Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഞ്ഞിനടിയില്‍ 18 മണിക്കൂര്‍ അകപ്പെട്ട ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു, തീകാഞ്ഞുകൊണ്ടിരിക്കേ വീടിനു മുകളിലേക്കു മഞ്ഞുമല ഇടിഞ്ഞുവീണായിരുന്നു അപകടം!

17 JANUARY 2020 03:46 PM IST
മലയാളി വാര്‍ത്ത

പാക് അധിനിവേശ കശ്മീരിലെ ബക്വാലി ഗ്രാമത്തിലെ നീലം താഴ്വരയില്‍ തീകാഞ്ഞുകൊണ്ടിരിക്കയായിരുന്ന ഒരു കുടുംബത്തിനു മുകളിലേക്ക് മഞ്ഞുമല ഇടിഞ്ഞുവീണു. എങ്കിലും 18 മണിക്കൂര്‍ ആ മഞ്ഞിനടിയില്‍പ്പെട്ട ഒരു ബാലിക അത്ഭുതകരമായി രക്ഷപ്പെട്ടു.

മഞ്ഞ് കൊണ്ട് മൂടപ്പെട്ട വീട്ടിലെ ഒരു മുറിയിലാണ് സമീന ബീബി എന്ന പന്ത്രണ്ടുവയസുകാരി കുടുങ്ങിയത്. ഉച്ചത്തില്‍ നിലവിളിച്ചെങ്കിലും ആരും കേള്‍ക്കാനുണ്ടായിരുന്നില്ല. അവിടെക്കിടന്ന് മരിച്ചുപോകുമെന്നു കരുതിയതായി സമീന പിന്നീടു പറഞ്ഞു. ഒടുവില്‍ കണ്ടെത്തുമ്പോള്‍ തീരെ അവശയായിരുന്ന സമീനയെ രക്ഷാപ്രവര്‍ത്തകര്‍ മുസാഫറാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിനുള്ളില്‍ കുടുങ്ങിയ മകളെ ജീവനോടെ കാണാനാകുമെന്നു കരുതിയതല്ലെന്ന് ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ട സമീനയുടെ മാതാവ് പറഞ്ഞു. വീട്ടിലെ മറ്റംഗങ്ങളില്‍ മിക്കവരും മരിച്ചു. കാലിന് ഒടിവു സംഭവിക്കുകയും വായില്‍നിന്നു രക്തമൊലിക്കുകയും ചെയ്യുന്ന അവസ്ഥയിലായിരുന്നു സമീന. രക്ഷാപ്രവര്‍ത്തകരെ പ്രതീക്ഷിച്ചു കഴിച്ചുകൂട്ടിയ മണിക്കൂറുകളില്‍, ഭീതിമൂലം ഉറങ്ങാന്‍പോലും കഴിഞ്ഞില്ലത്രേ.

കഴിഞ്ഞ കുറേ ദിവസങ്ങളായി നീലം താഴ്വരയില്‍ തുടരുന്ന ഹിമപാതത്തിലും മണ്ണിടിച്ചിലിലും 74 പേരാണു മരിച്ചത്. രാജ്യത്തുടനീളം നൂറിലേറെപ്പേര്‍ മരിച്ചതായി പാക് ദേശീയ ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി.

കശ്മീരിലും അഫ്ഗാനിസ്ഥാനിലും സമാനമായ പ്രകൃതിദുരന്തങ്ങള്‍ തുടരുകയാണ്. കശ്മീരില്‍ എട്ടുപേര്‍ മരിച്ചു. നീലം താഴ്വരയില്‍ സമീപകാലചരിത്രത്തിലെ ഏറ്റവും മോശം കാലാവസ്ഥയാണിപ്പോള്‍. ദുരന്തത്തില്‍പ്പെട്ടവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (7 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (21 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (31 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (44 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാ​ല​സ് ഗ്രൗ​ണ്ടി​ൽ ആ​രം​ഭി​ച്ച സ​പ്ലൈ​കോ ഓ​ണം ജി​ല്ല ഫെ​യ​റി​ന്റെ ഉ​ദ്ഘാ​ട​നം മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് നി​ര്‍വ്വ​ഹി​ച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (3 hours ago)

Malayali Vartha Recommends