Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ


ഓഗസ്റ്റ് 16 ഞായറാഴ്ച രാശിഫലം: സൂര്യന്റെ അനുഗ്രഹവും അത്ഭുത ധനയോഗങ്ങളും!


കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത


കൊച്ചുമകളോട് ലൈം​ഗികാതിക്രമം.. യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി..പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ചു..നടുകുന്ന് ദൃശ്യങ്ങൾ പുറത്ത്..


സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും ബോണസ് അനുവദിച്ചു കൊണ്ടുള്ള ഉത്തരവിറക്കി സംസ്ഥാന സർക്കാർ...വി ഡി സതീശന്‍ സര്‍ക്കാരിൻ്റെ ആദ്യ ബോണസ് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്..

 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും' 2012-ലെ ആ ട്വീറ്റിനു പിന്നിലെ സത്യമെന്ത് ?

28 JANUARY 2020 08:16 AM IST
മലയാളി വാര്‍ത്ത

അമേരിക്കന്‍ ബാസ്‌കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ലോകം. കോബിയുടെ മരണത്തില്‍ അനുശോചനങ്ങള്‍ പ്രവഹിക്കുന്നതിനിടെ എട്ടു വര്‍ഷം മുമ്പുള്ള ഒരു ട്വീറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. കോബി ബ്രയാന്റിന്റെ മരണം പ്രവചിച്ചുകൊണ്ടുള്ള ട്വീറ്റായിരുന്നു ഇത്. 'കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും', എന്നാണ് 2012-ലെ ഈ ട്വീറ്റ്. ഡോട്ട് നോസോ എന്നു പേരുള്ള ട്വീറ്റര്‍ ഹാന്‍ഡിലില്‍ നിന്നാണ് ഇത് ട്വീറ്റ് ചെയ്തിരിക്കുന്നത്. അതും 2012 നവംബര്‍ 14-ന്. 

എട്ടു വര്‍ഷം മുമ്ബുള്ള ഈ ട്വീറ്റ് കോബി ബ്രയാന്റ് ഹെലികോപ്റ്റര്‍ അപകടത്തില്‍ തന്നെ കൊല്ലപ്പെട്ടതോടെ വന്‍തോതില്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ ഈ ട്വീറ്റ് വ്യാജമാണെന്നും ഒരു കൂട്ടര്‍ ആരോപിക്കുന്നു. എന്നാല്‍ ട്വിറ്റര്‍ അതിന്റെ ഉപഭോക്താക്കള്‍ക്ക് ട്വീറ്റ് എഡിറ്റ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. എന്തായാലും താരത്തിന്റെ മരണത്തിനു ശേഷം സോഷ്യല്‍ മീഡിയ ഈ ട്വീറ്റിനു പിന്നാലെയാണ്.
കാലിഫോര്‍ണിയയിലെ കലബസാസ് മേഖലയില്‍ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തിലാണ് കോബിയുടെ മരണം സംഭവിച്ചത്. അദ്ദേഹത്തിന്റെ 13 വയസുകാരി മകള്‍ ജിയാന ഉള്‍പ്പെടെ ഹെലികോപ്റ്ററിലുണ്ടായിരുന്ന ഒമ്ബത് പേരും മരിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയായിരുന്നു അപകടം..
അമേരിക്കയിലെ പ്രൊഫഷണല്‍ ബാസ്‌ക്കറ്റ്‌ബോള്‍ ലീഗായ എന്‍.ബി.എയിലെ ടീം ലോസ് ഏഞ്ചല്‍സ് ലേക്കേഴ്സിന്റെ താരമായിരുന്നു കോബി. അതും 41 വയസ് നീണ്ട ജീവിതത്തില്‍ 20 വര്‍ഷവും അദ്ദേഹം ലേക്കേഴ്സിനൊപ്പമായിരുന്നു.
അഞ്ചു തവണ ലോകചാമ്പ്യന്‍, 18 തവണ ഓള്‍ ടൈം സ്റ്റാര്‍, മോസ്റ്റ് വാല്യുബ്ള്‍ പ്ലയര്‍..ബാസ്‌ക്കറ്റ്ബോള്‍ കോര്‍ട്ടില്‍ നിന്ന് കോബി ബ്രയാന്റ് വലയിലാക്കാത്ത നേട്ടങ്ങളില്ല. ഒപ്പം ഒളിമ്പിക്സില്‍ അമേരിക്കന്‍ ടീമിനൊപ്പം തുടര്‍ച്ചയായി രണ്ടു തവണ സ്വര്‍ണമെഡല്‍, 2008-ല്‍ ബെയ്ജിങ് ഒളിമ്പിക്സിലും 2012-ല്‍ ലണ്ടന്‍ ഒളിമ്പിക്സിലും.
മൂന്നര വര്‍ഷം മുമ്പാണ് കോബി കോര്‍ട്ടിനോട് വിടപറഞ്ഞത്. 2016-ലായിരുന്നു ലേക്കേഴ്സിനായി അദ്ദേഹം അവസാനമായി കോര്‍ട്ടിലിറങ്ങിയത്. കരിയറില്‍ ആകെ 33643 പോയിന്റാണ് കോബിയുടെ പേരിലുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (19 minutes ago)

