അറവുശാലയില്‍ നിന്നും ഗര്‍ഭിണിപ്പശുവിനെ മോചിപ്പിച്ചു!
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നൊമ്പരമാകുന്നത് ചൈനയിലെ ഒരു അറവുശാലയില്‍ നിന്നും പുറത്തുവരുന്ന ദൃശ്യങ്ങളാണ്. കൊല്ലാന്‍ കൊണ്ടുപോയ പശുക്കളിലൊന്ന് കശാപ്പുകാരനു മുന്നില്‍, ജീവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട്, അറവുശാലയ്ക്കുള്ളിലേക്ക് കയറാന്‍ കടുത്ത വൈമുഖ്യം കാണിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഞായറാഴ്ച ഗ്വാങ്ഡോങ് പ്രവിശ്യയിലെ ഷാന്റൂയിലുള്ള കശാപ്പ് ശാലയിലാണ് സംഭവം നടന്നത്.
അറവുശാലയിലേക്ക് കൊണ്ടുപോകാന്‍ ട്രക്കില്‍ കയറ്റാന്‍ ശ്രമിച്ചപ്പോള്‍ മുതല്‍ പശു മുന്നിലേക്ക് നടക്കാന്‍ വൈമുഖ്യം കാണിച്ചിരുന്നു. വളരെ പണിപ്പെട്ടാണ് പശുവിന്റെ ഉടമ അതിനെ ട്രക്കില്‍ കയറ്റിവിട്ടത്. പശുവിന്റെ കണ്ണും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പ്രാദേശിക വാര്‍ത്താ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് പശു ഗര്‍ഭിണിയാണെന്നും അതാകാം ജീവിക്കാനുള്ള അതിയായ ആഗ്രഹം പ്രകടിപ്പിച്ചതെന്നുമാണ് നിഗമനം.
കശാപ്പുകാരന് വലിച്ചിഴച്ചാണ്, അറവുശാലയുടെ മുന്നിലെത്തിയിട്ടും നിസ്സഹകരണം തുടര്‍ന്ന പശുവിനെ ട്രക്കില്‍ നിന്നും പുറത്തിറക്കിയത്. അപ്പോഴും പശു കണ്ണീര് വാര്‍ക്കുന്നുണ്ടായിരുന്നു. കശാപ്പുശാലയിലുണ്ടായിരുന്ന ജീവനക്കാരനാണ് പശുവിന്റെ ദാരുണമായ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പെട്ടെന്നു തന്നെ ദൃശ്യങ്ങള്‍ വ്യാപക ജനശ്രദ്ധ നേടി.
മൃഗസ്നേഹികള്‍ ഉടന്‍തന്നെ പശുവിന്റെ രക്ഷയ്ക്കെത്തി. സുമനസ്സുകള്‍ പശുവിനെ കശാപ്പുശാലയില്‍ നിന്നും മോചിപ്പിക്കാനായി 24,950 യുവാന്‍ ( 2.5 ലക്ഷം രൂപ) സമാഹരിച്ചു. പശുവിനെ എല്ലാവരും ചേര്‍ന്ന് കശാപ്പുശാലയില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്തു. കശാപ്പുശാലയില്‍ നിന്നും വാങ്ങിയ പശുവിനെ പിന്നീട് സമീപത്തുള്ള ബുദ്ധക്ഷേത്രത്തിന്റെ നടത്തിപ്പുകാര്‍ ദത്തെടുത്തു. സമാഹരിച്ച തുകയില്‍ നിന്ന് 4000 യുവാന്‍ , പശുവിന്റെ പരിചരണത്തിനായി മൃഗസ്നേഹികള്‍ ക്ഷേത്രഭാരവാഹികളെ ഏല്‍പ്പിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha