വുഹാനിലുള്ള ഇന്ത്യക്കാരുടെ രണ്ടാം സംഘവുമായുള്ള എയര്‍ ഇന്ത്യ വിമാനം ഇന്നു ഡല്‍ഹിയിലെത്തും

കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബേയ് പ്രവശ്യയിലുള്ള വുഹാനിലുള്ള ഇന്ത്യക്കാരുടെ രണ്ടാം സംഘവുമായുള്ള എയര്‍ ഇന്ത്യ വിമാനം ഇന്നു രാവിലെ ഡല്‍ഹിയിലെത്തും. ആദ്യ സംഘത്തെ കൊണ്ടു വരാന്‍ പോയ ആര്‍എംഎല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അഞ്ചംഗ സംഘം ഈ വിമാനത്തിലും പോയിട്ടുണ്ട്. ഈ വിമാനത്തിലെത്തുന്നവരെയും സൈന്യം പ്രത്യേക സജ്ജീകരിച്ച കരുതല്‍ ക്യാന്പുകളിലേക്ക് മാറ്റും. വുഹാനില്‍ നിന്നുള്ള 324 ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ശനിയാഴ്ച രാവിലെ ഡല്‍ഹിയിലെത്തി.
211 വിദ്യാര്‍ഥികളും 110 മുതിര്‍ന്നവരും നാല് കുട്ടികളുമാണ് വിമാനത്തിലുണ്ടായിരുന്നത്. 42 മലയാളികള്‍ ഈ സംഘത്തിലുണ്ട്. ഈ വിമാനത്തില്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ ആരില്‍ തന്നെയും രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഇല്ലെന്നാണ് വിവരം.
https://www.facebook.com/Malayalivartha