ശ​ബ​രി​മ​ല​യി​ൽ ചി​ങ്ങ​മാ​സ പൂ​ജ​യ്ക്കാ​യി ഇ​ന്ന് വൈ​കുന്നേരം ന​ട തു​റ​ക്കും  (26 minutes ago)

ഓണം മോടിയാക്കാനായി പത്തനംതിട്ട ജില്ലയി​ലെ ഗ്രാമങ്ങളി​ൽ ബന്ദിപ്പൂക്കൾ പൂത്തുലഞ്ഞു...  (42 minutes ago)

ഓണാഘോഷ ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എട്ടാം ക്ലാസ് മലയാളം രണ്ടാം പേപ്പർ പരീക്ഷ വിദ്യാഭ്യാസ വകുപ്പ് മാറ്റിവെച്ചു... ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ ഒന്നിന് നടക്കും  (1 hour ago)

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പാ​ല​ക്കാ​ട്-​ത​മി​ഴ്നാ​ട് അ​തി​ര്‍ത്തി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ചെ​ക് പോ​സ്റ്റു​ക​ളി​ലും ഇ​ട​വ​ഴി​ക​ളി​ലും വി​വി​ധ വ​കു​പ്പു​ക​ളെ ഏ​കോ​പി​പ്പി​ച്ച് സം​യു​ക്ത പ​രി​ശോ​ധ​  (1 hour ago)

മലയാളികളുടെ സ്വന്തം ക്രിക്കറ്റ് കാര്‍ണിവലായ കെസിഎല്‍ സീസണ്‍-3യുടെ ഔദ്യോഗിക ടീം ലോഞ്ച് തിങ്കളാഴ്ച്ച തിരുവനന്തപുരത്ത് നടക്കും  (1 hour ago)

  ചെങ്ങന്നൂരിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് ലൈൻമാന് ദാരുണാന്ത്യം  (1 hour ago)

 ഇന്തോനേഷ്യയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിൽ വീണ്ടും ഭൂചലനം... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി  (1 hour ago)

ഓണത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര... അത്താഘോഷ പരിപാടികളുടെ സംസ്ഥാന ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിക്കും  (2 hours ago)

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷൽ ട്രെയിൻ പ്രഖ്യാപിച്ചു...  (2 hours ago)

ഉത്തരാഖണ്ഡ് ചമോലിയിലെ ജലവൈദ്യുത പദ്ധതി തുരങ്കത്തിലുണ്ടായ അപകടത്തിൽ മരണസംഖ്യ എട്ടായി... തെരച്ചിൽ ഊർജ്ജിതമാക്കി  (2 hours ago)

പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി... അത്തം പിറന്നതോടെ ഓണാവേശത്തിലേക്ക് മലയാളികൾ  (2 hours ago)

പ്രണയസാഫല്യവും വിവാഹയോഗവും: ഞായറാഴ്ച ദിനത്തിലെ പ്രധാന മാറ്റങ്ങൾ!  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം...  (3 hours ago)

കേരളത്തിൽ ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... 12 ജില്ലകളിൽ മഴയ്ക്ക് സാധ്യത  (3 hours ago)

Malayali Vartha Recommends