ എസ് .നിരവധിപേർ പിടിയിലാവുകയും മരിക്കുകയും ചെയ്തുവെങ്കിലും ഇപ്പോഴും തീവ്രവാദ സംഘടനയുടെ അടിവേരിളക്കാൻ സാധിച്ചിട്ടില്ല എന്നതാണ് യാഥാർഥ്യം.ഒരുപാട് ജീവിതങ്ങൾ ഇല്ലാതാക്കിയും അധിനിവേശം സ്ഥാപിച്ചും ഐ എസ അതിന്റെ തീവ്രവാദ പ്രവർത്തനം ഇറാഖിലും സിറിയയിലും കൂടുതൽ ശക്തമാക്കികൊണ്ടിരിക്കുകയാണ്.
തീവ്രവാദത്തിനെതിരെയുള്ള പോരാട്ടത്തിനായി ഇറാഖ് സൈനികരെ .പരിശീലിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കയും യൂറോപ്യൻ സൈനികരും.എന്നാൽ സുലൈമാനിയുടെ വധത്തോടെ അമേരിക്ക ഈ പരിശീലന പരിപാടി നിർത്തിവെച്ചിരിക്കുകയാണ്. ജർമനിയും ജോർദാനിൽ നിന്നും കുവൈത്തിൽ നിന്നും സൈനികരെ പിൻവലിച്ചിരിക്കുകയാണ്.ഐ എസ് തീവ്രവാദികളുടെ എല്ലാ വെല്ലുവിളികളെയും ധൈര്യപൂർവം ഏറ്റെടുക്കാറുള്ള ഇറാഖ് സൈനികർ എന്നാൽ അമേരിക്കയുടെ നിശ്ശബ്ദതയോടെ ബങ്കറുകളിൽ മറഞ്ഞിരിക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (15 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (29 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (39 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (52 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends