പാകിസ്ഥാൻ സർക്കാരിനോട് ഇന്ത്യയെ കണ്ട് പഠിക്കുവെന്നു പാകിസ്ഥാൻ വിദ്യാർത്ഥികൾ; കൊറോണ വൈറസിന്റെ ഉത്ഭവ കേന്ദ്രമായ വുഹാനിൽ നിന്നും തങ്ങളെ ഒഴിപ്പിക്കാത്തതിൽ പ്രതിഷേധം

ചൈനയിലെ വുഹാനിലെ ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കുന്നതിന്റെ ദൗത്യത്തിലാണ് കേന്ദ്ര സർക്കാർ. കൊറോണ വൈറസ് പടരുന്ന ചൈനയിലെ വുഹാനിൽ നിന്നുള്ള ഇന്ത്യക്കാരുമായി എയർ ഇന്ത്യയുടെ രണ്ടാം വിമാനം ദില്ലിയിലെത്തി കഴിഞ്ഞു. ഈ വിമാനത്തിൽ മലയാളികളടക്കം 323 ഇന്ത്യാക്കാരെയാണ് തിരികെ എത്തിച്ചത്. കഴിഞ്ഞ ദിവസം 42 മലയാളികൾ അടക്കം 324 പേരെ തിരികെ ഇന്ത്യയിൽ എത്തിച്ചിരുന്നു. എന്നാൽ ഇന്ത്യൻ പൗരന്മാർ സ്വന്തം രാജ്യത്തേക്ക് തിരികെ എത്തുമ്പോൾ ഇതിനു വിപരീതമായ നിലപാടാണ് പാകിസ്ഥാൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്. സർക്കാരിന്റെ സഹായത്തിനായി അപേക്ഷിച്ചും കരഞ്ഞും കഴിയുകയാണ് പാക് വിദ്യാര്‍ഥികള്‍ വുഹാനിൽ. വിദ്യാത്ഥികളെ ചൈനയില്‍ നിന്ന് തിരികെ നാട്ടിലെത്തിക്കണമെന്ന അഭ്യര്‍ഥനയെ പാക് ഭരണകൂടം നിരാകരിച്ചിരുന്നു.
കൊറോണ വൈറസ് ബാധിച്ച വുഹാന്‍ നഗരത്തില്‍ നിന്ന് പാക് പൗരന്മാരെ ഒഴിപ്പിക്കരുതെന്ന നിലപാടിലാണ് പാകിസ്ഥാന്‍ സര്‍ക്കാർ. ഇത് സഖ്യ കക്ഷിയായ ചൈനയോടുള്ള ഐക്യദാർഢ്യത്തിന്റെ ഭാഗവുമായി കരുതാം. എന്നാൽ സർക്കാരിന്റെ ഈ നിലപാടിനോട് കടുത്ത പ്രതിഷേധമാണ് വുഹാനിലെ പാക്ക് പൗരന്മാർ പ്രകടിപ്പിക്കുന്നത്.തങ്ങളുടെ പൗരന്മാരോടുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്തിയ പാക് പൗരന്മാര്‍ ഇക്കാര്യത്തില്‍ ഇന്ത്യ കൈക്കൊണ്ട നിലപാട് മാതൃകയാക്കണമെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനോട് പറയുന്നു.
പാകിസ്ഥാൻ സര്‍ക്കാരിനെ വിമർശിക്കുന്ന പാക് വിദ്യാര്‍ഥികളുടെ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. വുഹാനില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ബസില്‍ കയറ്റിക്കൊണ്ടുപോകുന്ന അധികൃതരുടെ വീഡിയോ ഒരു വിദ്യാര്‍ഥി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. പാകിസ്താന്‍ സര്‍ക്കാരിനെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു, ഇന്ത്യക്കാരില്‍ നിന്ന് എന്തെങ്കിലും പഠിക്കൂ എന്നും വിദ്യാര്‍ഥി വീഡിയോയിൽ പറയുന്നുണ്ട്. വുഹാനിലെ വിവിധ സര്‍വകലാശാലകളിലായി 800 പാക് വിദ്യാര്‍ഥിൾ പഠിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.
https://www.facebook.com/Malayalivartha























