പ്രമുഖ ഭക്ഷണ നിര്‍മാണ കമ്പനിയുടെ കെട്ടിടത്തില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു... 300ലേറെ പേരെ കെട്ടിടത്തില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു

പ്രമുഖ ഭക്ഷണ നിര്‍മാണ കമ്പനിയുടെ കെട്ടിടത്തില്‍ അമോണിയ വാതകം ചോര്‍ന്ന് ഒരാള്‍ മരിച്ചു. കമ്പനിയിലെ അമോണിയ ഓപ്പറേറ്ററായ സജ്ജീവ് കുമാറാണ് (42) മരണപ്പെട്ടത്. 300ലേറെ പേരെ കെട്ടിടത്തില്‍നിന്ന് സുരക്ഷിതമായി ഒഴിപ്പിച്ചു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. ഉടന്‍ സ്ഥലത്തെത്തിയ പോലീസും ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും ചേര്‍ന്നാണ് ജോലിക്കാരെ കെട്ടിടത്തിനുള്ളില്‍നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ചത്.
കെട്ടിടത്തിനുള്ളിലും വായുവിലേക്കും അതിവേഗം കലര്‍ന്ന അമോണിയ വാതകം അഗ്നിശമന സേന വെള്ളം തളിച്ച് നിര്‍വീര്യമാക്കിയതോടെയാണ് വലിയ അപകടം ഒഴിവായത്. കമ്പനിയുടെ നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കായും രണ്ട് യൂണിറ്റുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. ഇതില്‍ അറ്റകുറ്റപ്പണിക്കുള്ള യൂണിറ്റിലാണ് അപകടമുണ്ടായത്. നാല് അമോണിയ കണ്ടെന്‍സറില്‍ ഒന്നിലാണ് ചോര്‍ച്ചയുണ്ടായതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha























