Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യുഎഇയില്‍ കനത്ത മഴ....! ജാഗ്രത നിർദേശവുമായി അധികൃതർ...!

10 JANUARY 2020 04:36 PM IST
മലയാളി വാര്‍ത്ത

യുഎഇയിലെ വിവിധയിടങ്ങളില്‍ വെള്ളിയാഴ്ച രാവിലെ മഴ ലഭിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ മഴ പെയ്യുമെന്നും വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ തന്നെ രാജ്യത്തെ പല സ്ഥലങ്ങളിലും മഴ തുടങ്ങിയിരുന്നു. വെള്ളിയാഴ്ചയും കാലാവസ്ഥയില്‍ മാറ്റമുണ്ടാകില്ലെന്നാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്. അബുദാബി, ഷാര്‍ജ, അജ്മാന്‍ എന്നിടിവങ്ങളില്‍ ലഭിച്ച മഴ ക്ലൗഡ് സീഡിങ് കാരണമുണ്ടായതാണ്. വെള്ളിയാഴ്ച മഴയ്ക്ക് പുറമെ ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അറിയിച്ചിട്ടുണ്ട്.

പര്‍വത പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയുണ്ടാകും. ഞായറാഴ്ചയോടെ കാലാവസ്ഥ പൂര്‍വസ്ഥിതിയിലാകും. മഴയുള്ള സമയങ്ങളില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം സമയങ്ങളില്‍ പാലിക്കേണ്ട വേഗപരിധി ഇലക്ട്രോണിക് സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ഇത് കര്‍ശനമായി പാലിക്കണം. വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം. വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിതമായ അകലം പാലിക്കുകയും ഓരോ സമയത്തും അധികൃതര്‍ നല്‍കുന്ന സന്ദേശങ്ങള്‍ പിന്തുടരുകയും വേണം. യുഎഇ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതിരോറ്റിയും ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അതേസമയം ദുബായിൽ വിവിധയിടങ്ങളിൽ നേരിയ മഴ. വൈകിട്ടോടെ തുടങ്ങിയ നേരിയ മഴ ചില മേഖലകളിൽ രാത്രിയും തുടർന്നു. അബുദാബി റുവൈസ്, ജബൽ ധന്ന, മുസഫ, മുഹമ്മദ് ബിൻ സായിദ് സിറ്റി എന്നിവിടങ്ങളിലും ഷാർജയിലും അജ്മാനിലും മഴ പെയ്തു. ഇന്നും മഴയ്ക്കു സാധ്യതയുണ്ട്. തിങ്കളാഴ്ച വരെ അസ്ഥിര കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാവിലെ മുതൽ ആകാശം മേഘാവൃതമായിരുന്നു. രാത്രിയോടെ തണുപ്പുകൂടി. പർവതമേഖലകളിൽ 13– 17 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ് താപനില. വരുംദിവസങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്. തീരദേശമേഖലകളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റു വീശാം. ദൂരക്കാഴ്ച കുറയുമെന്നതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും വാദികൾക്കു സമീപത്തു നിന്നു വിട്ടുനിൽക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകി.

 

"

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (17 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (31 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (41 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (54 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends